പക്ഷികളെ വളർത്തി ഡോക്ടറായി: പക്ഷിവിശേഷങ്ങളുമായി ദന്തഡോക്ടർ

SHARE

പതിനഞ്ചു വർഷം മുൻപ് പക്ഷികളുമായി ചങ്ങാത്തം കൂടിയതാണ് കൊല്ലം പോരുവഴി വൈഷ്ണവം വീട്ടിൽ ഡോ. വിശാഖ് വി നായർ. കോളജ് പഠനകാലത്ത് ചെറിയ വരുമാനത്തിനുവേണ്ടിയായിരുന്നു പക്ഷികളെ വളർത്തിത്തുടങ്ങിയതെങ്കിലും ഇന്നും പക്ഷികൾ വിശാഖിനൊപ്പമുണ്ട്. പാഷനും പ്രഫഷനും ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്നുമുണ്ട് ഈ ദന്തഡോക്ടർക്ക്.

പ്രാവ്, ബഡ്ജെറിഗാറുകൾ, ഫിഞ്ചുകൾ, ഡയമണ്ട് ഡവ്, റിങ് ഡവ് തുടങ്ങിയ പക്ഷികളെ വളർത്തിയായിരുന്നു തുടക്കം. എന്നാൽ, ഇന്ന് വിശാഖിന്റെ കൈവശമുള്ള പക്ഷികൾ മുന്തിയ വിലയുള്ളവയാണ്. കാഴ്ചയിൽ കുഞ്ഞന്മാരായ ആഫ്രിക്കൻ ലവ് ബേർഡുകളുടെയും തൊപ്പിക്കാരായ കൊക്കറ്റീലുകളുടെയും കോന്യൂറുകളുടെയും മ്യൂട്ടേഷനുകളായ പൈഡ് ഇനങ്ങളോടൊരു പ്രത്യേക കമ്പം വിശാഖിനുണ്ട്. സാധാരണ ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പൈഡ് ഇനങ്ങൾക്ക് ഭംഗി കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് ഡിമാൻഡുമുണ്ട്.

pied-bird-1

ഭക്ഷണം

റെഡിമെയ്ഡ് സീഡ് മിക്സുകളാണ് പ്രധാനമായും വിശാഖ് ആഫ്രിക്കൻ ലവ് ബേർഡുകൾക്കു നൽകുന്നത്. ഇതുകൂടാതെ പെല്ലെറ്റുകളും നൽകുന്നുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എഗ്‌ഫുഡും നൽകുന്നു. നിത്യേന ഇലകളും ഭക്ഷത്തിന്റെ ഭാഗമാകുന്നു. കൊന്യൂറുകൾക്കും കോക്കറ്റീലുകൾക്കും ആഫ്രിക്കനു നൽകുന്ന വിധത്തിലുള്ള തീറ്റകൾക്കൊപ്പം പച്ചക്കറികളും മുളപ്പിച്ചതോ കുതിർത്തതോ ആയ ധാന്യങ്ങളും നൽകും. 

പ്രജനനം

ടെറസിൽ സജ്ജീകരിച്ച മുറിയിൽ 2.5x1.5X1.5 അടി വലുപ്പമുള്ള ചെറു കൂടുകളിൽ ആഫ്രിക്കൻ ലവ് ബേർഡുകളെ ജോടിയായി പാർപ്പിച്ചിരിക്കുന്നു. ചൂട് ക്രമീകരിക്കാൻ ഫാനുകളുമുണ്ടിവിടെ. മുട്ടയിരുന്നതിനായി കൂടിനു പുറത്ത് 12 ഇഞ്ച് ഉയരവും എട്ട് ഇഞ്ച് വീതിയുമുള്ള പെട്ടി ഉറപ്പിച്ചുവച്ചിരിക്കുന്നു. നെസ്റ്റിങ് മെറ്റീരിയലായി ഓലമടലാണ് നൽകുക.

visakh
വിശാഖ്

4–6 മുട്ടകളാണ് ആഫ്രിക്കൻ ലവ് ബേർഡുകൾ ഒരു ശീലിൽ ഇടുക. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ എന്നും നിരീക്ഷിക്കും. വലുപ്പത്തിൽ വലിയ അന്തരമുണ്ടെങ്കിൽ കുഞ്ഞുങ്ങളെ മാർക്ക് ചെയ്ത് മാറ്റിവയ്ക്കാറുണ്ട്. എല്ലാ കുഞ്ഞുങ്ങൾക്കും ഒരുപോലെ ഭക്ഷണം ലഭിക്കാൻവേണ്ടിയാണ് ഈ മാറ്റിവയ്ക്കൽ. തീറ്റസഞ്ചിയിൽ തീറ്റ കുറവാണെന്നു കണ്ടാൽ ഒരു നേരം ഹാൻഡ്ഫീഡിങ് ഫോർമുല നൽകാറുണ്ടെന്ന് വിശാഖ്. 2 മാസമാകുമ്പോൾ ബോക്സിൽനിന്ന് പുറത്തെത്തുന്ന കുഞ്ഞുങ്ങളെ മറ്റൊരു കൂട്ടിലേക്ക് മാറ്റും. തനിയെ നന്നായി ഭക്ഷണം കഴിച്ചുതുടങ്ങിയശേഷം വിശാലമായി പറക്കാൻ കഴിയുന്ന കൂട്ടിലേക്കും മാറ്റും. 3 മാസം പ്രായത്തിൽ ഡിഎൻഎ പരിശോധനയിലൂടെ ലിംഗനിർണയം നടത്തിയാണ് വിൽപന.

നാലു ശീൽ പ്രജനനം കഴിഞ്ഞാൽ ഈ മാതൃ–പിതൃ ശേഖരത്തെ വിശാലമായി പറക്കാൻ കഴിയുന്ന വലിയ കൂടുകളിലേക്ക് മാറ്റും. പറന്നു നടക്കുന്ന ആര്യോഗ്യം മെച്ചപ്പെടുത്തും എന്നതുതന്നെ പ്രധാന കാരണം. 

പൈഡ്

പക്ഷികളിലെ മ്യൂട്ടേഷനുകൾ പ്രധാനമായും നിറത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയപ്പെടുന്നത്. പൊതുവെ പൈഡ് എന്ന് ഇക്കൂട്ടരെ വിളിക്കും. പൈബാൾഡ് എന്ന പദത്തിന്റെ ചുരുക്കപ്പേരാണ് പൈഡ്. പൈഡ് എന്നാൽ വർണങ്ങളാൽ നിറഞ്ഞത്, കൃത്യമായ വിന്യാസരീതിയില്ലാതെ രണ്ടിലധികം നിറങ്ങൾ സംയോജിച്ചത് എന്നൊക്കെയാണ് അർഥം. 

പൈഡുകളിൽത്തന്നെ പ്രധമാനമായും 2 വിഭാഗങ്ങളുണ്ട്– ഡൊമിനന്റ് പൈഡ്, റെസസീവ് പൈഡ്.

ഫോൺ: 8129108618

English summary: Pied Varieties of Parrots

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA