ലക്ഷങ്ങൾ വിലയുള്ള റൊമാനിയക്കാർ: ഫയർവിങ്സിലെ താരങ്ങളെ പരിചയപ്പെടാം

basset-hound-dogs
ബാസെറ്റ് ഹൗണ്ട് നായ്ക്കൾക്കൊപ്പം സുജിത്
SHARE

രണ്ടര പതിറ്റാണ്ടായി പത്തനംതിട്ട പഴവങ്ങാടി തേന്‍മഠത്തില്‍ സുജിത്ത് കുര്യന്‍ നായ്ക്കളോട് ചങ്ങാത്തത്തിലാണ്. ജര്‍മന്‍ ഷെപ്പേഡും ലാബ്രഡോറും സ്പിറ്റ്‌സും പിറ്റ്ബുളുമെല്ലാം ഇടംപിടിച്ചിരുന്ന സുജിത്തിന്റെ ഫയര്‍വിങ്‌സ് കെന്നലിലെ ഇപ്പോഴത്തെ താരങ്ങള്‍ ബാസെറ്റ് ഹൗണ്ടുകളാണ്. വിദേശത്തുനിന്ന് എത്തിച്ച രണ്ടാണും രണ്ടു പെണ്ണും അടങ്ങുന്ന മാതൃപിതൃ ശേഖരം കൂടാതെ ഒന്‍പത് കുട്ടികളും ഇവിടെയുണ്ട്.

ശാന്ത സ്വഭാവമായതുകൊണ്ടുതന്നെ മറ്റു ബ്രീഡുകള്‍ക്ക് ആവശ്യമായതുപോലെ പൂര്‍ണമായും അടച്ചുറപ്പുള്ള കൂട് ഇവര്‍ക്ക് വേണമെന്നില്ല. പഴയൊരു തൊഴുത്ത് പാര്‍ട്ടീഷന്‍ ചെയ്താണ് സുജിത്ത് ബാസെറ്റ് ഹൗണ്ടുകളെ പാര്‍പ്പിച്ചിരിക്കുന്നത്.

മുതിര്‍ന്നവര്‍ക്ക് ഒരു നേരം മാത്രമാണ് ഭക്ഷണം. തൂക്കം 30 കിലോയില്‍ കവിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വിശാലമായ പുരയിടത്തില്‍ അവയെ തുറന്നുവിടാറുമുണ്ട്. കുറിയ കാലുകളും നീളമേറിയ ശരീരവും ഉള്ളതിനാല്‍ സ്വാഭാവിക ഇണചേരല്‍ ഇക്കൂട്ടരില്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ആണ്‍നായയില്‍നിന്ന് ബീജം ശേഖരിച്ച് പെണ്‍നായയില്‍ ബീജം ആധാനം ചെയ്യുകയാണ്. പ്രസവത്തില്‍ പൊതുവെ വലിയ ബുദ്ധിമുട്ട് കാണാറില്ലെന്ന് സുജിത്. മാതൃഗുണമുള്ളതിനാല്‍ കുട്ടികളെ നന്നായി പരിപാലിക്കുകയും ചെയ്യും.

basset-hound-dogs-1

ബാസെറ്റ് ഹൗണ്ടുകളെ കൂടാതെ ഇന്ത്യന്‍ സ്പിറ്റ്‌സ്, പിറ്റ്ബുള്‍, ബെല്‍ജിയന്‍ മലിന്വ, ലാബ്രഡോര്‍ എന്നീ ഇനം നായ്ക്കളും പേര്‍ഷ്യന്‍ പൂച്ചകളും ഇഗ്വാനകളും സുജിത്തിന്റെ ഫയര്‍വിങ്‌സ് കെന്നലിലെ താരങ്ങളാണ്.

Phone : 7293516434

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS