ADVERTISEMENT

ഡാർക്ക് ചോക്കലേറ്റ് നായ്ക്കൾക്കു വിഷമാണ്.  ഉള്ളി, മസാലകൾ തുടങ്ങിയവയും ഹാനികരംതന്നെ. നാം കഴിക്കുന്ന കേക്കും ഐസ്ക്രീമും നൽകിയാലോ... പൊണ്ണത്തടി, പ്രമേഹംപോലുള്ള ജീവിതശൈലീരോഗങ്ങള്‍ അരുമകളെ ബാധിക്കും. പക്ഷേ, ഇതൊന്നുമോര്‍ത്ത് അരുമകള്‍ക്ക് ആഘോഷങ്ങള്‍ നിഷേധിക്കേണ്ടതില്ല. അവരുടെ വിശേഷങ്ങള്‍ കൊണ്ടാടാന്‍ പ്രത്യേക ബർത്ത് ഡേ കേക്ക് മുതല്‍ ബിയറും വൈനുംവരെ വിപണിയില്‍ റെഡി. അറിയാം അരുമലോകത്തെ പുത്തൻ ട്രെൻഡുകൾ.

dog-birthday-1
വിവിധ ജന്മദിന കേക്കുകൾ

ബർത്ത് ഡേ കേക്ക്

ഷുഗർ ഫ്രീ എന്നതു പ്രധാന മേന്മ. ബീഫ്, ചിക്കൻ, മീൻ, താറാവ്, മട്ടൺ തുടങ്ങിയ നോൺവെജ് രുചികളിലും വാഴയ്ക്ക, ആപ്പിൾ, മത്തൻ തുടങ്ങിയ വെജ് രുചികളിലും കിട്ടും.  അലങ്കാരത്തിന് ചീസ്, പീനട്ട് ബട്ടർ, തേങ്ങ എന്നിവ ഉപയോഗിക്കുന്നു.

തൂക്കം: 750 ഗ്രാം മുതൽ 

വില: 1050 രൂപ മുതൽ

dog-ice-cream
ഐസ് ക്രീം

ഐസ്ക്രീം

ഷുഗർഫ്രീ എന്നതു പ്രധാന മേന്മ. സ്ട്രോബെറി, വനില, ബട്ടർസ്കോച്ച്, പീസ്ത, തണ്ണിമത്തൻ തുടങ്ങിയ രുചികൾ. തണുപ്പുള്ളതിനാൽ പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളപ്പോള്‍ നൽകരുത്.  

വില: 100 രൂപ മുതൽ

dog-bear-and-wine
ബിയറും വൈനും

ബിയർ ആൻഡ് വൈൻ

ആൽക്കഹോൾ ഇല്ലാത്ത ബിയറും വൈനും. മുന്തിരിക്കു പകരം കാരറ്റ് ഉപയോഗിക്കുന്നു.    

വില: 499 രൂപ

വസ്ത്രങ്ങൾ

അരുമകളുടെ രൂപത്തിനും വലുപ്പത്തിനും അനുസരിച്ച് പലതരം വസ്ത്രങ്ങളും വിപണിയിലുണ്ട്. ജന്മദിനം ആഘോഷിക്കാനും പുറത്തു കൊണ്ടുപോകുമ്പോൾ ധരിക്കുന്നതിനുമൊക്കെ പ്രത്യേക വസ്ത്രങ്ങൾ. നായ്ക്കള്‍ക്കു  റെയിൻകോട്ടുകളും ലഭ്യമാണ്. 

വില: 450 രൂപ മുതൽ

dog-bed

ബെഡ്

ഇൻഡോറിൽ വളരുന്ന നായ്ക്കൾക്കും പൂച്ചകൾക്കും ഉപയോഗിക്കാം. അരുമയുടെ വലുപ്പം അനുസരിച്ച് തിരഞ്ഞെടുക്കാം. ഹാർഡ്, സോഫ്റ്റ് തുണികളിൽ ലഭ്യം. 

വില: 1100 രൂപ മുതൽ

dog-cat-back-pack

ബാക്ക് പായ്ക്ക് & ട്രോളി

യാത്രയിലും മറ്റും അരുമകളെ ഒപ്പം കൂട്ടാവുന്ന ബാക്ക് പായ്ക്കുകളും ട്രോളികളും. ബാക്ക് പായ്ക്കുകൾ പ്രധാനമായും പൂച്ചകൾക്കായാണ്. ബാഗിനുള്ളിരുന്ന് പൂച്ചകൾക്ക് പുറംകാഴ്ചകൾ കാണാവുന്ന വിധത്തിൽ പ്രത്യേക ഫൈബർ ജാലകം. സോഫ്റ്റ് ടൈപ്പ് 700 രൂപയിലും ഹാർഡ് ടൈപ്പ് 2100 രൂപയിലും ആരംഭിക്കും. തള്ളിക്കൊണ്ടു നടക്കാവുന്ന ട്രോളിക്ക് 7000 രൂപ മുതലാണ് വില.

dog-toys

കളിക്കോപ്പുകൾ

ഫ്ലാറ്റുകളിലെ പരിമിതമായ സ്ഥലത്തു വളരുന്നവയ്ക്കു മാനസികോല്ലാസത്തിനു കളിക്കോപ്പുകൾ. പൂച്ചകൾക്കായി ചൂണ്ടയും മീനും, പന്തുകൾ, സ്ക്രാച്ചിങ് ബോർഡ് എന്നിങ്ങനെ പലതും വിവിധ ബ്രാൻഡുകളില്‍ കിട്ടും.  ‌‌

പാദരക്ഷകൾ

ടാർ–കോൺക്രീറ്റ് റോഡുകളിൽ നടക്കുമ്പോൾ പാദങ്ങൾക്ക് പൊള്ളലും ക്ഷതവുമേൽക്കാതിരിക്കാനും വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ നഖം കൊണ്ട് സീറ്റുകൾക്ക് കേടുപാടുകൾ ഉണ്ടാകാതിരിക്കാനും പാദരക്ഷകൾ. സ്ലിപ്പറുകൾ, ഷൂസുകൾ, സോക്സ് തുടങ്ങിയവ ചെറു ബ്രീഡുകൾ മുതൽ വലിയ ബ്രീഡുകൾക്കു വരെ ലഭിക്കും. 

slow-feeding-bowl
സ്‌ലോ ഫീഡിങ് ബൗൾ

സ്‌ലോ ഫീഡിങ് ബൗൾ

ലാബ്രഡോർപോലെ  ഭക്ഷണത്തോടു അതിയായ താൽപര്യമുള്ള അരുമകൾക്ക് പലപ്പോഴും ഛർദിയുണ്ടാകും. ആർത്തിയോടെ ഭക്ഷണം കഴിക്കുന്നതാണ് കാരണം. ഇതൊഴിവാക്കാൻ ഭക്ഷണം കഴിക്കുന്നതിന്റെ വേഗം കുറയ്ക്കുക. കുഴികൾ നിറഞ്ഞ പ്രത്യേക ബൗൾ ഉപയോഗിക്കുന്നതുവഴി അതിവേഗം ഭക്ഷണം കഴിക്കുന്നതു തടയാം.

വില: 1800 രൂപ മുതൽ.

കടപ്പാട്: കൊച്ചിൻ പെറ്റ് ഷോപ്പ്, കൊച്ചി

English summary: Pet industry trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com