ADVERTISEMENT

സ്നേഹം കൊണ്ട് എന്നും അദ്ഭുതപ്പെടുത്തുന്ന എന്റെ ചക്കര. പൂച്ചകളെ ഒരുപാട് വളർത്തിയിട്ടുണ്ടെങ്കിലും നായകൾ എന്നും പേടിയായിരുന്നു. നായയുള്ള വീടുകളിൽ പോകില്ല, വഴിയിൽ കൂടി പോകുന്ന നായകൾ എന്റെ പേടി തിരിച്ചറിഞ്ഞു എന്നെ കടിക്കാൻ ഓടിക്കും. എന്റെ പേടികൊണ്ടുതന്നെ അവസാനം ചേച്ചീടെ മൂസ നല്ല കടിയും തന്നു. ഇൻജെക്ഷനും വയ്ക്കേണ്ടിവന്നു.

ശ്രീ ഒരു ബീഗിളിനെ കൊണ്ടുവരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ വഴക്കുണ്ടാക്കി, ആ വീട്ടിൽ ഞാൻ ഉണ്ടാകില്ല എനിക്ക് പേടിയാണെന്നും പറഞ്ഞു. പക്ഷേ അന്ന് വന്ന ഓസ്കാർ അന്ന് തന്നെ എന്റെ കാലിൽ ഇരുന്നു. എന്നെ സ്നേഹം കൊണ്ട് കീഴടക്കി. ഇപ്പോൾ ഈ ലോകത്തു എന്നെ ഏറ്റവും സ്നേഹിക്കുന്നത് ഓസ്കി ആണെന്ന് തോന്നാറുണ്ട്. എന്റെ സങ്കടവും, സന്തോഷവും എല്ലാം അവന്റെയും ആണ്. എവിടെ പോയാലും എന്റെ കൂടെയുണ്ടാവും. എന്നെ വഴക്ക് പറയാൻ പോലും ആരെയും സമ്മതിക്കില്ല. അങ്ങിനെ സമ്മാനങ്ങളൊന്നും തരുന്ന ശീലം ശ്രീക്ക് ഇല്ലെങ്കിലും ഇത് എനിക്ക് ഇപ്പോൾ ശ്രീ തന്ന ഏറ്റവും വലിയ സമ്മാനം ആണ്. ശ്രീ ആണ് കൊണ്ടുവന്നത് എങ്കിലും ഇപ്പോൾ ഓസ്കിക്കു ഞാൻ കഴിഞ്ഞേയുള്ളു ആരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com