ADVERTISEMENT

വീടുകളിൽ അരുമകളായി വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാണെന്ന വസ്തുത പലർക്കും അറിയാമെങ്കിലും പല കാരണങ്ങൾ കൊണ്ടും വിമുഖത കാണിക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീ‍ടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ ലൈസൻസ് നിര്‍ബന്ധമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പുനഃരാരംഭിച്ചു. ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണൻസ് മാനേജ്മെന്റ് സിസ്റ്റം അഥവാ ഐഎല്‍ജിഎംഎസ് വഴി ഓണ്‍ലൈൻ ആയും പഞ്ചായത്തുകള്‍ വഴി നേരിട്ടും ലൈസൻസ് എടുക്കാൻ സാധിക്കും. 

ലൈസൻസ് എടുക്കേണ്ട വിധം 

  • മൃഗത്തെ വാങ്ങി ഒരു മാസത്തിനകം ലൈസൻസ് എടുക്കണം.
  • ഒരു വർഷമാണ് ലൈസൻസ് കാലാവധി.
  • തുടർന്ന് എല്ലാ ഏപ്രിൽ മാസത്തിലും ലൈസൻസ് പുതുക്കണം.
  • അപേക്ഷകൻ വെള്ള പേപ്പറിൽ എഴുതിത്തയ്യാറാക്കിയ അപേക്ഷയിൽ വളർത്തുനായയുടെ നിറം, ഇനം മുതലായവ രേഖപ്പെടുത്തണം.
  • പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് മൃഗ‍ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നിർബന്ധമായും വേണം.
  • പത്തു രൂപയാണ് അപേക്ഷാഫീസ്.
  • ലൈസൻസിനൊപ്പം നായ്ക്കളുടെ കഴുത്തിൽ  മുദ്രചെയ്ത ടോക്കൺ അനുവദിക്കും.
  • ഓൺലൈൻ അപേക്ഷകർ https://citizen.lsgkerala.gov എന്ന വെബ്സൈറ്റിൽ കയറി ഇ-സേവനങ്ങൾ എന്നത് തിരഞ്ഞെടുക്കണം.
  • ലൈസൻസുകളും അനുമതികളുമെന്ന വിഭാഗത്തിൽ പന്നികൾ, പട്ടികൾ ലൈസൻസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്ത ശേഷം ആവശ്യമായ രേഖകൾ അപ്‌ലോ‍ഡ് ചെയ്ത് ഓൺലൈൻ ആയി പണം അടയ്ക്കുക.

വിവരങ്ങൾ: മൃഗസംരക്ഷണ വകുപ്പ് മീഡിയ ഡിവിഷൻ

English summary: Owners can now apply online for dog licence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com