ഈ ഫോട്ടോ തദ്ദേശ സ്വയംഭരണ വകുപ്പിന് സമർപ്പിക്കുന്നു

stray-dogs
SHARE

കൊല്ലം ജില്ലയിലെ അഞ്ചൽ പാലമുക്ക് എം.എസ്.സി. എൽ.പി. സ്കൂളിന് മുൻപിലെ നിത്യകാഴ്ചയാണിത്. അടിക്കുറിപ്പോ വിശദീകരണമോ ആവശ്യമില്ലാത്ത ചിത്രം.

എന്തൊക്കെ കോലാഹലമായിരുന്നു ABC, തെരുവ് നായയ്ക്ക് പ്രതിരോധ വാക്സീൻ, അക്രമകാരിയായ നായക്കൾക്ക് ഷെൽറ്റർ, എല്ലാ ദിവസവും അവലോകനം അങ്ങനെ എന്തെല്ലാം. അവരൊക്കെ എവിടെ പോയി? നാലാം ക്ലാസ് വരെയുള്ള ഒരു സ്കൂളാണ് ഇത് അതായത് 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ വന്ന് പോകുന്ന ഇടം. ഇതിൽ ഏതെങ്കിലും കുട്ടിക്ക് പട്ടികടി ഏൽക്കുകയോ, ജീവൻ അപകടത്തിലാവുകയോ ചെയ്യും വരെ ആരും ഈ വിഷയം പരിഗണിക്കില്ല. തീരെ സാധാരണക്കാരുടെ കുട്ടികളാണ് ഇവിടുള്ളത്. അതുകൊണ്ട് തന്നെ കാറിൽ വരുന്നവരില്ല. അതിനാൽ ഇത്തരം പ്രശ്നങ്ങൾക്ക് വാർത്താ പ്രാധാന്യം കുറവാണ്. ലക്ഷങ്ങൾ വാങ്ങി തെരുവ് പട്ടിക്ക് വേണ്ടി സുപ്രീം കോടതിയിൽ വാദിക്കാൻ അഭിഭാഷകരും അവരെ ചുമതലപ്പെടുത്താന്‍ സംഘടനകളുമുണ്ട്. എന്നാൽ സർക്കാർ തലത്തിലും, നിയമസഭയിലും എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ ആർക്കും താൽപര്യവുമില്ല. വായനക്കാർക്കും പ്രതികരിക്കാം അധികാരികളിലെത്തട്ടെ.

NB: കോട്ടയം പാലായ്ക്കു സമീപം കടനാട്ടിലെ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ 2 പത്താം ക്ലാസ് വിദ്യാർഥികൾക്ക് തെരുവുനായയുടെ കടിയേറ്റത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. വിദ്യാർഥികളെ കൂടാതെ നാലു മുതിർന്നവർക്കും ഒട്ടേറെ വളർത്തുമൃഗങ്ങൾക്കു കടിയേറ്റു. നായ അക്രമകാരിയായതിനാൽ അതിനെ കൊല്ലുകയും ചെയ്തു. പിന്നീട് നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നതായി കണ്ടെത്തി. പരിക്കേറ്റവർ ചികിത്സയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS