ഇത് ഇറച്ചിയുള്ള കേക്കുകൾ; അരുമകൾക്ക് മാത്രമുള്ള പിറന്നാള്‍ കേക്കുകളൊരുക്കി ജയലക്ഷ്മി

HIGHLIGHTS
  • മട്ടൻ, ബീഫ്, ചിക്കൻ, ഫിഷ്, താറാവ്, പോർക്ക് ചേരുവകൾ
sreelakshmi-dog-cake-maker
ജയലക്ഷ്മി തന്റെ നായ്ക്കൾക്കൊപ്പം
SHARE

ബോക്സർ ഇനത്തിൽപ്പെട്ട വളർത്തുനായ ബെയ്‌ലിക്ക് ചർമരോഗം പിടിപെട്ടതോടെയാണ് ജയലക്ഷ്മി ദീപക് അരുമകൾക്കു പ്രത്യേക ഭക്ഷണം പാകംചെയ്തു തുടങ്ങിയത്. നായ്ക്കൾക്കു മാത്രമുള്ള കേക്കുകൾ, ട്രീറ്റുകൾ എന്നിവയെല്ലാം തൃപ്പൂണിത്തുറയിലെ വീട്ടിൽ  തയാറാക്കുന്നു. 2 വർഷം മുൻപ് ആരംഭിച്ച കേക്ക് നിർമാണ സംരംഭം പതിയെ അരുമകൾക്കു മാത്രമാക്കുകയായിരുന്നു ഈ വീട്ടമ്മ.

dog-birthday
ജന്മദിന കേക്കുകൾക്കൊപ്പം അരുമനായ്ക്കൾ

വീട്ടിലെ ഭക്ഷണവും പലഹാരങ്ങളുമാണ് ബെയ്‌ലിക്കു നൽകിയിരുന്നത്. എന്നാൽ  അത് ക്രമേണ അലർജിക്കും ചർമരോഗത്തിനും വഴിയൊരുക്കി. ഭക്ഷണമാണ് കാരണമെന്നു  തിരിച്ചറിഞ്ഞതോടെ ചികിത്സയ്ക്കൊപ്പം  പ്രത്യേക ഭക്ഷണം തയാറാക്കി നൽകി. അതോടെ  പ്രശ്നം മാറി. സുഹൃത്തുക്കളും ഇതേ പ്രശ്നം പറഞ്ഞപ്പോഴാണ് ഇതൊരു സംരംഭമാക്കി മാറ്റിക്കൂടാ എന്നു ചിന്തിച്ചതെന്നു ജയലക്ഷ്മി. 

dog-birthday-1
ആകർഷകമായ രൂപത്തിൽ കേക്കുകൾ

ഒരു നേരത്തെ ഭക്ഷണത്തിനുള്ള പോഷകങ്ങൾ ഉൾപ്പെടുത്തിയാണ് കേക്ക് ഉണ്ടാക്കുക. ഉടമയുടെ നിര്‍ദേശമനുസരിച്ചാണ് ചേരുവകൾ. മട്ടൻ, ബീഫ്, ചിക്കൻ, ഫിഷ്, താറാവ്, പോർക്ക് തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന നോൺവെജ് കേക്കുകളാണ് പ്രധാനം.  വെജിറ്റേറിയൻ  കേക്ക്  വേണ്ടവർക്കായി അതും ഉണ്ടാക്കും. ലാബ്രഡോർ, ജർമൻ ഷെപ്പേഡ്, ഗോൾഡൻ റിട്രീവർപോലുള്ള മീഡിയം സൈസ് നായ്ക്കൾക്ക് ഒരു കേക്ക് എന്നാൽ ഒരു നേരത്തെ ഭക്ഷണമാണ്. എന്നാൽ, ചെറിയ നായ്ക്കൾക്ക് പകുതി മതി. ബാക്കി ഫ്രിഡ്ജിൽ വച്ച് അടുത്ത ദിവസം നൽകാം. സംരക്ഷകങ്ങൾ ചേർക്കാത്തതുകൊണ്ട്  സൂക്ഷിപ്പു കാലാവധി 2 ദിവസം  മാത്രം.  ട്രീറ്റുകൾ ഒരു മാസംവരെ സൂക്ഷിക്കാം.

അരുമലോകത്തെ പുത്തൻ ട്രെൻഡുകളെക്കുറിച്ച് വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക്: Facebook- Hooch and Bailey’s Barkery

English summary: Special Cake for Pet Dogs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA