ADVERTISEMENT

ഇരട്ടി വരുമാനത്തിന് ഇറച്ചിപ്പോത്ത് വളര്‍ത്തുന്ന സംരംഭകന്‍ പോത്തിന്‍കുട്ടികളുടെ തിരഞ്ഞെടുപ്പിനൊപ്പം അവയുടെ പാര്‍പ്പിടം, തീറ്റക്രമം എന്നിവയെക്കുറിച്ചും അറിയേണ്ടതുണ്ട്. പശുവളര്‍ത്തല്‍, എരുമ വളര്‍ത്തല്‍ എന്നിവയെ പോലെ ആധുനിക തൊഴുത്തുകള്‍ ഇവര്‍ക്ക് ആവശ്യമില്ല. തീറ്റയോടൊപ്പം യഥേഷ്ടം പുല്ലോ വൈക്കോലോ നല്‍കുന്നത് വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തും.

തൊഴുത്തില്‍തന്നെ കെട്ടിയിട്ട് വളര്‍ത്തുന്ന രീതിയിലും മേച്ചില്‍പ്പുറങ്ങളില്‍ അഴിച്ചുവിട്ടും വളര്‍ത്താം. തീറ്റപ്പുല്ലിനു ക്ഷാമമുള്ള സാഹചര്യത്തില്‍ പോത്തിനെ വളര്‍ത്താന്‍ തീറ്റപ്പുല്‍കൃഷിയെയും വൈക്കോലിനെയും ആശ്രയിക്കേണ്ടിവരും. പോത്തിന്‍കുട്ടികള്‍ക്ക് കുടിക്കാന്‍ വേണ്ടുവോളം ശുദ്ധജലം ഉറപ്പാക്കുകയും വേണം.

പോത്തിന്‍കുട്ടികളുടെ പാര്‍പ്പിടം, ഭക്ഷണം എന്നിവയെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍(റിട്ട) ഡോ. ഡി.ബീന സംസാരിക്കുന്നു. വിഡിയോ കാണാം...

English Summary: All About Buffalo Farming Part-2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com