അരുമകൾക്ക് ‘പെറ്റ് പാർട്ടി’ ഒരുക്കി ‘റോംസ് N റാക്സ്’ ഇനി കടവന്ത്രയിലും

ROMS-N-RAKS
SHARE

പെറ്റ് ഹൈപ്പർമാർക്കറ്റ് രംഗത്തെ കേരളത്തിലെ പ്രമുഖരായ റോംസ് N റാക്സിന്റെ പുതിയ സ്ഥാപനം എറണാകുളം ജില്ലയിലെ കടവന്ത്രയിൽ ഇന്ന്, സിനിമാ താരം രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യുന്നു. ഇന്റർനാഷണൽ നിലവാരത്തിലെ പെറ്റ് ഗ്രൂമിങ്ങിനോടൊപ്പം വളർത്തുമൃഗ പരിപാലനത്തിന് ആവശ്യമായ മികച്ച ബ്രാൻഡുകളുടെ സാധന സാമഗ്രികളും ലഭ്യമാക്കിക്കൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിൽ സാനിധ്യമറിയിച്ച റോംസ് N റാക്സ് കടവന്ത്രയിൽ ഒരുക്കിയിരിക്കുന്നത് ഒട്ടനവധി പ്രത്യേകതകളാണ്. പെറ്റ് ഗ്രൂമിങ്, അരുമകൾക്കുള്ള അവശ്യ വസ്തുക്കൾ എന്നിവയോടൊപ്പം കേരളത്തിലെ ആദ്യത്തെ പെറ്റ് കഫെ കടവന്ത്രയിൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ തയാറെടുക്കുകയാണ്.

ഉദ്‌ഘാടനത്തോടനുബന്ധിച്ച് പെറ്റ് പേരെന്റുകൾക്കും അവരുടെ അരുമകൾക്കും ഒരു പുതിയ അനുഭവമായി 'പെറ്റ് പാർട്ടി'യും റോംസ് N റാക്സ് ഒരുക്കുന്നുണ്ട്. മനുഷ്യരോടൊപ്പം തന്നെ വളർത്തു മൃഗങ്ങളുടെയും ഉല്ലാസത്തിനായി പെറ്റ് പാർട്ടിയിൽ ട്രീറ്റ് കൗണ്ടറുകൾ, സെൽഫി കോർണറുകൾ, ടാഗ് കൗണ്ടർ തുടങ്ങി ഒട്ടനവധി പ്രത്യേകതകൾ ഒരുക്കിയിട്ടുണ്ട്.

ഉന്നത നിലവാരം പുലർത്തുന്ന പോഷകസമൃദ്ധമായ ഭക്ഷ്യോൽപ്പന്നങ്ങൾ, മൃഗങ്ങളുമായുള്ള ജീവിതം എളുപ്പമാക്കാൻ സഹായകരമായ ധാരാളം അനുബന്ധ വസ്തുക്കൾ അഥവാ പെറ്റ് ആക്സസറീസ് (Leashes, collars, tags, grooming tools, etc.) മൃഗങ്ങളുടെ വ്യായാമത്തിനും അരോഗ്യത്തിനും ഉല്ലാസത്തിനുമായി  വീടുകളിൽ അവശ്യം കരുതിവയ്ക്കേണ്ട കളിപ്പാട്ടങ്ങളും ഇവിടെ ലഭ്യമാണ്.  പ്രിയപ്പെട്ട മൃഗങ്ങളുടെ സൗന്ദര്യപരിപാലനത്തിനും Roms n Raks ഏറെ പ്രാധാന്യം നൽകുന്നു. അന്തർദേശീയ നിലവാരത്തിലുള്ള പെറ്റ് ഗ്രൂമിങ് സേവനങ്ങളിലൂടെ വളർത്തുമൃഗങ്ങൾക്ക് സൗന്ദര്യം മാത്രമല്ല ഒരു സ്പാ അനുഭവം തന്നെ  ലഭ്യമാക്കുകയാണ്  റോംസ് N റാക്സ്.

തൃശൂർ, തിരുവനന്തപുരം, കോട്ടയം ജില്ലകൾക്ക് പുറമെ കൊച്ചി നഗരത്തിൽ തന്നെ പാലാരിവട്ടത്തും പത്തടിപ്പാലത്തും കാക്കനാടുമായി മൂന്നു സ്ഥാപനങ്ങളാണ് റോംസ് N റാക്സിനുള്ളത്. അതിൽ പത്തടിപ്പാലത്തുള്ള  സ്ഥാപനം വളർത്തുമൃഗങ്ങൾക്കായുള്ള അവശ്യവസ്തുക്കൾ ലഭ്യമാക്കുന്ന ദക്ഷിണേന്ത്യയിലെത്തന്നെ ഏറ്റവും വലിയ വിപണനകേന്ദ്രമാണ്. ക്രിസ് ക്രിസ്റ്റെൻസെന്റെ സൂപ്പർ പ്രീമിയം നിലവാരത്തിലുള്ള ഈ പെറ്റ് ഗ്രൂമിങ് പാർലറുകളിൽ വളർത്തു മൃഗങ്ങൾക്ക് ഏറ്റവും ഉന്നത നിലവാരത്തിലുള്ള  ആഡംബരപൂർണ്ണമായ ഗ്രൂമിങ് സേവനങ്ങളാണ് ലഭ്യമാവുക.

English summary: Roms N Raks pet store & grooming parlour

MORE IN PETS AND ANIMALS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞങ്ങള്‍ക്ക് പറയാനുള്ളത് ഫിലിം ചേംബർ കേള്‍ക്കും എന്നാണ് പ്രതീക്ഷ

MORE VIDEOS