ADVERTISEMENT

നായയും യജമാനനും (മാസ്റ്റർ) എന്ന സങ്കൽപത്തിൽനിന്ന് പെറ്റ് പേരന്റ് എന്ന പദവിയിലേക്ക് ഓരോ മൃഗസ്നേഹിയും ഉയർന്നിട്ടുണ്ട്.  ഉടമയുടെ ചങ്ങാതി അല്ലെങ്കിൽ കൂടെപ്പിറപ്പ് എന്ന നിലയിലാണ് അരുമകൾ പരിഗണിക്കപ്പെടുന്നത്. നായയോ പൂച്ചയോ പക്ഷിയോ ആകട്ടെ, കുടുംബാംഗത്തെപ്പോലെയാണ് ഇന്നു പലർക്കും സ്വന്തം അരുമകൾ. കുടുംബത്തിലെ വിശേഷ ദിവസങ്ങളിലും ആഘോഷങ്ങളിലും അവരെയും പങ്കാളികളാക്കും. എന്നു മാത്രമല്ല, അരുമകളുടെ ജന്മദിനം മുതല്‍ ബേബി ഷവര്‍വരെ  ആഘോഷിക്കുകയാണ് പെറ്റ് പേരന്റ്സ്.

ആഘോഷങ്ങൾ നല്ലതുതന്നെ. പക്ഷേ, അത് അരുമകളുടെ ജീവനുതന്നെ ഭീഷണിയായാലോ? മനുഷ്യർ കഴിക്കുന്ന പല ഭക്ഷണപദാർഥങ്ങളും നായ, പൂച്ച, പക്ഷികൾ എന്നിവയ്ക്ക് വിഷമാണെന്നു പലര്‍ക്കും അറിയില്ല.  ഓണം, ക്രിസ്മസ്, വിഷുപോലുള്ള ആഘോഷവേളകൾക്കു ശേഷം കേരളത്തിലെ വെറ്ററിനറി ആശുപത്രികളിൽ തിരക്കുയരാൻ കാരണവും ഇത്തരം ഭക്ഷണങ്ങള്‍ അരുമകള്‍ക്കു നല്‍കുന്നതുതന്നെ. നാം കഴിക്കുന്ന വിശേഷ വിഭവങ്ങള്‍തന്റെ അരുമയും ആസ്വദിക്കട്ടെ എന്ന ഉദാര ചിന്ത ഇനി വേണ്ട എന്നു സാരം. 

ഏതു ഭക്ഷണം നൽകുമ്പോഴും അത്  അരുമയ്ക്ക് ദോഷകരമോ എന്ന് ഓരോ പെറ്റ് പേരന്റും ചിന്തിക്കണമെന്ന് കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ.സൂരജ്. ഭക്ഷണം പ്രശ്നമായാല്‍ തുടക്കം വയർസ്തംഭനമോ വയറൊഴിച്ചിലോ ഉണ്ടാകാം. ഉടന്‍ വൈദ്യസഹായം നൽകുക. ചില ഭക്ഷണങ്ങൾ അരുമകള്‍ക്ക് അലർജിയുണ്ടാക്കും. ശരീരത്തില്‍ ചൊറിച്ചിലാണ് തുടക്കം. കാലക്രമേണ രോമം പൊഴിച്ചിലിലേക്കും ചർമനാശത്തിലേക്കും എത്തും. അതുകൊണ്ട് ഓരോ അരുമയുടെയും ശരീരവും ആഹാരരീതിയും അറിഞ്ഞു മാത്രം ഭക്ഷണം തിരഞ്ഞെടുക്കുക, നൽകുക.

അരുമകൾക്കു നൽകേണ്ട ഭക്ഷണരീതിയെക്കുറിച്ച് ഡോ. സൂരജ് സംസാരിക്കുന്നു, വിഡിയോ കാണാം

English summary: Dog Food Basics & Pet Parenting Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com