ജാപ്പനീസ് രീതിയിൽ കോഴിക്കുഞ്ഞുങ്ങളുടെ ലിംഗനിർണയം; നിർണയത്തിന് ചിക്ക് സെക്സർമാർ

SHARE

കോഴിക്കുഞ്ഞുങ്ങളിൽ പൂവനെയും പിടയെയും തരംതിരിക്കുക എന്നത് ഒരു പ്രത്യേക കലയാണ്. വെന്റ് സെക്സിങ്/വെന്റിങ് എന്ന് പറയുന്ന ജാപ്പനീസ് രീതിയാണ് പൊതുവെ പ്രചാരത്തിലുള്ളത്. പരിശീലനം സിദ്ധിച്ചിട്ടുള്ള വിദഗ്ധരായ ചിക്ക് സെക്സർമാർ നല്ല പ്രകാശത്തിന് എതിരെ കോഴിക്കുഞ്ഞുങ്ങളെ പിടിച്ച് കാഷ്ഠം ഞെക്കിക്കളഞ്ഞ ശേഷം വെന്റിന്റെ താഴ്‌ഭാഗത്തായി പരിശോധിക്കുന്നു. ഒരു ചെറിയ കുറ്റിമുഴപോലെ ആ ഭാഗത്ത്‌ കാണപ്പെടുന്നുണ്ടെങ്കിൽ അത് പൂവനായും അല്ലാത്തവയെ പിടയായും തരംതിരിക്കുന്നു. 

chick-vent-sexing-1

എന്നാൽ ചെറിയൊരു ശതമാനം കോഴിക്കുഞ്ഞുങ്ങളിൽ പൂവനും പിടയും തമ്മിലുള്ള ഈ മുഴയിൽ വലിയ വ്യത്യാസം കാണാറില്ല. അത്തരം അവസരങ്ങളിൽ അനുഭവ പരിചയമാണ് ലിംഗനിർണയത്തിലെ പിശക് കുറയ്ക്കാൻ സഹായിക്കുക. അതുപോലെ വൈറ്റ് ലെഗോണിനെ അപേക്ഷിച്ച് നിറമുള്ള കോഴികളിൽ സെക്സിങ് കുറച്ചു കൂടി പ്രയാസമേറിയതാണെന്ന് ചിക്ക് സെക്സർമാർ അഭിപ്രായപ്പെടാറുണ്ട്. കാലാകാലങ്ങളായി മുട്ടക്കോഴികളുടെ പിടയെ തരം തിരിച്ചെടുക്കുകയും പൂവനെ നശിപ്പിച്ചു കളയുകയുമായിരുന്നു പതിവ്. എന്നാൽ ഗ്രാമശ്രീ പോലുള്ള നാടൻ സങ്കരയിനങ്ങളുടെ പൂവനെ നാടൻ രീതിയിൽ ഇറച്ചിക്കോഴിയായി വളർത്താമെന്നതും, വൈറ്റ് ലേഗോൺ പൂവൻക്കോഴിക്കുഞ്ഞുങ്ങളെ സ്പ്രിങ് ചിക്കനായി വളർത്താമെന്നതും ഇന്ന് പൂവൻ കുഞ്ഞുങ്ങളുടെ ഡിമാൻഡ് പതിന്മടങ് കൂട്ടിയിട്ടുണ്ട്.

വെറ്ററിനറി സർവകലാശാലയുടെ തിരുവാഴംകുന്നിൽ പ്രവർത്തിക്കുന്ന വളർത്തുപക്ഷി ഗവേഷണ കേന്ദ്രത്തിൽ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ പൂവൻ കുഞ്ഞുങ്ങൾ 7 രൂപ നിരക്കിലും പിട 26 രൂപ നിരക്കിലും ആവശ്യക്കാർക്ക് ബുക്കിങ് പ്രകാരം നൽകിവരുന്നുണ്ട്. കേന്ദ്രത്തിൽ സെക്സിങ് നടത്തുന്ന വീഡിയോ ആണ് മുകളിലുള്ളത്.

കടപ്പാട്: ഡോ.എസ്. ഹരികൃഷ്ണൻ, വെറ്ററിനറി സർവകലാശാല

English summary: How to Identify Male and Female Chicks, Vent Sexing in chicks

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA