ADVERTISEMENT

വളർത്തുമൃഗങ്ങളിൽ ഏറ്റവും സ്നേഹമുള്ളവ എതേന്ന് ചോദിച്ചാൽ ഭൂരിപക്ഷം ആളുകൾക്കും പറയാനുണ്ടാകുക വളർത്ത് നായകളെ കുറിച്ചായിരിക്കും. ഏറ്റവും സ്നേഹമുള്ളതും നന്ദിയുള്ളതുമായ വളർത്തുമൃഗങ്ങളിൽ ഒന്നായാണ് നായയെ കണക്കാക്കുന്നത്. അത്തരത്തിൽ ഒരു നായ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നായയുടെ പേര് ഷാഡോ, തിരുവനന്തപുരം സനാഥാലയത്തിലെ കാവൽക്കാരനും അന്തേവാസിയുമാണ് താരം. സനാഥാലയം സന്ദർശിച്ചപ്പോൾ അവിടെ കണ്ട ഷാഡോയോട് നടനും എംപിയുമായ സുരേഷ്ഗോപിയ്ക്ക് കൗതുകം തോന്നി. അവിടുന്ന തന്നെ ഒരു ചായ വാങ്ങി, "ഞാൻ കൊടുത്താൽ കുടിക്കുമോന്ന് നോക്കട്ടെ" എന്നും പറഞ്ഞ് നൽകി. അദ്ദേഹം ഒഴിച്ചു നൽകിയ ചായ ഒരുതുള്ളിപോലും ബാക്കിവയ്ക്കാതെ കുടിച്ചുതീർത്തിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാൽച്ചുവട്ടിൽ കിടന്നു. ഇതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

വിദേശിയായ സൈബീരിയൻ ഹസ്‌കിയും ഇന്ത്യൻ ബ്രീഡുകളിൽ മുൻപനായ രാജപാളയവും സുരേഷ് ഗോപി തന്റെ വീട്ടിൽ വളർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കിട്ട ചിത്രത്തിൽ ഇവ രണ്ടും ഉണ്ടായിരുന്നു.

Sureshgopi-Family1
Image: Suresh Gopi's Social Page Click: Sree nath

സനാഥാലയത്തിലെ ഷാഡോയ്ക്ക് സുരേഷ് ഗോപി ചായ നൽകുന്ന ചിത്രവും കുറിപ്പും വിനോദ് അരുവക്കോടാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

വിനോദിന്റെ കുറിപ്പ് ഇങ്ങനെ:

സുരേഷേട്ടൻ : എന്താ ഇവന്റെ പേര് ?

ഞങ്ങൾ : SHADOW ! സനാഥാലയത്തിലേ അന്തേവാസിയാണ് .കാവലാൾ .ചായപ്രാന്തൻ .

സുരേഷേട്ടൻ : എന്നാൽ പിന്നെ ഒരു ഗ്ലാസ് ചായ കൊണ്ടുവാ .ഞാൻ കൊടുത്താൽ കുടിക്കുമോന്ന് നോക്കട്ടെ .

അദ്ദേഹം ഒഴിച്ചു നൽകിയ ചായ ഒരുതുള്ളിപോലും ബാക്കിവയ്ക്കാതെ കുടിച്ചുതീർത്തിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാൽച്ചുവട്ടിൽ കിടന്നു !

സുരേഷേട്ടൻ :നന്ദി ഉണ്ടാകും അവന് .അവനേ അതുണ്ടാവൂ !!!

അങ്ങനെ ഞങ്ങടെ ഷാഡോ ഫേമസ് ആയി.

വൈറൽ ഷാഡോ എന്ന പുതിയ വിളിപ്പേരിൽ കക്ഷി ദിവസം നാലു ചായവീതം കുടിച്ചു ഒരൽപം ഗമയിൽ സനാഥാലയത്തിൽ തന്നെയുണ്ട് .

സുരേഷേട്ടൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ് .

നന്ദിയുണ്ട് അവന് .

അതിലേറെ സ്നേഹവും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com