കാണാതായ വളർത്തുനായയെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന് ഒരു കുടുംബം. എറണാകുളം വെണ്ണല സ്വദേശി തോമസ് മാളിയേക്കലും കുടുംബവുമാണ് കാണാതായ വളർത്തുനായയെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്.
ആറു മാസം പ്രായമുള്ള ബൗബൗ എന്നു വിളിക്കുന്ന ബുള്ളി കുത്ത ഇനം പെൺനായയൊണ് കാണാതായിരിക്കുന്നത്. ഈ മാസം നാലിന് കാണാതായ നായയെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടിരുന്നുവെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ചുറ്റുമതിലുള്ള വീടിനുള്ളിൽ അഴിച്ചുവിട്ടായിരുന്നു തോമസ് ബൗബൗവിനെ വളർത്തിയിരുന്നത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന താൻ ജോലിക്കു പോയ സമയത്താണ് നായയെ കാണാതായിരിക്കുന്നതെന്ന് തോമസ് കർഷകശ്രീയോടു പറഞ്ഞു.
ആരെങ്കിലും എടുത്തുകൊണ്ടു പോയതാണോ അതോ ചെറു ജീവികളെ കണ്ട് പിന്നാലെ പോയി വഴിതെറ്റിയതാണോ എന്നറിയില്ലെന്നും തോമസ് പറയുന്നു. കുടുംബാംഗങ്ങളോട് വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന ബൗബൗവിന് കറുത്ത വരകളോടു കൂടിയ ബ്രൗൺ നിറമാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9567015664 എന്ന നമ്പറിൽ അറിയക്കണമെന്നും തോമസ് പറയുന്നു.