‘പിടക്കോഴി കൂകി പൂവനായി’; ചുരുളഴിഞ്ഞ രഹസ്യമിതാണ്

HIGHLIGHTS
  • കാഴ്ചയിൽ പൂവൻ ആയതുകൊണ്ട് പിട പൂവൻ ആകുമോ?!
Sex-Reversal-in-Poultry-karshakasree
SHARE

കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ഒരു വീഡിയോ കണ്ടു. ഒരു പിടക്കോഴി പൂവനായി കൂകിയ കാര്യം ഒരു ചേച്ചി പറയുന്ന വീഡിയോ.

പലരും ആ വീഡിയോ എനിക്ക് അയച്ചു തന്നു. 

അതു കണ്ടപ്പോൾ ഞങ്ങളുടെ പഠന കാലത്ത് ഗൈനക്കോളജി പ്രൊഫസർ പറഞ്ഞ ഒരു കാര്യമാണ് ഓർമ വന്നത്. ‘ആറടി പൊക്കവും, രോമാവൃതമായ വിരിഞ്ഞ മാറും, കട്ടിത്താടി മീശയും, ഗാംഭീര്യമുള്ള ശബ്ദവും ഉണ്ടായതുകൊണ്ട് മാത്രം ഒരാൾ പുരുഷനാകണമെന്നില്ല’.

പിടക്കോഴി കൂവിയതിനു പിന്നിലും, പ്രകൃതിയുടെ വികൃതി എന്ന് പറയാമെങ്കിലും ഒരു ശാസ്ത്രമുണ്ട്. ഒരു കോഴിയുടെ ഭ്രൂണാവസ്ഥയിൽ അതിന് ഇടത്, വലത് അണ്ഡാശയം ഉണ്ട്. എന്നാൽ ഇടത് അണ്ഡാശയം പിന്നീട് വികാസം പ്രാപിച്ച് മുട്ടയിടുന്ന പ്രക്രിയയിലേക്ക് മാറും. വലത് അണ്ഡാശയം പ്രവർത്തനരഹിതമായി നിലകൊള്ളും. വലത് അണ്ഡാശയത്തിന് എന്തെങ്കിലും രോഗാവസ്ഥ, അതായത് അണ്ഡാശയ മുഴ, ട്യൂമർ മുതലായവ ഉണ്ടായാൽ  വലത് ഗോണാട്  ഡെവലപ്പ് ചെയ്യാൻ തുടങ്ങും. ഇതിന് ഓവോ ടെസ്റ്റിസ് (Ovotestis) എന്നാണ് പേര്. 

അണ്ഡാശയങ്ങളിലോ വൃഷണങ്ങളിലോ രണ്ടിലും പൊതുവായി കാണപ്പെടുന്ന ടിഷ്യൂകളും ഇതിൽ ഉണ്ടാവും. ആൻഡ്രജൻ, ഈസ്ട്രജൻ പോലുള്ള ഹോർമോണുകൾ  ഉൽപാദിപ്പിക്കപ്പെടും. ഈ ഹോർമോണുകളുടെ പ്രവർത്തനം കൊണ്ടാണ് പൂവനെപ്പോലെ പൂവും, ആടയും വലുതാകുന്നതും ശബ്ദം മാറി കൂവാൻ തുടങ്ങുന്നതും (Sex reversal).

ഫീനോട്ടിപ്പിക്കലി(phenotypically) അവൾ അവനെപ്പോലെ കാണപ്പെടുമെങ്കിലും ജീനോടിപ്പിക്കലി (genotypically) അവൾ, അവൻ ആകുന്നില്ല.

കൂവി പൗരുഷം തെളിയിച്ചാലും ഇവർക്ക് ബീജം ഉൽപാദിപ്പിക്കാനൊ, കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനോ  കഴിയാറില്ല.

English summary: Sex Reversal in Poultry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA