നിങ്ങൾ ഒരു നോൺവെജ് ഫാൻ ആണെങ്കിൽ തീർച്ചയായും നിങ്ങൾ ഷിവോൺ (schevone) ബിരിയാണിയും ഷിവോൺ കുറുമയും ഷിവോൺ ചോപ്സും ഷിവോൺ സൂപ്പും ഒക്കെ ആസ്വദിച്ചിട്ടുണ്ടാകും. എന്താണ് ഈ ഷിവോൺ എന്നല്ല, നമ്മൾ മട്ടൻ എന്നു വിളിക്കുന്ന മാസം തന്നെ. നാം സാധാരണയായി വളർത്തുന്ന ആടി(goat)ന്റെ മാംസത്തിന്റെ പേരാണ് ഷിവോൺ. ചെമ്മരിയാടി(sheep)ന്റെ മാംസത്തിനാണ് ‘മട്ടൻ’ എന്നു പറയുന്നത്.
ജീനസ് കാപ്ര വർഗത്തിൽപ്പെട്ടതും ക്രോമസ്സോം 60 എണ്ണം ഉള്ളതുമാണ് ഗോട്ട് (goat) അഥവാ കോലാട്. ജീനസ് ഓവിസ് വർഗത്തിൽ പെട്ടതും ക്രോമസ്സോം 54 എണ്ണം ഉള്ളതുമാണ് ചെമ്മരിയാട് അഥവാ ഷീപ്പ് (sheep). ലോകത്ത് മുന്നൂറിലേറെ ഇനം ആടുകളുണ്ട്. ഇവയുടെ എണ്ണം ഏകദേശം 100 കോടിയിലേറെ വരും.
ആടുകളിലെ ചില പേരുകൾ പരിചയപ്പെടാം
- ചെമ്മരിയാടിന്റെ കുട്ടി – ലാമ്പ് (LAMB)
- കോലാടിന്റെ കുട്ടി – കിഡ് (KID)
- ആൺ ആട് – ബക്ക് (BUCK)
- പെൺകുഞ്ഞ് – ഡോസ് (DOES)
- ആൺ ചെമ്മരിയാട് – റാം (RAM)
- പെൺ ചെമ്മരിയാട് – ഈവ് (EWE)
ഡോളി
ലോകത്ത് ആദ്യമായി ക്ലോണിങ്ങിലൂടെ പിറന്ന സസ്തനിയാണ് ചെമ്മരിയാടായ ഡോളി. 1996 ജൂലൈ 5ന് ജനിച്ചു. 2003 ഫെബ്രുവരി 14ന് സ്കോട്ട്ലൻഡിൽ മരണമടഞ്ഞു. അകിടിലെ കോശങ്ങളിൽനിന്നാണ് ക്ലോണിങ്ങിലൂടെ ഡോളിയെ വികസിപ്പിച്ചെടുത്തത്.
English summary: What's The Difference Between Lamb, Mutton, and Goat Meat