ADVERTISEMENT

മൃഗങ്ങളെയും പക്ഷികളെയും വിൽപ്പനയ്ക്കായി പ്ര‍ദർശിപ്പിക്കുന്ന പെറ്റ് ഷോപ്പുകളിൽ താഴെപ്പറയുന്ന സൗകര്യങ്ങൾ ഉണ്ടായിരിക്കണം.

1. ആവശ്യത്തിന് വായുസഞ്ചാരമുണ്ടായിരിക്കണം. ശബ്ദം കുറഞ്ഞ എക്സോസ്റ്റ് ഫാനോ മറ്റു സൗകര്യങ്ങളോ ഇതിനായി സ്ഥാപിക്കണം.

2. ശബ്ദമലിനീകരണം ഒഴിവാക്കുക. ഫാക്ടറികളിൽനിന്നും പുറംതള്ളപ്പെടുന്ന വിഷാംശം അടങ്ങിയതും ദുർഗന്ധമുള്ളതുമായ വായു വമിക്കുന്ന സ്ഥലങ്ങൾ, വലിയ ശബ്ദമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പെറ്റ് ഷോപ്പുകൾ പ്രവർത്തിക്കരുത്.

3. അറവുശാലകളിൽനിന്നും മാംസം വിൽക്കുന്ന കടകളിൽനിന്നും കുറഞ്ഞത് 100 മീറ്റർ അകലം പാലിക്കണം. പെറ്റ്ഷോപ്പിൽ പാർപ്പിച്ചിരിക്കുന്ന മൃഗങ്ങൾക്ക് ഉപദ്രവമുണ്ടാക്കുന്ന മറ്റ് മൃഗങ്ങളുടെ പ്രവേശനം ഇല്ലാതാക്കാൻ ശ്രദ്ധിക്കണം.

4. പെറ്റ് ഷോപ്പിൽ സ്മോക്ക് ഡിറ്റക്ഷൻ ഉപകരണങ്ങൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവ ഏതു സമയവും ഉപയോഗസജ്ജമായിരിക്കണം.

5. അസുഖമുള്ളതും അസുഖം വരാൻ സാധ്യതയുള്ളതുമായ മൃഗങ്ങളെയും പക്ഷികളെയും മാറ്റിപ്പാർപ്പിക്കാൻ പ്രത്യേക ഇടം (quarantine area) ഉണ്ടായിരിക്കണം.

English summary: Guidelines for the care and welfare of animals in retail pet shops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com