വാഹനം കയറി തോടു പൊട്ടി; ഉള്ളിലുണ്ടായിരുന്നത് 4 മുട്ടകൾ; ടോർട്ടോയ്ക്ക് രക്ഷകയായി ഒഡീഷക്കാരി പല്ലവി

HIGHLIGHTS
  • എക്സ്റേ പരിശോധന കഴിഞ്ഞപ്പോഴാണ് പല്ലവിക്കു താൻ ചെയ്ത നന്മയുടെ ആഴം മനസ്സിലാകുന്നത്
tortoise
ടോർട്ടോയുമായി ജിൻസും പല്ലവിയും. സമീപം ഡോ. ജോബി
SHARE

എറണാകുളത്ത് രാവിലെ ഓഫീസിൽ പോകുന്ന വഴിക്കാണ് പല്ലവി വഴിയിൽ ഒരു കല്ല് കിടക്കുന്നത് കണ്ടത്. അതുകൊണ്ടുതന്നെ അത് ഗൗനിക്കാതെ മുൻപോട്ടു പോകുകയും ചെയ്തു. പക്ഷേ, കുറച്ചു മുൻപോട്ടു പോയപ്പോൾ ഒരു സംശയം, അത് കല്ലുതന്നെ ആണോ! അതുകൊണ്ടുതന്ന തിരികെ വന്നു നോക്കി, ശരിയാണ് അത് കല്ലല്ല. അനങ്ങുന്നുണ്ട്. ഒരു ആമയായിരുന്നു അത്.

റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാവണം വാഹനം കയറി പുറംതോട് പൊട്ടിയിട്ടുണ്ട്. വേദന കൊണ്ട് പുളയുന്നുമുണ്ട്. അതിനെ അവിടെ ഉപേക്ഷിച്ചു പോകാൻ പല്ലവിക്കു മനസ്സു വന്നില്ല. ഉടൻ തന്നെ സഹപ്രവർത്തകനായ ജിൻസിനെ വിളിച്ചു വരുത്തി കാക്കനാടുള്ള പെറ്റ് ട്രസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചു. 

നാടൻ ആമകളെ വളർത്തുന്നത് നിയമവിരുദ്ധമാണെന്ന് എവിടെയോ കേട്ട ഒരോർമയുണ്ട്. ഒരു ജീവനാണ് എങ്ങനെയും രക്ഷിക്കണമെന്ന് അവർ പറഞ്ഞു. വന്യജീവി വിഭാഗത്തിൽപ്പെടുന്നതിനാൽ എറണാകുളം ഡിഎഫ്ഒയെ വിവരമറിയിക്കാൻ ഞാൻ നിർദേശിച്ചു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതുകൊണ്ട് എത്രയും വേഗം വേണ്ടതു ചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

tortoise-1
ടോർട്ടോ ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവും

ആശുപത്രി റജിസ്റ്ററിൽ രോഗിയുടേ പേരു വേണം. പല്ലവി അപ്പോൾ തന്നെ പേരിട്ടു 'ടോർട്ടോ'. എക്സ്റേ പരിശോധന കഴിഞ്ഞപ്പോഴാണ് പല്ലവിക്കു താൻ ചെയ്ത നന്മയുടെ ആഴം മനസ്സിലാകുന്നത്. ടോർട്ടോയുടെ ഉള്ളിൽ 4 മുട്ടകൾ ഉണ്ടായിരുന്നു. 

2 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ടോർട്ടോ സുഖം പ്രാപിച്ചു വരുന്നു. 10 ദിവസത്തേക്കു വിദഗ്ധ മേൽനോട്ടത്തിൽ തന്നെ നിർത്തേണ്ടതിനാൽ ആശുപത്രിയിൽ തന്നെ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്. സുഖം പ്രാപിച്ചതിനുശേഷം ടോർട്ടോയെ വനംവകുപ്പിനു കൈമാറും. ഇത് ചൂരൽ ആമ (ട്രാവൻകൂർ ടോർട്ടോയിസ്) എന്ന ഇനത്തിൽപ്പെടുന്നതാണ്.

English summary: Tortoise gets second chance after accident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS