കറവപ്പശുവിനെ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ

dairy-farm
SHARE

1. അമിതമായി തൂങ്ങിയതോ കയറി ഇറങ്ങിയ തരത്തിലോ അകിടുള്ള പശുക്കളെ വാങ്ങരുത്. നാലു കാമ്പിൽ നിന്നും ശരിയായ അളവിൽ പാലുണ്ടാകണം. അകിടുവീക്കം വന്ന് ഒരു കാമ്പ് നശിച്ചത്, നീരു വന്ന് കട്ടിയായ അകിട് ഇവയൊന്നും നല്ലതല്ല. അകിടിന്റെ നാലു ഭാഗങ്ങളും തുല്യമായ ആകൃതി ഉള്ളതായിരിക്കണം. പാലിന്റെ അളവ് കറന്നു കണ്ട് വാങ്ങുന്നതാണ് ഉത്തമം.

2. ആരോഗ്യവും ബലവുമുള്ളതായ കാലുകളായിരിക്കണം. നാലു കാലുകളും ശ്രദ്ധിക്കണം. മുട്ടിന് നീര്, നടക്കാൻ ബുദ്ധിമുട്ടുള്ളത്, കാലുകളിൽ വൃണമുള്ളത് തുടങ്ങിയവ ഒഴിവാക്കണം.

3. കുളമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണം. അസാധാരണമായ വളർന്നിറങ്ങുന്ന കുളമ്പുകളും പൊട്ടലോ തേയ്മാനമോ ഉള്ള കുളമ്പുകളും നല്ലതല്ല. രണ്ട് കുളമ്പുകൾക്കിടയിൽ മാംസം വളർന്നിറങ്ങുന്നതും ഒഴിവാക്കണം.

4. മുതുക് അകത്തോട്ടോ പുറത്തോട്ടോ വളഞ്ഞു നിൽക്കുന്ന പശുക്കൾ നല്ലതല്ല.

5. നടക്കുമ്പോൾ മുടന്ത്, എഴുന്നേൽക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവ നല്ലതല്ല.

6. പാൽ ഞരമ്പ് നന്നായി തെളിഞ്ഞ പശുക്കളെ തിരഞ്ഞെടുക്കണം

7. പുറമെ നിന്ന് വാങ്ങിക്കൊണ്ടു വരുന്ന പശുക്കളെ മൂന്ന് ആഴ്ചത്തേക്ക് തൊഴുത്തിലുള്ള മറ്റു പശുക്കളുമായി പാർപ്പിക്കരുത്. 

8. രണ്ടാം പ്രസവത്തിലുള്ള പശുക്കളായിരിക്കും നല്ലത്.

9. നല്ല തിളക്കമുള്ള കണ്ണുകളായിരിക്കണം. കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നതോ പഴുപ്പ് വരുന്നതോ നല്ലതല്ല.

മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മനോരമ ഓൺലൈൻ കർഷകശ്രീയിലൂടെ സംശയങ്ങൾ ചോദിക്കാം. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ (റിട്ട) ഡോ. ഷാഹുൽ ഹമീദ് സംശയങ്ങൾക്കു മറുപടി നൽകും. 8714617871 എന്ന വാട്സാപ് നമ്പറിലേക്ക് പേരും സ്ഥലവും MOKSAH എന്ന കോഡും രേഖപ്പെടുത്തി  ശബ്ദസന്ദേശമായോ കുറിപ്പായോ സംശയം അയയ്ക്കാം. ആവശ്യമായ ചിത്രങ്ങളോ വിഡിയോയോ ഉൾപ്പെടുത്തുകയും വേണം.

English summary: 9 Points to Choose a Good Dairy Cow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}