ADVERTISEMENT

കന്നിപ്പാൽ

1. ജനിച്ച് അര മണിക്കൂറിനകം കന്നുകുട്ടിക്ക് കന്നിപ്പാൽ (കൊളസ്ട്രം) നിർബന്ധമായും നൽകണം.

2. തുടർന്നുള്ള നാലു ദിവസം കൂടി മതിയായ അളവിൽ കന്നിപ്പാൽ നൽകണം.

3. കന്നിപ്പാൽ ലഭ്യമല്ലെങ്കിൽ ഒരു മുട്ട 300 മില്ലി ലീറ്റർ ചൂടു വെള്ളത്തിൽ അടിച്ച് അര ടീസ്പൂൺ ആവണക്കെണ്ണയും ഒരു ടീസ്പൂൺ മീനെണ്ണയും ചേർത്ത് അര ലീറ്റർ പാലിൽ കലക്കിയ മിശ്രിതം നൽകണം.

4. ദിവസം മൂന്ന്-നാല് തവണയെങ്കിലും ഇത് ആവർത്തിക്കണം.

ആദ്യ മൂന്നു മാസം പാൽ നിർബന്ധം

1. കന്നുകുട്ടിയുടെ ശരീരഭാരം കണക്കാക്കിയാണ് പാൽ നൽകേണ്ടത്. ഉദാഹരണത്തിന് പശുക്കുട്ടി പത്തു കിലോയാണെങ്കിൽ ഒരു ലീറ്റർ പാൽ എന്ന തോതിലാണ് നൽകേണ്ടത്.

  • ആദ്യ മാസം – പത്തിൽ ഒന്ന് (1/10)
  • രണ്ടാം മാസം – പതിനഞ്ചിൽ ഒന്ന് (1/15)
  • മൂന്നാം മാസം – ഇരുപതിൽ ഒന്ന് (1/20 )

2. മൂന്നു മാസത്തിനു ശേഷം പാൽ നൽകേണ്ടതില്ല.

ഒരിക്കലും നൽകരുത്

1. കന്നു കുട്ടിക്ക് നാലു മാസം വരെയെങ്കിലും യൂറിയ അടങ്ങിയ കാലിത്തീറ്റ നൽകരുത്.

2. മാംസ്യം കൂടുതലുള്ള പോഷകസമ്പുഷ്ടമായ കാഫ് സ്റ്റാർട്ടർ തീറ്റ നൽകുക.

വിവരങ്ങൾ: മൃഗസംരക്ഷണ വകുപ്പ്

English summary: Feeding and Managing Baby Calves from Birth to 3 Months of Age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com