? 5 വയസുള്ള ലാസ ആപ്സോ നായയ്ക്ക് ഇടയ്ക്ക് ചർമരോഗം പിടിപെടുന്നു. മറ്റു ലാസ ആപ്സോകളെ അപേക്ഷിച്ച് രോമങ്ങൾക്ക് കട്ടി കുറവാണ്. അതിനാൽ ചീകിയൊരുക്കിയാലും ഈ ഇനത്തിന്റെ ഭംഗി ലഭിക്കുന്നില്ല. ഇവയുടെ ചർമ പരിചരണത്തിന് എന്തെല്ലാം ശ്രദ്ധിക്കണം
നീളൻ രോമമുള്ള ലാസ ആപ്സോ നായ്ക്കളുടെ ചർമസംരക്ഷണം പ്രധാനം. ദിവസേന മുടിചീകൽ (Brushing) നിർബന്ധമാണ്. ക്രമാതീതമായി രോമം കൊഴിച്ചിൽ, ചർമത്തിൽ കാണുന്ന നിറവ്യത്യാസം, വ്രണങ്ങൾ, താരൻ, പരാദങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഡോഗ് ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് കുളിപ്പിക്കണം. ചർമസംരക്ഷണത്തിനായി ഒമേഗ 3, ഒമേഗ 6, ബയോട്ടിൻ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ടോണിക്കുകൾ നിത്യേന നൽകുന്നതു നന്ന്.
English summary: Lhasa Apso grooming, bathing and care