താൽപര്യമുണ്ടെങ്കിലും എന്തുകൊണ്ട് യുവാക്കൾ കൃഷിയെ അവഗണിക്കുന്നു– യുവ കർഷകന്റെ കുറിപ്പ്

philip-chacko
ഫിലിപ്പ് ചാക്കോ കൃഷിയിടത്തിൽ
SHARE

കാർഷികമേഖലയിൽനിന്ന് യുവാക്കളെ അകറ്റുന്ന ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് യുവ കർഷകനായ ഫിലിപ്പ് ചാക്കോ.

അത്യാവശ്യം തരക്കേടില്ലാതെ ശമ്പളം വാങ്ങുന്ന യുവാക്കളും കൃഷിലേക്കു വരാൻ താൽപര്യം കാണിക്കുന്ന ഈ കാലഘട്ടത്തിൽ അവരെ പുറകോട്ട് വലിക്കുന്ന ഘടകങ്ങൾ

മൂലധനം 

സാമാന്യം വരുമാനം കിട്ടുന്ന രീതിൽ കൃഷി ചെയ്യണമെങ്കിൽ ചുരുങ്ങിത് 5 ഏക്കർ എങ്കിലും വേണം. പച്ചക്കറി കൃഷി ചെയ്യാൻ 1 ഏക്കറിലെ മുതൽ മുടക്ക് 80,000 മുതൽ ഒരു ലക്ഷം വരെ രൂപയാണ്. അതായത് 5 ലക്ഷം രൂപ തുടങ്ങാനായി കണ്ടെത്തണം, ഇത് പലരെയും പിന്നോട്ട് വലിക്കുന്ന ഒരു കാരണമാണ്.

പ്രിസിഷൻ ഫാമിങ് ചെയ്യാൻ ഉപയോഗിക്കുന്ന സമഗ്രഹികൾക്ക് സർക്കാർ സബ്‌സി‍ഡി കിട്ടുന്നുണ്ട്. എന്നാൽ ഇത് പലപ്പോഴും വൈകിയാണ് കിട്ടുന്നത്. മുഴുവൻ ചെലവിന്റെ 50% സബ്‌സിഡി കിട്ടുന്ന സമഗ്രഹികൾ ആണ്.

സാമ്പത്തിക സബ്‌സിഡിക്ക് പകരം മെറ്റീരിയൽസ് മുൻകൂറായി നൽകിയാൽ കണ്ടെത്തേണ്ട തുക 50% അയി ചുരുങ്ങും. ഒരു ലക്ഷത്തിനു പകരം, 50,000 കണ്ടെത്തിയാൽ മതി. ഇതുകൊണ്ട് വേറെയും ഗുണങ്ങൾ ഉണ്ട്. കോർപ്പറേറ്റ് പർച്ചേസ്‌ ആയതുകൊണ്ട് കുറഞ്ഞ വിലയിൽ സാധനങ്ങൾ കിട്ടും. മെറ്റീരിയൽസ് സ്റ്റാൻഡേർഡൈസ് ചെയ്യാനും ക്വാളിറ്റി ഉറപ്പ് വരുത്തനും സാധിക്കും.

പ്രാക്ടിക്കൽ കൃഷി പഠിക്കാനുള്ള സംവിധാനങ്ങളുടെ അഭാവം

കൃഷിൽ പരാജയപ്പെട്ടവരുടെ കഥയും, യൂട്യൂബിൽ കൃഷിൽനിന്ന് ലക്ഷങ്ങൾ ഉണ്ടാക്കി എന്ന് വളക്കമ്പനികളുടെ പരസ്യങ്ങൾ കേട്ടും കൃഷിലേക്ക് ഇറങ്ങുന്നവർ ഒട്ടേറെ. പഠനത്തിനായി എല്ലാവർക്കും യൂണിവേഴ്സിറ്റിയിൽ പോകാൻ സാധിക്കില്ല, അവർക്കായി ക്രാഷ് കോഴ്സുകൾ, ഫാം സ്കൂളുകൾ, വ്യൈവസായിക കൃഷി ചെയ്യുന്നവരോടൊപ്പമുള്ള ട്രെനിങ്ങുകൾ തുടങ്ങിയവ നടപ്പിലാക്കുക. പ്രാക്ടിക്കൽ ട്രെയിനിങ് ഇല്ലാതെ കൃഷി ഒരു പാഷൻ ആണ് എന്ന് വിശ്വസിച്ചു കൃഷിലേക്ക് ഇറങ്ങുന്നവർക്ക് അവരുടെ ടേസ്റ്റുകൾ തിരിച്ചറിയാൻ ഇത് സഹായിക്കും

സ്ഥല പരിമിതി

കാർഷിക മേഖലയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന 90% പേരും പാട്ടത്തിന് ഭൂമി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാൽ നമുക്ക് ഇപ്പോഴും തരിശ് കിടക്കുന്ന ഭൂമി വളരെ അധികം. ഇത് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃഷി ഓഫീസ് തലത്തിൽ തരിശ് ഭൂമി കണ്ടെത്തി ഒരു കോമൺ അപ്ലിക്കേഷനിൽ ലിസ്റ്റ് ചെയ്യുക.

ലാൻഡ് ലീസ് ആക്ട് നടപ്പിലാക്കുക (പലപ്പോഴും ഭൂ ഉടമകൾക്ക് ഒരു കൊല്ലത്തിനു മുകളിൽ പാട്ടത്തിന് തരാൻ ഭയമാണ്. എന്നാൽ സർക്കാർ സ്കീമുകളിൽ പലതിലും ചുരുങ്ങിയത് 3 കൊല്ലത്തെ കരാർ വേണം).

പൊതുമേഖലാ സ്ഥാപനങ്ങളിലെ കൃഷിയോഗ്യമായ ഒഴിവിടങ്ങൾ കണ്ടെത്തി നൽകുക .

സ്കീമുകളിലെ പോരായ്മകൾ

സ്കീമുകൾ എല്ലാം തന്നെ ചെറുകിട, ഇടത്തര കർഷകരെ കണക്കിലെടുത്തു മാത്രമാണ് ചിട്ടപ്പെടുത്തിരിക്കുന്നത്. പലപ്പോഴും 2 ഹെക്ടർ ചെയ്യുന്ന ആൾക്കും 6 ഹക്ടർ ചെയ്യുന്ന ആൾക്കും ഒരേ തുകയാണ് വകയിരുതുന്നത്.

ഉദാഹരണം: തരിശ് ഭൂമി ഒരുക്കുന്നതിന് 35,000 രൂപ ഹെക്റടറിനു കൊടുക്കുന്നത്, ഒരാൾക്ക് പരമാവധി 2 ഹക്ടർ എന്ന പരിമിതി വെച്ചിരിക്കുന്നതിനാൽ 6 ഹക്ടർ ചെയ്ത ആൾക്കും 2 ഹക്ടർ ചെയ്ത ആൾക്കും കിട്ടുന്നത് ഒരേ തുക. മാത്രമല്ല ഒരിക്കൽ കൃഷി ചെയ്ത ഇടം അടുത്ത വർഷം കൃഷി ചെയ്യുമ്പോ തരിശുഭൂമി അല്ല, അതുകൊണ്ടു തന്നെ ആനുകൂല്യം നഷ്ടപ്പെടും.

ഇതുപോലെ തന്നെ എല്ലാ മെറ്റീരിയൽ പർച്ചേസുകളിലും സംഭവിക്കുന്നു. നമ്മൾ 6 ഹക്ടർ ചെയ്യാൻ വാങ്ങുന്ന സമഗ്രഹികളുടെ ബില്ല് ഒരു സാമ്പത്തിക വർഷം മാത്രമാണ് വാലിഡിറ്റി. 2 ഹക്ടർ മാത്രം നടപ്പ് വർഷം അപേക്ഷിക്കുമ്പോൾ അടുത്ത വർഷം ബാക്കിയുള്ള 4 ഹക്ടർ സ്കീമിലേക്ക് അപേക്ഷിച്ചാൽ ബില്ല് ഇല്ലാണ്ട് വരുന്നു.

സ്കീമുകൾ നൽകുമ്പോൾ മുഴുവൻ സമയ കർഷകർക്ക് മുൻഗണന നൽകുക (പലപ്പോഴും 50 സെന്റ് പ്ലോട്ടിൽ 10 സെന്റ് താഴെ അടുക്കള കൃഷി ചെയ്തിട്ട് 50 സെന്റ് ഇറിഗഷൻ സ്കീം വാങ്ങുന്നവർ അധികം.)

സബ്‌സിഡി സിസ്റ്റം കുറച്ചുകൊണ്ട്, പ്രൊഡക്ഷൻ ഇൻസെന്റ്റീവ് കൊടുത്താൽ അർഹതപ്പെട്ടവരിലേക്ക് കൂടുതലായി അടുക്കാൻ സാധിക്കും.

നല്ല പ്രൊജക്ടുകൾ തിരഞ്ഞെടുക്കുക. ഉപയോഗമുള്ള ഹൈ ടെക് സംവിധാനങ്ങൾക്ക് സ്കീം കൊടുത്തുകൊണ്ട്, നേട്ടം ഇല്ലാത്ത ഹൈ ടെക് സംവിധാനങ്ങളുടെ സബ്‌സിഡി ഒഴിവാക്കുക.

ഉദാഹരണം: ഒട്ടേറെ പോളിഹൗസുകൾ കേരളത്തിൽ നിർമിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ പോളിഹൗസ് കൃഷി വിജയത്തിലേക്ക് എത്തിയിട്ടില്ല. പല സ്ഥലങ്ങളിലും പോളിഹൗസ് ഇപ്പോൾ ഉണക്കുപുരകളായാണ് ഉപയോഗിക്കുന്നത്. അതുപോലെതന്നെ മണ്ണ് ആവശ്യത്തിനുള്ള കേരളത്തിൽ അക്വാപോണിക്സ് പ്രസക്തി നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. മത്സ്യസമ്പത്ത് ധാരാളമുള്ള ആലപ്പുഴ ജില്ലയിൽ ബയോഫ്ലോക് യൂണിറ്റുകൾ വളരെയേറെയുണ്ട്. ഇപ്പോൾ വിൽപന ബുദ്ധിമുട്ടായിത്തുടങ്ങുകയും ചെയ്തു. പലരും ബയോഫ്ലോക് ഉപേക്ഷിച്ചു. എന്നാൽ ഇത്തരം കൃഷിക്ക് പ്രസക്തിയുള്ള ജില്ലകൾ ഉണ്ട്.

പ്രൊഡക്ഷൻ പ്ലാൻ, മാർക്കറ്റിങ്

ഉൽപാദനവും വിപണനവും കൈകോർത്തു പോയാൽ മാത്രമേ കൃഷി വിജയമാക്കാൻ സാധിക്കൂ. അതുകൊണ്ടുതന്നെ മാർക്കറ്റിങ് സംവിധാനങ്ങൾ ഒരുക്കുന്നതിനുമുൻപുതന്നെ പ്രൊഡക്ഷൻ പ്ലാൻ ഉണ്ടാക്കണം.

തദ്ദേശീയമായി ഉൽപാദനം വിലയിരുത്തി, കൃഷി ഓഫീസ് തലത്തിൽ, പ്രൊഡക്ഷൻ ടാർജെറ്റ് സെറ്റ് ചെയ്യുക.

സീസണൽ കൾട്ടിവേഷൻ മാർക്കറ്റിൽ വില ഇടിയാനും വിൽപന പ്രയാസമേറിയതാക്കാനും കാരണമാകുന്നു. ഉദാഹരണം: ഒരു പഞ്ചായത്തിൽ 50 ഹക്ടർ സ്ഥലം ഉണ്ടെങ്കിൽ അവിടുത്തെ കർഷകർ എല്ലാവരും വെള്ളരി മാത്രം കൃഷി ചെയ്ത് മാർക്കറ്റിൽ ആവശ്യത്തിൽ അധികം ഉൽപാദിപ്പിക്കുന്നത്. ഇതിനു പകരം 10 ഇനങ്ങൾ കൃഷി ചെയ്താൽ കിട്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കി കൃഷി ചെയ്യിക്കുക.

2 രൂപയ്ക്ക് തക്കാളി വിൽക്കുമ്പോൾ കരയുന്നതിലും 60 രൂപയ്ക്ക് (പ്രൊഡക്ഷൻ കുറവുള്ളപ്പോ ) വിൽക്കുമ്പോൾ അമിതമായി സന്തോഷിക്കുന്നതിലും നല്ലത് സ്ഥിരമായി 30 രൂപയ്ക്ക് വിൽക്കുന്നതാണ് നല്ലതും ശാശ്വതവുമെന്നുമുള്ള തിരിച്ചറിവ് കർഷകന് ഉണ്ടാക്കിയെടുക്കാൻ സാധിച്ചാൽ കൃഷി സ്വയം നന്നാവും.

English summary: Why are youth leaving farming?

MORE IN PETS AND ANIMALS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS