ADVERTISEMENT

ചെന്നൈയിൽ നടന്ന ഡോഗ് ഒബീഡിയൻസ് ഷോയിൽ താരമായി കേരളത്തിൽനിന്നുള്ള കൊച്ചുമിടുക്കി. മദ്രാസ് കനൈൻ ക്ലബ് സംഘടിപ്പിച്ച ഓൾ ബ്രീഡ് ചാമ്പ്യൻഷിപ് ഡോഗ് ഷോയിലാണ് ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥിയായി പാലാ മേവട സ്വദേശി അനറ്റ് മത്സരിച്ചത്. നായ്ക്കൾക്ക് അവയുടെ പരിശീലകരോടുള്ള അനുസരണയും കൂറും അളക്കുന്ന, അനുസരണയുള്ള നായയെയും പരിശീലകനെയും കണ്ടെത്തുന്ന ഒബീഡിയൻസ് വിഭാഗത്തിലായിരുന്നു പങ്കെടുത്തത്. ഒട്ടേറെ മുതിർന്ന മത്സരാർഥികൾക്കൊപ്പം തന്റെ ഗോൾഡൻ റിട്രീവർ നായയുമായി മത്സരിക്കാനിറങ്ങിയ അനറ്റിന് വിധികർത്താക്കളുടെയും ശ്വാനപ്രേമികളുടെയും പ്രശംസ നേടാനായി.

സി1 കാറ്റഗറിയിൽ മത്സരിച്ച അനറ്റിന് ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടംപിടിക്കാൻ കഴിഞ്ഞില്ല. എങ്കിലും കൊച്ചുമിടുക്കിയുടെ പ്രകടനം കണ്ട് നാലാം സ്ഥാനം സൃഷ്ടിച്ച് പ്രത്യേക സമ്മാനം മദ്രാസ് കനൈൻ ക്ലബ് നൽകി.

ശ്വാനപരിശീലകനായ പാലാ മേവട സ്വദേശി സാജൻ സജി സിറിയക്കിന്റെ മകളാണ് അനറ്റ്.

അനറ്റിന്റെ സഹോദരനും വർഷങ്ങൾക്കു മുൻപ് മുതിർന്നവർക്കൊപ്പം മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. 

English summary: Young dog trainer got special appreciation in All India obedience show at Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com