ലോറി നിറയെ മുയലുകൾ ഹൈദരാബാദിലേക്ക്; എന്തിന്?– വിഡിയോ

rabbit-lab
SHARE

മുയലൊരു മുതലാണ്. പക്ഷേ, മൃഗസംരക്ഷണ മേഖലയിലെ മറ്റു വിഭാഗങ്ങളെപ്പോലെ കോവിഡ് കാലം മുയല്‍ വിപണിയെയും തളര്‍ത്തിയിട്ടുണ്ട്. ഇറച്ചി വിപണിയും കുഞ്ഞുങ്ങളുടെ വില്‍പനയുമെല്ലാം കുറഞ്ഞു. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഒരു പിടിവള്ളിപോലെ ലഭിച്ച അവസരമാണ് ലാബോറട്ടറി ഓര്‍ഡര്‍.

മരുന്നുകളുടെ ക്ലിനിക്കല്‍ പഠനങ്ങള്‍ക്കായി വെള്ളെലിയെയും ഗിനിപ്പന്നികളെയും പോലെതന്നെ ഉപയോഗിക്കുന്ന ജീവികളിലൊന്നാണ് മുയല്‍. വെളുത്ത മേനിയും ചുവന്ന കണ്ണുകളുമുള്ള മുയലുകളെയാണ് ഇത്തരം ക്ലിനിക്കല്‍ പഠനങ്ങള്‍ക്കായി ഉപയോഗിക്കുക.

എന്നാല്‍, വെളുത്ത നിറവും ചുവന്ന കണ്ണുകളും ഉള്ള മുയലുകളെയെല്ലാം ലബോറട്ടറി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല. അതിന് ചില നിബന്ധനകള്‍ കൂടി പാലിച്ചിരിക്കണം. മുകളിലേക്ക് ഉയര്‍ന്നിരിക്കുന്ന ചെവികള്‍, അഴുക്ക് പുരളാത്ത രോമങ്ങള്‍, ഫംഗസ്-മണ്ഡരി രോഗം ബാധിച്ചവ ആയിരിക്കരുത്, യാതൊരു ചര്‍മരോഗങ്ങളോ മുറിവുകളോ ഉണ്ടാവാന്‍ പാടില്ല, കൂടാതെ കാലിന് അടിയിലോ വാലിലോ അഴുക്കോ മൂത്രമോ പറ്റിയിരിക്കാന്‍ പാടില്ല. ചുരുക്കത്തില്‍ വൃത്തിയുള്ള ചുറ്റുപാടില്‍ വളര്‍ന്ന മുയലുകളായിരിക്കണം.

ബെംഗളൂരുവും ഹൈദരാബാദുമാണ് ഈ വിഭാഗത്തിലെ വിപണി. കേരളത്തില്‍നിന്ന് മുയലുകളെ ലബോറട്ടറി ആവശ്യങ്ങള്‍ക്കായി ശേഖരിക്കുന്നത് കര്‍ഷകനായ മുജീബ് റഹ്മാനാണ്. കേരളം മുഴുവന്‍ സഞ്ചരിച്ച് കര്‍ഷകരില്‍നിന്ന് മുജീബ് മുയലുകളെ ശേഖരിക്കുന്നു. ഇറച്ചിവിലയേക്കാള്‍ അല്‍പംകൂടി മെച്ചപ്പെട്ട വില ലഭിക്കുമെന്നുള്ളത് കര്‍ഷകര്‍ക്ക് നേട്ടമാണ്. 

പിറവത്തിനു സമീപം ഇരപ്പാന്‍കുഴി സ്വദേശിയായ ഒളിവര്‍ മാത്യുവിന്റെ മുയല്‍ ഫാമില്‍വച്ച് കര്‍ഷകശ്രീയുടെ പ്രേക്ഷകര്‍ക്കായി മുജീബ് റഹ്മാന്‍ മുയല്‍ വിപണിയെക്കുറിച്ച് സംസാരിക്കുന്നു. വിഡിയോ കാണാം.

English summary: Care and Use of Laboratory Rabbits , Commonly used breeds of laboratory rabbits

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA