വിഷാദമുഖമുള്ള വേട്ടക്കാര്‍; ബാസെറ്റ് ഹൗണ്ട് നായ്ക്കളെക്കുറിച്ചറിയാം

HIGHLIGHTS
  • ഗന്ധത്തിലൂടെ ഇരയെ പിന്തുടരുന്ന സെന്റ് ഹൗണ്ട് വിഭാഗത്തില്‍പ്പെടുന്ന ഇനം
basset-hound-dog-breed-2
SHARE

വിഷാദമുഖം, നീണ്ടുതൂങ്ങിയ ചെവികള്‍, വലിയ മുഖം, കട്ടികൂടിയ ചര്‍മ്മം, കുറിയ കരുത്തുറ്റ കാലുകള്‍... ബാസെറ്റ് ഹൗണ്ട് എന്ന ഫ്രഞ്ച് ബ്രീഡിന്റെ ശരീരരചന ഇങ്ങനെയാണ്. ഗന്ധത്തിലൂടെ ഇരയെ പിന്തുടരുന്ന സെന്റ് ഹൗണ്ട് വിഭാഗത്തില്‍പ്പെടുന്ന ബാസെറ്റ് ഹൗണ്ട് നായ്ക്കളെ മുയല്‍ പോലുള്ള ചെറു ജീവികളെ പിടിക്കുന്നതിനായാണ് ഉപയോഗിച്ചിരുന്നത്. 

basset-hound-dog-breed

കുറിയതെങ്കിലും വണ്ണമുള്ളതും കരുത്തുറ്റവയുമാണ് കാലുകള്‍. അതുപോലെതന്നെ ശരാശരി 30 കിലോഗ്രാമോളം തൂക്കവും വരും. വലിയ തലയും വലിയ കഴുത്തും ഇവയുടെ പ്രത്യേകതയാണ്. മുഖചര്‍മത്തിന് ഭാരവും കട്ടിയും കൂടുതലുള്ളതിനാല്‍ താഴേക്ക് തൂങ്ങിക്കിടക്കും. അതിനാലാണ് ഇവയുടെ മുഖത്തിന് വിഷാദഭാവമുള്ളത്.

basset-hound-dog-breed-1

പൊതുവേ ശാന്ത സ്വഭാവമുള്ള ഇവയെ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്. കൃത്യമായ പരിചരണം നല്‍കിയാല്‍ രോഗങ്ങളും പിടിപെടില്ല. എന്നാല്‍, നീളമേറിയ ചെവികള്‍ ആയതിനാല്‍ നിലത്തുരഞ്ഞ് പരിക്കേല്‍ക്കാനും ഈര്‍പ്പം തട്ടി ഫംഗസ്, മണ്ഡരി ബാധകള്‍ക്കോ സാധ്യതയുണ്ട്. അലസന്മാരായ ഇനംകൂടിയാണ് ബാസെറ്റ് ഹൗണ്ടുകള്‍. നടത്തത്തിലും സ്വഭാവത്തിലും അത് പ്രകടം. അതുകൊണ്ടുതന്നെ അതിവേഗം തൂക്കംവയ്ക്കുന്ന ശരീരം. കൃത്യമായ വ്യായാമം നല്‍കണം. വിശാലമായി നടക്കാനുള്ള സൗകര്യം ചെയ്തുനല്‍കിയാല്‍ മതി.

സാധാരണ ട്രൈ കളര്‍ അഥവാ കറുപ്പ്, ടാന്‍, വെള്ള എന്നീ നിറങ്ങളുടെ സങ്കലനമായാണ് ഇവയുടെ നിറം കാണപ്പെടാറുള്ളത്. ഡുവല്‍ നിറങ്ങളിലും ഉണ്ടാവാറുണ്ട്. 

English summary: Basset Hound Dog Breed Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS