നായ ബ്രീഡിങ് റജിസ്ട്രേഷന് 5000 രൂപ, കാലാവധി രണ്ടു വർഷം: വിശദ വിവരങ്ങൾ

dog-breeding
SHARE

മൃഗങ്ങളുടെ ക്ഷേമം, അവകാശങ്ങള്‍ എന്നിവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിർത്തി, മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമം 1960 ലെ നിബന്ധനകള്‍ പ്രകാരം, മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമം (നായ പ്രജനന, വിപണന നിയമങ്ങള്‍) 2016, പരിസ്ഥിതി വനം കാലാവസ്ഥാ മന്ത്രാലയത്തിന്റെ അറിയിപ്പ് നമ്പര്‍ GSR(E) 2017, ജനുവരി 11 അസാധാരണ ഗസ്റ്റ് പ്രകാരം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. തുടര്‍ന്ന് വ്യക്തികളിൽ നിന്നുള്ള എതിർപ്പുകളും നിർദ്ദേശങ്ങളും പരിഗണിച്ച് മൃഗങ്ങളോടുള്ള ക്രൂരത തടയൽ (നായ പ്രജനനവും വിപണനവും) ക്രൂവൽറ്റി ടു ആനിമൽസ് ആക്ട് (നായ പ്രജനനവും വിപണനവും) 2017, എന്ന നിയമം കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തി.

റജിസ്ട്രേഷൻ ഇല്ലാതെ നായ്ക്കളെ വളർത്താൻ പാടില്ല

 • ഒരു ബ്രീഡർ , നിയമങ്ങൾക്കനുസൃതമായി സംസ്ഥാന മൃഗക്ഷേമ ബോർഡിൽനിന്നും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെങ്കിൽ, നായ്ക്കളെയും നായ്ക്കുട്ടികളെയും പ്രജനനത്തിനായി വളർത്തുകയോ വിൽക്കുകയോ, പാർപ്പിക്കുകയോ, ഏതെങ്കിലും ബ്രീഡിങ് പ്രവർത്തനം നടത്തുന്നത് തുടരുകയോ ചെയ്യരുത്.
 • ഓരോ ബ്രീഡറും റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണം.
 • ഓരോ ബ്രീഡറും നായ്ക്കളെ വളർത്തുന്നതിനോ വിൽക്കുന്നതിനോ ഉപയോഗിക്കുന്ന സ്ഥാപനം, സംസ്ഥാന ബോർഡ് രേഖാമൂലം അധികാരപ്പെടുത്തിയ ഒരു വ്യക്തിയുടെ പരിശോധനയ്ക്കായി തുറന്നുകൊടുക്കണം.

ബ്രീഡറിന്റെയും സ്ഥാപനത്തിന്റെയും റജിസ്ട്രേഷൻ

താഴെ പറയുന്ന വ്യവസ്ഥകൾക്കനുസൃതമല്ലെങ്കിൽ ഒരു വ്യക്തിക്ക് റജിസ്ട്രേഷന് അർഹതയുണ്ടാകില്ല.

 • ഒരു വ്യക്തി പ്രായപൂർത്തിയായ, മാനസികാരോഗ്യമുള്ള നിലവിലുള്ള നിയമങ്ങള്‍ക്കു കീഴിൽ കരാർ ചെയ്യുന്നതിൽനിന്ന് അയോഗ്യനാക്കപ്പെട്ടായാളുമല്ലെങ്കിൽ റജിസ്ട്രേഷൻ ലഭിക്കും.
 • മറ്റു സാഹചര്യത്തിൽ, വ്യക്തി എന്നത് ഒരു കോർപ്പറേഷന്‍, കമ്പനി അല്ലെങ്കിൽ നിയമപ്രകാരം റജിസ്റ്റർ ചെയ്ത വ്യക്തികളുടെ കൂട്ടായ്മ , അസോസിയേഷൻ  തുടങ്ങി താൽക്കാലമായി നിലവിലുള്ള ഏതെങ്കിലും നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവ.
 • ബ്രീഡർ, പ്രജനനത്തിനായി നായ്ക്കളെ വളർത്തുന്നതിനോ പാർപ്പിക്കുന്നതിനോ ഉപയോഗിച്ചതോ ഉപയോഗിക്കാൻ ഉദ്ദേശിച്ചതോ ആയ ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട്, ബ്രീഡറുടെ റജിസ്ട്രേഷനുവേണ്ടി സംസ്ഥാന ബോർഡിന് ആവശ്യമായ എല്ലാ വിവരങ്ങളും, ഫസ്റ്റ് ഷെഡ്യൂളിൽ 1ൽ ചേർത്തിട്ടുള്ള ഫോം-1ൽ നൽകിക്കൊണ്ട് 5000 രൂപ ഫീസോടു കൂടി അപേക്ഷ നൽകണം. ഈ തുക തിരികെ ലഭിക്കില്ല.
 • പ്രജനനത്തിനായി നായ്ക്കളെ വളർത്തുന്നതിനോ പാർപ്പിക്കുന്നതിനോ ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതോ ആയ എല്ലാ സ്ഥാപനങ്ങൾക്കും പ്രത്യേകം അപേക്ഷകൾ ഒരു ബ്രീഡർ നൽകേണ്ടതുണ്ട്.
 • റജിസ്ട്രേഷനുള്ള അപേക്ഷ, സംസ്ഥാന ബോർഡിന് ലഭിച്ചാൽ, സംസ്ഥാന ബോർഡ് അധികാരപ്പെടുത്തിയ, പ്രതിനിധിയും വെറ്ററിനറി പ്രാക്ടീഷണറും അടങ്ങുന്ന സംഘം ബ്രീഡറുടെ സ്ഥാപനം പരിശോധിക്കണം.
 • മേല്‍ പരാമർശിച്ചിരിക്കുന്ന ടീം, പരിശോധന നടത്തിയ ശേഷം എല്ലാ അംഗങ്ങളും ഒപ്പിട്ട റിപ്പോർട്ട് സംസ്ഥാന ബോർഡിന് സമർപ്പിക്കും. 
 • സംസ്ഥാന ബോർഡ്, മേല്‍ നിര്‍ദ്ദേശപ്രകാരം സമർപ്പിച്ച ടീമിന്റെ റിപ്പോർട്ട് പരിഗണിക്കുകയും ബ്രീഡറും സ്ഥാപനവും ഈ നിയമങ്ങൾ പ്രകാരം വ്യക്തമാക്കിയ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടതിനു ശേഷം, ആ സ്ഥാപനവുമായി ബന്ധപ്പെട്ട് ബ്രീഡറെ റജിസ്റ്റർ ചെയ്യുകയും ഒന്നാം ഷെഡ്യൂളിൽ ചേർത്തിട്ടുള്ള ഫോം II പ്രകാരമുളള റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നു. തിക്കിതിരക്ക് ഒഴിവാക്കുന്നതിനു സംസ്ഥാന ബോർഡ്, സ്ഥാപനത്തിലെ ലഭ്യമായ സ്ഥലം, സൗകര്യങ്ങൾ, മാനുഷികശേഷി നായ പ്രജനനം നടത്തുന്നതിനു വേണ്ട സ്ഥാപനത്തിന്റെ സ്ഥലസൗകര്യം എന്നിവ കണക്കാക്കി പരമാവധി എത്രയെണ്ണം ഉള്‍ക്കൊളളിക്കാമെന്നത് നിശ്ചയിച്ച് നല്‍കണം.

താഴെ പറയുന്ന സാഹചര്യങ്ങളില്‍ രജിസ്‌ട്രേഷൻ നൽകില്ല

 • ബ്രീഡർ സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാലോ അപേക്ഷകൻ അപേക്ഷയിൽ കാര്യമുള്ളതോ ബോധപൂർവമോ ആയ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലോ, സംസ്ഥാന ബോർഡിന് തെറ്റായതോ കെട്ടിച്ചമച്ചതോ ആയ രേഖകൾ നൽകുകയോ ചെയ്തിട്ടുണ്ടെങ്കില്‍.
 • റജിസ്ട്രേഷനായുള്ള അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ബ്രീഡര്‍, 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരമുളള കുറ്റകൃത്യത്തിനോ, അല്ലെങ്കിൽ മൃഗങ്ങളുമായി ബന്ധപ്പെട്ട മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍.
 • പരിശോധനാ സംഘത്തെ സ്ഥാപനത്തിലേക്കു പ്രവേശിക്കാന്‍ ബ്രീഡർ വിസമ്മതിച്ചുവെങ്കില്‍.
 • റൂള്‍ 6 പ്രകാരമുളള മാനദണ്ഡങ്ങള്‍ ബ്രീഡര്‍ പാലിക്കുന്നില്ലെങ്കിൽ.

ഒരു ബ്രീഡര്‍ക്ക് റജിസ്‌ട്രേഷൻ നല്‍കാന്‍ കഴിയാത്ത പക്ഷം അത് എന്തുകൊണ്ടാണന്നു കാരണം ഉള്‍ക്കൊള്ളിച്ചുളള വിവരം സംസ്ഥാന ബോർഡ് അപേക്ഷ സ്വീകരിച്ച തീയതി മുതൽ മുപ്പത് ദിവസത്തിനകം രേഖാമൂലം ബ്രീഡറെ അറിയിക്കണം.

സ്റ്റേറ്റ് ബോർഡ് നൽകുന്ന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി രണ്ടു വർഷം ആണ്. അതിനു ശേഷം 5000 രൂപ ഫീസ് നല്‍കി വീണ്ടും പുതുക്കാനായി അപേക്ഷിക്കണം.

റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറ്റം ചെയ്യാൻ പാടില്ല.

മൃഗങ്ങളുടെ മേലുള്ള പരീക്ഷണങ്ങളുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനും വേണ്ടി റജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ, മൃഗങ്ങളുടെ പ്രജനനത്തിന്റെയും പരീക്ഷണങ്ങളുടെയും (നിയന്ത്രണവും മേൽനോട്ടവും) നിയമങ്ങള്‍(1998) പരിധിയിൽ വരുന്നവ റജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കണം.

രജിസ്ട്രേഷൻ പുതുക്കൽ

രജിസ്ട്രേഷൻ കാലാവധി കഴിയുന്നതിന്റെ 30 ദിവസം മുൻപെങ്കിലും പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം.

ബ്രീഡറുടെ പുതുക്കൽ റജിസ്ട്രേഷൻ സംസ്ഥാന ബോർഡ്, റൂൾ 4ലെ സബ്-റൂൾ (4)-ൽ പരാമർശിച്ചിരിക്കുന്ന ടീമിന്റെ റിപ്പോർട്ട് പരിഗണിച്ച് തൃപ്തരാണെങ്കിൽ, റൂൾ 6-ലും രണ്ടാം ഷെഡ്യൂളിലും വ്യക്തമാക്കിയിട്ടുള്ള മാനദണ്ഡങ്ങളും ആവശ്യകതകളും സ്ഥാപനം പാലിക്കുന്നുണ്ടെങ്കിൽ മാത്രമേ സംസ്ഥാന ബോർഡ്, ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് ബ്രീഡറുടെ റജിസ്ട്രേഷൻ പുതുക്കി നല്‍കാന്‍ പാടുള്ളൂ.

English summary: Dog breeding animal welfare standards and registration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}