ADVERTISEMENT

മനുഷ്യനും പ്രകൃതിയും മൃഗങ്ങളും തമ്മിലുള്ള സന്തുലിതവും ഊഷ്മളവുമായ ബന്ധത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ COVID-19   പകർച്ചവ്യാധിക്ക് ശേഷമുള്ള ലോകത്തിനെ ബോധവൽകരിക്കേണ്ടതിന്റെ ആവശ്യമില്ല. കാലിക പ്രസക്തമായ പഠനങ്ങൾ വിരൽചൂണ്ടുന്നത് 2030 ആകുമ്പോഴേക്ക് ഇന്ത്യയും ചൈനയും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പടരുന്ന അസുഖങ്ങളുടെ (zoonotic diseases) ആസ്ഥാനമാകുമെന്നാണ്. ആഗോളതലത്തിലും ഈ പ്രതിഭാസം കണ്ടു വരുന്നുണ്ട്. പക്ഷേ ഇന്ത്യയിൽ മാത്രം മനുഷ്യരിൽ അസുഖം പരത്തുന്ന  1407 രോഗാണുക്കളിൽ 816 എണ്ണം മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് (zoonotic).

ഇതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് തീർച്ചയായും റാബീസ് തന്നെയാണ്. കൃത്യമായ ചിത്രം അപൂർണമാണെങ്കിലും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇത് പ്രതിവർഷം 18000-20000 മരണങ്ങൾക്കു കാരണമാകുന്നു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട റാബീസ് കേസുകളിൽ 30-60% മരണങ്ങളും 15 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് സംഭവിക്കുന്നത്, കാരണം കുട്ടികളിൽ ഉണ്ടാകുന്ന കടികൾ പലപ്പോഴും തിരിച്ചറിയപ്പെടാതെയും റിപ്പോർട്ട് ചെയ്യപ്പെടാതെയും പോകുന്നു. നമ്മുടെ സംസ്ഥാനത്തിന്റെ കാര്യമെടുത്താൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് സംസ്ഥാനത്ത് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. 2019ൽ 1,48,899ൽനിന്ന് 2022ൽ ഓഗസ്റ്റ് വരെ 1,21,529 കേസുകളായി. റാബീസ് മരണങ്ങളും വർധിക്കുന്നു: 2018ലെ ഒമ്പത് കേസുകളിൽനിന്ന് 19  മരണത്തിലേക്ക് (സെപ്റ്റംബർ  2022 വരെ ) എത്തി നിൽക്കുന്നു. 

കഴിഞ്ഞ ഏതാനും മാസങ്ങളായി നായ്ക്കളിൽ നിന്നേൽക്കുന്ന കടിയും റാബീസ് മരണങ്ങളും കേരളത്തിന്റെ പൊതുസമൂഹത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. റാന്നി സ്വദേശിനിയായ 12 വയസ്സുകാരി പെൺകുട്ടിയുടെ മരണം ആരുടേയും കരളലിയിപ്പിക്കുന്നതാണ്. വാക്‌സിനേഷനും ഇമ്മുണോഗ്ലുബുലിനും എല്ലാം എടുത്തിട്ടും ഉണ്ടാകുന്ന മരണങ്ങൾ ആരോഗ്യപ്രവർത്തകരെയും ശാസ്ത്രലോകത്തെയും കൂടുതൽ പഠനങ്ങളിലേക്കു നയിക്കുമെന്നും ശാശ്വതമായ പരിഹാരങ്ങളിലെക്ക് നയിക്കട്ടേയെന്നും നമുക്ക് ആത്മാർഥമായി ആഗ്രഹിക്കാം. 

മനുഷ്യരിലെ  പേവിഷബാധയുടെ പ്രധാന ഉറവിടം നായ്ക്കളാണ്. 99% കേസുകളും ഇത്തരത്തിൽ പകരുന്നതാണ്. തെരുവുനായ നിയന്ത്രണങ്ങളിലും വാക്‌സീനേഷൻ ഉറപ്പു വരുത്തുന്നതിലും സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഈ സൗകര്യങ്ങൾ മാത്രംകൊണ്ട് അഭിമുഖീകരിക്കാവുന്നതിലും അപ്പുറത്താണ് മൃഗസംരക്ഷണ മേഖലയിലെ ആവശ്യങ്ങൾ. പലപ്പോഴും വീട്ടിലെ വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ഉടമകൾ കാണിക്കുന്ന നിസ്സംഗത അറിഞ്ഞോ അറിയാതെയോ വലിയ ആപത്തിലേക്ക് ചെന്നെത്തിക്കാം. വെറ്ററിനറി ആശുപത്രിയിൽ കൊണ്ടുപോയി കുത്തിവയ്പ്പ് നൽകാനുള്ള ബുദ്ധിമുട്ടും പലരെയും ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. ഇവിടെയാണ് DOKVET പോലെയുള്ള പുതു വെറ്ററിനറി സംരംഭങ്ങളുടെ പ്രാധാന്യം.

വീട്ടിൽ വളർത്തുന്ന അരുമമൃഗങ്ങളുടെ വാക്‌സിനേഷൻ നിരക്ക് 30 ശതമാനത്തിൽ താഴെയാണ് കേരളത്തിൽ. ‌‌കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടുക്കു തന്നെ കർഷകരും അരുമമൃഗങ്ങളെ വളർത്തുന്നവരും ചികിത്സാ/വാക്‌സീനേഷൻ മുതലായ കാര്യങ്ങളിൽ വലിയ വെല്ലുവിളി നേരിടുന്നുമുണ്ട്. ഇത്തരം പ്രതിസന്ധികളെല്ലാം നേരിടാൻ ഉടമകളെ സഹായിക്കാൻ വേണ്ടി വെറ്ററിനറി ഡോക്ടർമാരുടെ ഇടയിൽനിന്നു തന്നെ ഉരുത്തിരിഞ്ഞു വന്ന ആശയമാണ് DOKVET.

യുവവെറ്ററിനറി ഡോക്ടർമാരുടെ കൂട്ടായ്മയിൽനിന്ന് ഉടലെടുത്ത സംരംഭമാണിത്. മൃഗസംരക്ഷണ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സമയബന്ധിതമായി സേവനങ്ങൾ ഉറപ്പു വരുത്താനാണ് ഈ സംരംഭത്തിന്റെ ശ്രമം.  ആദ്യപടിയായി DOKVET മുന്നോട്ടുവയ്ക്കുന്ന ആശയമാണ് ‘വീട്ടുപടിക്കൽ വാക്‌സീനേഷൻ’.

ലോക്‌ഡൗൺ കാലത്ത് വളർത്തുമൃഗങ്ങളെ വളർത്തുന്നവരുടെ ഇടയിൽ വലിയ വർധന ഉണ്ടായി. പക്ഷേ പിന്നീട് സ്കൂളുകളും ഓഫീസികളും എല്ലാം സാധാരണ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അരുമമൃഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ ഉടമകൾക്ക് സമയം ലഭിക്കാതെയായി. വാക്‌സീനേഷൻ നടത്താൻ സർക്കാർ മൃഗാശുപത്രികളിൽ സൗകര്യം ഉണ്ടെങ്കിൽ പോലും ഒരു ദിവസത്തെ പ്രവർത്തിദിവസം അതിനായി മാറ്റിവയ്ക്കാനും, മൃഗങ്ങളെ കൊണ്ടുപോകാനുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിലെ അസൗകര്യങ്ങൾ, വാക്‌സീനുകളുടെ ലഭ്യതയിലുള്ള അവ്യക്തത, ആശുപത്രിയിലെ പരിചിതമല്ലാത്ത ചുറ്റുപാടുകളിൽ അരുമകളിൽ ഉളവാകുന്ന അസ്വാഭാവിക പെരുമാറ്റങ്ങൾ,  തുടങ്ങി ഒട്ടേറെ കാരണങ്ങൾ അരുമമൃഗങ്ങളെ വളർത്തുന്നവർക്കു വെല്ലുവിളികളായി ഇന്നും നിലനിൽക്കുന്നു. ഇതിനൊരു ശാസ്ത്രീയമായ ഒരു പരിഹാരമാണ്  ‘വീട്ടു പടിക്കൽ വാക്‌സിനേഷൻ’. DOKVETന്റെ www.dok.vet/vaccination എന്ന  വെബ്സൈറ്റിലൂടെയോ 8330833133 എന്ന കസ്റ്റമർ കെയർ  നമ്പറിലോ വിളിച്ചു ഉടമകൾക്കാവശ്യമായ വാക്‌സിനേഷനുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. നിശ്ചിത ദിവസത്തിനകം അരുമകളുടെ ആരോഗ്യാവസ്ഥയും പ്രായവും പരിഗണിച്ച് ആവശ്യമായ  വിദഗ്ധോപദേശങ്ങൾ നൽകുകയും  വാക്സീനുകൾ, മൈക്രോചിപ്പിങ്  എന്നിവ വീട്ടുപടിക്കൽ ലഭ്യമാക്കുകയും ചെയ്യും. വാക്സിനുകളുടെ ഗുണനിലവാരം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ സന്ദർഭത്തിൽ തുടക്കം മുതൽ വീട്ടുപടിക്കൽ വരെ കോൾഡ് ചെയിൻ ഉറപ്പാക്കി തന്നെ വാക്സീനേഷൻ നിർവഹിക്കുകയും തുടർന്ന് എല്ലാ വർഷവും ബൂസ്റ്റർ ഡോസുകൾ നൽകേണ്ട തിയതി ഓർമപ്പെടുത്താനും ശ്രദ്ധിക്കും. ഇത്തരത്തിൽ വാക്സീൻ ചെയ്യുന്നവർക്കല്ലാം തന്നെ അരുമകൾക്ക് സംഭവിക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തിലും വെറ്ററിനറി ഡോക്ടർമാരുടെ വിദഗ്ധ സേവനം ടെലി- കൺസൽറ്റേഷൻ വഴി ലഭിക്കുകയും ചെയ്യും.

English summary: This vet service to start rabies vaccination at doorstep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com