താപനില വർധിക്കുന്നു: കരുതണം അരുമകളെ

pet-dog-karshakasree
Image credit: Denny Daniel
SHARE

താപനില വർധന ഒട്ടും താങ്ങാൻ കഴിയുന്നവയല്ല നായ്ക്കളും പൂച്ചകളും പക്ഷികളുമൊക്കെ. അമിത നിരക്കിലുള്ള ശ്വാസോച്ഛ്വാസം, വരണ്ടതും പശപശപ്പുള്ളതുമായ മോണകൾ, മോണകളിലെ നിറവ്യത്യാസം, കരിനീലിപ്പ്, തളർച്ച, നടത്തത്തിൽ വേപ്പൽ, വിറയൽ അല്ലെങ്കിൽ കോച്ചിപ്പിടിത്തം മുതലായവ ചൂട് കൂടുന്നതു മൂലമുണ്ടാകുന്ന ഉഷ്ണസമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. പക്ഷികളും മൃഗങ്ങളും മാനസിക, ശാരീരിക സമ്മർദങ്ങൾക്കടിപ്പെടുന്നതു മൂലം രോഗങ്ങളുമുണ്ടാവും (ഉദാ. മുയലുകളിലെ പാസ്ചുറെല്ലാ അണുബാധ). പൂച്ചകളിൽ നിർജലീകരണവും സമ്മർദവും മൂത്രതടസ്സത്തിനും (FLUTD Feline Lower Urinary Tract Disease) വൃക്ക തകരാറിനും കാരണമാകാം.

പരിഹാരം: ഓമന മൃഗങ്ങളുടെ ശരീര ഊഷ്മാവ്  39.4° സെല്‍ഷ്യസിനു  മുകളിലേക്കു വന്നാല്‍ സൂക്ഷിക്കണം. ശുദ്ധമായ കുടിവെള്ളം മൃഗത്തിന് / പക്ഷിക്ക്  ആവശ്യമുള്ളപ്പോൾ കുടിക്കാൻ പാകത്തിൽ കൂട്ടിൽ അല്ലെങ്കിൽ പ്രത്യേകമായി വയ്ക്കുക. തണലും വായുസഞ്ചാരവുമുള്ള സ്ഥലങ്ങളിൽ മൃഗങ്ങളെ നിർത്തുക/പാർപ്പിക്കുക. ടിൻ ഷീറ്റിനടിയിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ഓമനമൃഗങ്ങളെ നിർത്താതിരിക്കുക. കാറിൽ യാത്ര ചെയ്യുമ്പോൾ വാഹനം നിർത്തിയിടേണ്ടിവന്നാല്‍  അരുമകൾ ഉള്ളിലുണ്ടെങ്കിൽ വാഹനം തണലിലിടുക. എസി പ്രവർത്തിപ്പിക്കുന്നതും നല്ലത്.  5-10 മിനിറ്റ് പോലും  അടച്ച വാഹനത്തിനുള്ളിൽ കഴിയുന്നത് ഹീറ്റ് സ്ട്രോക്കിന് കാരണമാകാം. അന്തരീക്ഷ താപനില കുറഞ്ഞ സമയങ്ങളിൽ തീറ്റ കൊടുക്കുക.  ചൂടു സമയങ്ങളിൽ വ്യായാമവും പരിശീലനവും ഒഴിവാക്കുക. പഗ്, ബോക്സർ, ബുൾഡോഗ് എന്നിങ്ങനെ മുഖം പതിഞ്ഞ ബ്രീഡുകള്‍ക്കു ഹീറ്റ് സ്ട്രോക്ക് സാധ്യതയേറും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA