നായ്‌ക്കുട്ടിയുടെ ദന്തരക്ഷയും കുളിപ്പിക്കലും: ചെറുതെങ്കിലും ശ്രദ്ധിക്കാനേറെയുണ്ട്

dog-puppy-care-4
SHARE

നായക്കുട്ടി ജനിക്കുമ്പോൾ പല്ല് ഉണ്ടാവില്ല. ഒരു മാസം ആകുമ്പോൾ പാൽപല്ല് രൂപപ്പെടും. ആറേഴു മാസമാകുമ്പോൾ പാൽപല്ല് കൊഴിഞ്ഞ് ദൃഢമായ പല്ലു വരും.

dog-puppy-care-3

ആഴ്‌ചയിൽ രണ്ടു മൂന്നു തവണ ബ്രഷ്ചെയ്തു കൊടുക്കണം. നായ്‌ക്കുട്ടികൾക്കായി പേസ്റ്റും ബ്രഷും വിപണിയിൽ ലഭ്യമാണ്. വൃത്തിയാക്കുന്നതു മൂലം നായ്‌ക്കുട്ടിയുടെ പല്ലിനെ ബാധിക്കുന്ന രോഗങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാം. 

dog-puppy-care-6

കുളിപ്പിക്കേണ്ടത് എങ്ങനെ 

രണ്ടു മാസം പ്രായം വരെ നായ്‌ക്കുട്ടികളെ കുളിപ്പിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. നായയെ വാങ്ങുമ്പോൾ അവരുടെ ശരീരത്തിൽ അഴുക്കുണ്ടെങ്കിൽ വിപണിയിൽ ലഭ്യമായ വൈപ്സ് ഉപയോഗിച്ചോ അല്ലെങ്കിൽ  തുണി നനച്ചോ തുടയ്‌ക്കുക. തലയിൽ വെള്ളം ഒഴിച്ചു കുളിപ്പിക്കുന്നത് ഒഴിവാക്കുക. വെള്ളം നനയുമ്പോൾ നായ്‌ക്കുട്ടിയുടെ ശരീര ഊഷ്‌മാവ് കുറഞ്ഞുപോവാതെ നോക്കണം. അതുകൊണ്ടു നായ്ക്കുട്ടികളെ പെട്ടെന്നു കുളിപ്പിച്ചെടുക്കുന്നതാണ് നല്ലത്. 

രണ്ടു മാസം പ്രായമായ നായ്‌ക്കുട്ടിക്കു ചുറുചുറുക്കുണ്ടെങ്കിൽ 15-20 ദിവസം കൂടുമ്പോൾ കുളിപ്പിക്കാം. രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ നായ്‌ക്കുട്ടികൾക്കായുള്ള ഷാമ്പൂ ഉപയോഗിച്ചു കുളിപ്പിക്കണം. അതിനുശേഷം തുണി ഉപയോഗിച്ച് ശരീരത്തിലെ ഈർപ്പം തുടച്ചുകളയണം. ഇളം വെയിലത്തു നിർത്തിയാൽ ഈർപ്പം പൂർണമായും മാറും. ആറു മാസത്തിലേറെ പ്രായമുള്ളവയെ ഒന്നു രണ്ട് ആഴ്ച  കൂടുമ്പോൾ കുളിപ്പിക്കാം. നായ്ക്കളെ ദിവസേന കുളിപ്പിക്കരുത്. ദിവസേനയുള്ള കുളിമൂലം നായ്‌ക്കളുടെ ശരീരത്തിലെ എണ്ണമയം നഷ്ടപ്പെടും.  ശരീരത്തിലുള്ള എണ്ണമയമാണ് അവയ്ക്കു  പ്രതിരോധശേഷിയും ചർമത്തിളക്കവും നൽകുന്നത്. നായ്‌ക്കളുടെ ചെവിയും നഖവും വൃത്തിയായി സൂക്ഷിക്കുക. സ്വന്തമായി പരിചരിക്കാൻ സമയവും സൗകര്യവുമില്ലാത്തവര്‍ക്ക് പെറ്റ്സ്‌പായിൽ ഈ സേവനങ്ങൾ ലഭ്യമാണ്.

