കുളിക്കാൻ കുഴി തോണ്ടുന്ന കോഴികൾ: കോഴികൾ കുളിക്കുമോ?

chicken-bath
SHARE

കോഴികൾക്ക് കുളിക്കാൻ ഏറെ ഇഷ്ടമാണ്, പക്ഷേ വെള്ളത്തിലല്ല എന്ന് മാത്രം. വെള്ളം ഇവയ്ക്കു കണ്ണെടുത്താൽ കണ്ടുകൂടാ. കുളി എല്ലാം പൊടിയിലും, മണ്ണിലുമാണ് (ഡസ്റ്റ് ബാത്തിങ്). മണലിലും വിരിപ്പിലും ഒക്കെ ഇവയെ വളർത്തുമ്പോൾ ശരീരം പുതയാൻ പാകത്തിൽ കുഴി തോണ്ടി അതിലിരുന്നു മണ്ണും വിരിപ്പും ഒക്കെ ദേഹത്ത് വാരി വിതറുന്നത് കണ്ടിട്ടില്ലേ. നമ്മൾ തേച്ചു കുളിച്ച് ശരീരത്തിലെ അഴുക്കു കളയുന്ന പോലെ ഇത്തരത്തിലാണ് ഇവർ ശരീരത്തിലെ പരാദങ്ങളെയൊക്കെ ഒഴിവാക്കി കുട്ടപ്പന്മാരായിരിക്കുന്നത്. അതുകൊണ്ട് ഇനി മണലിൽ കളിക്കുന്ന കോഴികളെ പിടിച്ചു കൂട്ടിലിടാൻ വരട്ടെ.. കുളി കഴിഞ്ഞിട്ടാകാം. 

കോഴികൾ എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ശരീരത്തിൽ വിയർപ്പുഗ്രന്ഥി ഇല്ല എന്നതും പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ തൂവലുകൾക്കിടയിലുള്ള ഭാഗം എപ്പോഴും ഈർപ്പരഹിതമായിരിക്കും. തൂവലുകൾക്ക് തിളക്കമേകാനും അതുപോലെതന്നെ ഉള്ളിലേക്ക് വെള്ളം ഇറങ്ങാതിരിക്കാനും അവയുടെ ശരീരത്തിൽ മാർഗമുണ്ട്. 

വാലിനു മുകളിലുള്ള ചെറിയൊരു അവയവത്തിലൂടെ (preen gland) വരുന്ന എണ്ണ പോലുള്ള സ്രവം കൊക്കുകൾക്കൊണ്ട് തൂവലുകളിൽ പുരട്ടിപ്പിടിപ്പിക്കും. അതുകൊണ്ടുതന്നെ വെള്ളം ശരീരത്തു വീണാലും ചേമ്പിലയിൽ വീഴുന്നതുപോലെയേ ഉണ്ടാകൂ.

English summary: Why Chickens Bath In Dust And Not In Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}