ഇതാണ് യഥാർഥ സ്നേഹം, കടിച്ചു തിന്നില്ലെന്നേയുള്ളൂ: പൊലീസുകാരന്റെ കുറിപ്പ്

dog-susi
SHARE

‘കുറേ നാൾ കൂടി ക്യാമ്പിൽ ചെന്നപ്പോൾ അവിടുത്തെ പഴേ കൂട്ടുകാരിയുടെ സ്നേഹം‌. എന്നെ കടിച്ച് തിന്നില്ലെന്നെയുള്ളൂ. ഉപാധികളൊന്നുമില്ലാതെ നമ്മളെന്ന വ്യക്തിയെ മാത്രമായി കണ്ട് ഇങ്ങനൊക്കെ വരവേൽക്കാൻ വേറാർക്ക് കഴിയും. ആരൊക്കെ എന്തൊക്കെ തർക്കിച്ചാലും ഇവരുടെ സ്നേഹത്തിനൊപ്പം മത്സരിക്കാൻ മറ്റൊരു പ്രണയവും സ്നേഹവും ഉണ്ടായിട്ടുമില്ല. ഇനിയൊട്ട് ഉണ്ടാവുകയുമില്ല.’

ഇടുക്കി എആർ ക്യാമ്പിലെ അന്തേവാസിയായ സൂസി എന്ന നായയെക്കുറിച്ച് പൊലീസ് ഡോഗ് ട്രെയിനറായ അജിത് മാധവൻ കുറിച്ച വാക്കുകളാണിവ. ഏറെ നാളുകൾക്കു ശേഷം അജിത് മാധവൻ ഇടുക്കി എആർ ക്യാമ്പിലെത്തിയപ്പോൾ സൂസിക്ക് സന്തോഷമടക്കാനായില്ല. കെട്ടിപ്പിടിക്കുന്നു... ഡാൻസ് കളിക്കുന്നു... ചുരുക്കത്തിൽ സന്തോഷംകൊണ്ട് ഇരിക്കാൻവയ്യാത്ത അവസ്ഥയായിരുന്നു സൂസിക്കെന്ന് അജിത് മാധവൻ പങ്കുവച്ച വിഡിയോയിൽ കാണാം.

തൃശൂരിൽ തന്നെ തല്ലുന്ന ഉടമയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ഡിങ്കനും ഏറെ നാളുകൾക്കുശേഷം കാണുന്ന വ്യക്തിയോട് തന്റെ സന്തോഷം പ്രകടിപ്പിക്കുന്ന സൂസിയും നായ്ക്കളുടെ സ്നേഹം എങ്ങനെയാണെന്ന് പ്രകടമാക്കുന്നു.

പൊലീസിലെ ജിമ്മന്മാരുടെ കൂട്ടുകാരിയാണ് സൂസി. എആർ ക്യാമ്പിലെ ജിമ്മിൽ പുലർച്ചെ 4 മുതൽ സൂസിയുമുണ്ടാകും. പൊലീസ് ഉദ്യോഗസ്ഥര്‍ വര്‍ക്കൗട്ട് ചെയ്യുന്നതും നോക്കി അവരുടെയൊപ്പം ഇരിക്കുകയാണ് സൂസിയുടെ ഇഷ്ട വിനോദം. തുടർന്ന് ജിംനേഷ്യം അടയ്ക്കുന്നതു വരെ അവളും അവിടെത്തന്നെയുണ്ടാകും. ജിംനേഷ്യത്തിന്റെ ചുമതലയുള്ള എസ്ഐ ബിജുവാണ് സൂസിയെ സംരക്ഷിക്കുന്നത്.

അജിത് മാധവൻ പങ്കുവച്ച വിഡിയോ ചുവടെ

English summary: Stray dog with kerala police

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA