പൊട്ടാസ്യം പെർമാംഗനേറ്റ് മത്സ്യക്കുളങ്ങളിൽ ഉപയോഗിക്കാവുന്നതാണോ?

fish
SHARE

? പൊട്ടാസ്യം പെർമാംഗനേറ്റ് മത്സ്യക്കുളങ്ങളിൽ ഉപയോഗിക്കാവുന്നതാണോ. ഏതെല്ലാം സാഹചര്യങ്ങളിലാണ് ഉപയോഗിക്കേണ്ടത്. എത്രയാണ് ഉപയോഗിക്കേണ്ട അളവ്.  ഉപയോഗക്രമം എങ്ങനെ. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ. 

മത്സ്യങ്ങളുടെ ചെകിളയ്ക്കുള്ളിൽ വരുന്ന പരാദങ്ങളെ നശിപ്പിക്കുന്നതിനും ശരീരത്തിന് പുറത്തു കാണുന്ന ബാക്ടീരിയ, ഫംഗസ് രോഗബാധകളെ പ്രതിരോധിക്കുന്നതിനും പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിക്കാം. ഇത് ജലത്തിൽ കലർന്ന്  പായൽ, പ്ലവകങ്ങൾ, ബാക്ടീരിയ, ഫംഗസ് എന്നിവയെ വിഘടിപ്പിച്ച് നശിപ്പിക്കുകയാണ്  ചെയ്യുന്നത്. ക്രിസ്റ്റൽ അല്ലെങ്കിൽ പൗഡർ രൂപത്തിലാണ് പൊട്ടാസ്യം പെർമാംഗനേറ്റ് വിപണിയിൽ ലഭിക്കുന്നത്. സാധാരണയായി  ഒരു ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റ് 1000 ലീറ്റർ ജലത്തിൽ എന്ന കണക്കിലാണ് പ്രയോഗിക്കുക. കുളത്തിലെ ജലത്തിന്റെ അളവ് കണ്ടെത്തിയിട്ട് വേണം ഇതിന്റെ അളവ് തിട്ടപ്പെടുത്താൻ. കുളത്തിൽ നിന്നുതന്നെയുള്ള ജലം കുറച്ചെടുത്ത്  ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പൊട്ടാസ്യം പെർമാംഗനേറ്റ് അതിൽ ലയിപ്പിച്ച് ശേഷം കുളത്തിന്റെ എല്ലാ ഭാഗത്തുമെത്തുന്ന രീതിയിൽ ഒഴിക്കണം.  പ്രയോഗിക്കുന്ന ആളുടെ ശരീരത്തിൽ വീഴാതെ നോക്കണം. ഒരു തവണ ഉപയോഗിച്ചാൽ ചുരുങ്ങിയത് 4 ദിവസത്തിനു ശേഷം മാത്രമേ അടുത്ത ഡോസ് പ്രയോഗിക്കാവൂ.

English summary: The Use of Potassium Permanganate in Fish Ponds

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA