ചെറിയ ഒരു മുറിവ് പറ്റിയ നായയ്ക്ക് ചികില്‍സയ്ക്കുവേണ്ടി ഒരു ഗവൺമെന്റ് വെറ്ററിനറി ഹോസ്പിറ്റലില്‍ പോയ ആളുടെ അനുഭവം ഞാനിവിടെ കുറിക്കട്ടെ.
മുറിവേറ്റ നായുമായി ഗവൺമെന്റ് മൃഗാശുപത്രിയിലെത്തിയ നായയ്ക്ക് മൂന്നു മരുന്നുകൾ ഡോക്ടർ കുറിച്ചുകൊടുത്തു. അതിൽ മൂന്നാമതായി melobest എന്നൊരു ടാബ്‌ലെറ്റ് ഉണ്ട്. 2-5mg ആണ് ആ ടാബ്‌ലെറ്റിന്റെ ഡോസ്. അതുമായി മെഡിക്കൽ സ്റ്റോറിലെത്തിയ ആൾക്ക് അവിടെനിന്ന് കൊടുത്തത് Moxicam 1500mg ആണ്. ചതിപറ്റിയതറിയാതെ മരുന്നുകൊടുത്തു രണ്ടാം ദിവസം നായ മരണത്തിനു കീഴടങ്ങി. ഡോക്ടർ കുറിച്ചതിന്റെ ഏകദേശം 800 മടങ്ങ് മരുന്നാണ് ആ സാധു മിണ്ടാപ്രാണിയുടെ അകത്തു ചെന്നത്. ഡോക്ടറുടെ കുറിപ്പിൽ ഡോക്ടറുടെ പേരോ ഒപ്പോ ഒന്നും ഇല്ല. മെഡിക്കല്‍ സ്റ്റോറിൽനിന്നു ബില്ല് വാങ്ങിയിട്ടില്ലാത്തതിനാലും നായയുടെ പോസ്റ്റ്മോർട്ടം നടന്നിട്ടില്ലാത്തതിനാലും നിയമനടപടിക്ക് സാധൃതയില്ല. നായ്ക്കളെയോ മറ്റ് അരുമകളെയോ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോൾ താഴെ പറയുന്ന കാരൃങ്ങള്‍ ശ്രദ്ധിക്കുക.
- ഡോക്ടറുടെ കുറിപ്പിൽ ഡോക്ടറുടെ പേരും ഒപ്പും വേണമെന്നാവശൃപ്പെടാം.
- മെഡിക്കല്‍ സ്റ്റോറിൽനിന്ന് ലഭിക്കുന്ന മരുന്ന് കൊടുക്കുന്നതിനു മുൻപ് ഡോക്ടറെയോ മറ്റു വിദഗ്ധരെയോ കാണിച്ച് മരുന്ന് ശരിയായത് തന്നെയെന്ന് ഉറപ്പുവരുത്തുക.
- ബില്ല് നിർബന്ധമായിവാങ്ങുക.
- കുറിപ്പടിയും ബില്ലും സൂക്ഷിക്കണം.
- ഡോക്ടറുടെ ഫോൺ നമ്പർ വാങ്ങി സൂക്ഷിക്കണം. അലർജി ഉണ്ടായാൽ പെട്ടെന്ന് മറുമരുന്നുകൾ ചെയ്യാന്‍ പറ്റും.
- സംശയാസ്പദ മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമായും ചെയ്തിരിക്കണം.
English summary: Medication Errors Happen to Pets