ADVERTISEMENT

ഞങ്ങളിവിടെ റിഫ്രഷ്‌മെന്റ് കോഴ്‌സിലാണ്! 14 ദിവസം പരിശീലനം. 15-ാം ദിവസം പരീക്ഷ. പരീക്ഷ പാസായില്ലെങ്കില്‍ വീണ്ടും കഠിന പരിശീലനം. സംസ്ഥാന പൊലീസ് സേനയുടെ കെ 9 സ്‌ക്വാഡിലെ 15 ട്രാക്കര്‍ ഡോഗുകള്‍ ഇടുക്കി ജില്ലയില്‍ തീവ്രപരിശീലനത്തില്‍. ജില്ല പൊലീസിന്റെ സായുധ സേനകളുടെ ക്യാംപുകളില്‍ കര്‍ശന സുരക്ഷയിലാണ് 15 ദിവസത്തെ പരിശീലന പരിപാടികള്‍ പുരോഗമിക്കുന്നത്. വരാനും പോകാനുമായി പൊലീസിന്റെ സ്വന്തം വാഹനങ്ങളും ട്രാക്കര്‍ ഡോഗിന് വിട്ടുനല്‍കി. പരിശീലനത്തിനായി 14 ജില്ലകളില്‍നിന്നും 15 പൊലീസ് നായകളും 30 പരിശീലകരും ജില്ലയിലെത്തി.

ജില്ലയുടെ ഭൂപ്രകൃതിയുടെ പ്രത്യേകതകളും മികച്ച കാലാവസ്ഥയുമാണ് ഡോഗ് സ്‌ക്വാഡുകളുടെ പരിശീലനത്തിന് ജില്ലയെ തിരഞ്ഞെടുത്തതിന് കാരണം. ഒന്നാം ഘട്ട പരിശീലനം സെര്‍ച്ച് ആന്‍ഡ് റസ്‌ക്യു വിഭാഗത്തിന്റെ പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലാണ് ട്രാക്കര്‍ ഡോഗ് വിഭാഗത്തിന്റെ ആരംഭിച്ചത്. ഇടുക്കി, കുട്ടിക്കാനം പൊലീസ് സേന ക്യാംപുകളില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് നായകള്‍ക്കും പരിശീലനം നല്‍കും. കഴിഞ്ഞ വര്‍ഷമാണ് പൊലീസ് നായ്ക്കള്‍ക്ക് റിഫ്രഷ്‌മെന്റ് കോഴ്‌സ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ സ്റ്റെഫി, മലപ്പുറത്തിന്റെ റീന, തൃശൂര്‍ റൂറല്‍ പൊലീസിന്റെ ഹണി, തൃശൂര്‍ സിറ്റി പൊലീസിന്റെ ഡോണ, തിരുവനന്തപുരം സിറ്റി പൊലീസിന്റെ കോലി, കോഴിക്കോട് പൊലീസിന്റെ ചിത്തു, പത്തനംതിട്ട പൊലീസിന്റെ റീന എന്നിവരാണ് പ്രധാനികള്‍. 

police-k9-squad
ഇടുക്കി ജില്ലയില്‍ പരിശീലനത്തിലെത്തിയ 14 ജില്ലകളിലെ കെ9 സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗുകളും പരിശീലകരായ പൊലീസ് ഉദ്യോഗസ്ഥരും

രാവിലെ പുഴുങ്ങിയ മുട്ട, നടത്തം 12 കിലോമീറ്റര്‍ 

രാവിലെ 7ന് പരിശീലനം തുടങ്ങും. പ്രധാന പരിപാടി നടത്തമാണ്. നടത്തം കഴിഞ്ഞെത്തിയാല്‍ ഭക്ഷണം റെഡി. ഡോഗ് ഫുഡ്, പിന്നെ പുഴുങ്ങിയ ഒരു മുട്ട. ശേഷം വിശ്രമം. വൈകുന്നേരവും 4 മുതല്‍ 6 വരെയാണ് പരിശീലനം. പരേഡ്, തിരച്ചില്‍, അനുസരണ, വ്യായാമ മുറ എന്നിങ്ങനെയുള്ള പരിശീലനമാണ് നല്‍കുന്നത്. ശേഷം വീണ്ടും മുട്ട അടങ്ങിയ ഭക്ഷണം ഉറക്കം. 

പൊലീസിന്റെ പ്രധാന സഹായികളാണ് ട്രാക്കര്‍ വിഭാഗം ഡോഗുകള്‍. കൊലപാതകം, മോഷണം എന്നിവ നടക്കുന്ന സമയങ്ങളില്‍ നിര്‍ണായക തുമ്പ് കണ്ടെത്തി നല്‍കുന്നത് ട്രാക്കര്‍ ഡോഗാണ്. ഇടുക്കി ജില്ല പൊലീസിന്റെ ട്രാക്കര്‍ ഡോഗായ സ്റ്റെഫി നിരവധി കേസുകളില്‍ തുമ്പ് കണ്ടെത്തിയതാണ്. കുട്ടിക്കാനത്തെയും വണ്ണപ്പുറത്തെയും കൊലപാതകങ്ങളില്‍ പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത് സ്റ്റെഫിയാണ്. 

English summary: Kerala Police's Tracker Dogs at Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com