dog-puppy-care

പൂച്ചകൾ പൊതുവെ വൃത്തിക്കാരാണ്. അവയുടെ ശരീരത്തിൽ പറ്റുന്ന അഴുക്കുകൾ അവർതന്നെ തുടച്ച് വൃത്തിയാക്കാറുണ്ട്. അതുകൊണ്ടുതന്നെ ആവശ്യമെങ്കിൽ മാത്രം പൂച്ചയെ മാസത്തിൽ ഒരു തവണ കുളിപ്പിക്കുക. പൂച്ചകൾക്കായി വിപണിയിൽ ലഭ്യമായ ഷാമ്പൂ വേണം ഉപയോഗിക്കാൻ. രോമാവൃതമായ പൂച്ചയെ കുളിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അവയുടെ ശരീരത്തിലെ ഈർപ്പം ഉണങ്ങാൻ സമയമെടുക്കും. അതിനാൽ കുളി കഴിഞ്ഞ് തുണി ഉപയോഗിച്ച്  ഈർപ്പം തുടച്ചുമാറ്റണം. രോമങ്ങളിൽ ഈർപ്പം തങ്ങിനിന്നാൽ ത്വഗ്രോഗങ്ങൾക്കു സാധ്യതയേറും. 

പൂച്ചയുടെ നഖം വെട്ടുന്നതും ചെവി വൃത്തിയാക്കുന്നതും പ്രധാനമാണ്. പൂച്ചയെ താലോലിക്കുമ്പോൾ നഖം കൊള്ളാൻ സാധ്യതയുണ്ട്. അതുകൊണ്ട് നഖം എപ്പോഴും വെട്ടിനിർത്തുക. ഇടയ്ക്കിടെ ചെവിയിയിലെ അഴുക്കുകളഞ്ഞു വൃത്തിയാക്കിയില്ലെങ്കിൽ പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ ചെവി വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. ഇതൊക്കെ വീട്ടിൽ സ്വയം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കു പെറ്റ്സ്‌പായിൽ ഈ സേവനങ്ങൾ ലഭ്യമാണ്.

രോമാവൃതമായ പൂച്ചയെ ദിവസവും ബ്രഷ്ചെയ്‌തു കൊടുക്കുക. രോമങ്ങൾ തമ്മിൽ കെട്ടുകൂടാതിരിക്കാൻ ദിവസവും ഒരു തവണയെങ്കിലും ബ്രഷ്ചെയ്യണം. അതിലൂടെ അവരുടെ ശരീരത്തിലെ രക്തയോട്ടം വർധിക്കുകയും ചർമത്തിളക്കം കൂടുകയും ചെയ്യുന്നു.  ഉടമസ്ഥനുമായി പൂച്ചയ്‌ക്കുള്ള ബന്ധം അരക്കിട്ടുറപ്പിക്കുതാണ് ഈ ബ്രഷിങ്. കൂടാതെ,  ദിവസേനയുള്ള ബ്രഷിങ്ങിലൂടെ അരുമമൃഗത്തിന്റെ ചർമത്തെ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കും. അപ്പോള്‍ ത്വക്കിനു  രോഗം വന്നാലുടൻ തിരിച്ചറിയാനും ചികിത്സ നൽകാനും സാധിക്കുന്നു. 

dog-puppy-care-5

മനുഷ്യന്റെയും മൃഗങ്ങളുടെയും ത്വക്കിലെ അമ്ല–ക്ഷാര നില(പിഎച്ച്)യില്‍ ചെറിയ വ്യത്യാസമുണ്ട്. അതിനാൽ മനുഷ്യർ ഉപയോഗിക്കുന്ന സോപ്പ്, ഷാമ്പൂ തുടങ്ങിയവ ഒരു കാരണവശാലും മൃഗങ്ങളിൽ ഉപയോഗിക്കരുത്. അതു ത്വഗ്രോഗങ്ങൾക്കു കാരണമാകും.

English summary: How to Bath and Dry a Puppy

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA