ADVERTISEMENT

നാടന്‍പാലും, നാട്ടുപാലും, പല ബ്രാന്‍ഡിലുള്ള പായ്ക്കറ്റ് പാലും, അന്യസംസ്ഥാന പാലുമൊക്കെ വിപണിയിലൊഴുകുകയാണ്. നല്ല പാൽ ലഭിക്കുക എന്നത് ഒരു ഉപഭോക്താവിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ, നല്ല പാല്‍ എങ്ങനെ വേണമെന്ന് നമ്മള്‍ അറിയുക തന്നെ വേണം. നല്ല പാല്‍ കിട്ടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

 • ക്ഷീരകര്‍ഷകരില്‍നിന്നു നേരിട്ടു പാല്‍ വാങ്ങുവാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ അതാവും പരമാവധി വിശ്വസിക്കാവുന്ന സ്രോതസ്.
 • അടുത്തുള്ള ക്ഷീരസഹകരണ സംഘങ്ങളില്‍നിന്നു പാല്‍ വാങ്ങുകയാണ് അടുത്ത വഴി. ക്ഷീരകര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പാലാണ്  സൊസൈറ്റി വില്‍ക്കുന്നത്. 
 • വീട്ടുപടിക്കല്‍ പാല്‍ എത്തിച്ചുതരുന്ന സ്വകാര്യ പാല്‍ കച്ചവടക്കാര്‍ ഉണ്ട്. ഇങ്ങനെ പാല്‍ വാങ്ങുമ്പോള്‍ കൃത്യമായ ഇടവേളകളില്‍  ക്ഷീരവികസനവകുപ്പിന്റെ സഹായത്തോടെ പാല്‍ പരിശോധന നടത്തണം. 
 • കര്‍ഷകരില്‍നിന്നോ സംഘങ്ങളില്‍നിന്നോ പാല്‍ കിട്ടാന്‍ അവസരമില്ലെങ്കില്‍ പായ്ക്കറ്റ് പാലിനെ ആശ്രയിക്കേണ്ടി വരും.
 • വിശ്വാസ്യത തെളിയിച്ച കമ്പനികളുടെ പാല്‍ വാങ്ങുക.
 • പായ്ക്കറ്റ് പാല്‍ ഫ്രഷ് പാലല്ല. കൂടുതല്‍ സമയം സൂക്ഷിക്കാനായി പാസ്ചുറൈസേഷന്‍ എന്ന പ്രക്രിയയ്ക്കും, ശീതീകരണത്തിനും വിധേയമായ പാലാണ്. അതുകൊണ്ട് പാല്‍ മോശമാകുന്നില്ലായെന്നും മനസിലാക്കുക.
 • പായ്ക്കറ്റിനു പുറത്തുള്ള തീയതി പരിശോധിച്ച് പാല്‍ വാങ്ങുക.
 • പായ്ക്കറ്റിന് പുറത്ത് നിയമപരമായി ആവശ്യമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.
 • പായ്ക്കറ്റിന് പുറത്തു രേഖപ്പെടുത്തിയിരിക്കുന്ന അളവില്‍ തന്നെ പാല്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
 • പായ്ക്കറ്റ് പാല്‍ 8 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള ഊഷ്മാവില്‍ സൂക്ഷിച്ചിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തണം. വൈദ്യുതി ലാഭിക്കാന്‍ ശീതീകരണി പ്രവര്‍ത്തിപ്പിക്കാതെ പാല്‍ പായ്ക്കറ്റുകള്‍ വെളിയില്‍ സൂക്ഷിക്കുന്ന കടകള്‍ ഒഴിവാക്കുക.
 • വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാല്‍ പായ്ക്കറ്റുകള്‍ സൂക്ഷിക്കുന്ന കടകള്‍ ഒഴിവാക്കുക.
 • നിലവാരമുള്ള പാക്കേജിങ്ങുള്ള പാല്‍ മാത്രം വാങ്ങുക. പായ്ക്കറ്റിന് ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കണം
 • നിറം, മണം, രുചി എന്നിവയില്‍ വ്യത്യാസം തോന്നിയാലോ മാലിന്യത്തിന്റെ അംശം ശ്രദ്ധയില്‍പ്പെട്ടാലോ പാല്‍ ഉപയോഗിക്കരുത്.
 • വാങ്ങിയ പാല്‍ ഉപയോഗിച്ച് തൈരുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍  അവയില്‍ പാല്‍  കേടുകൂടാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുള്ളതായി സംശയിക്കാം.
 • വീട്ടിലെ ഫ്രിഡ്ജില്‍ പാല്‍ സൂക്ഷിക്കുന്ന അറയില്‍ പഴങ്ങള്‍, മത്സ്യം, മാംസം, പൂക്കള്‍ എന്നിവയൊക്കെ സൂക്ഷിക്കുന്നത് പാല്‍ കേടാകാനും, പാലില്‍  മണമുണ്ടാകാനും  ഇടയാക്കും
 • തൈര്, സംഭാരം എന്നിവയുടെ കൂടെ സൂക്ഷിച്ചാല്‍ പാല്‍ കേടാകാന്‍ സാധ്യത കൂടും.
 • വീട്ടില്‍ ഫ്രിജ് ഇല്ലാത്തവര്‍ പാലിന്റെ പായ്ക്കറ്റ് വെള്ളത്തിൽ സൂക്ഷിക്കുന്ന പതിവുണ്ട്. വെള്ളത്തിന്റെ താപനില കൂടുതലായതിനാല്‍ പാല്‍ പെട്ടെന്ന് കേടാകും.
 • ഫ്രിഡ്ജും, ഫ്രീസറുമൊക്കെ രൂക്ഷഗന്ധമുള്ള ലായനികള്‍ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം പാല്‍ പായ്ക്കറ്റ് വച്ചാല്‍ പാലില്‍ അവയുടെ മണമുണ്ടാകും.
 • സുതാര്യമായ പായ്ക്കറ്റില്‍ നിറച്ച പാലിനു പകരം വെള്ള അല്ലെങ്കില്‍ ക്രീം നിറത്തില്‍ ഉള്ള പായ്ക്കറ്റില്‍ നിറച്ച പാല്‍ വാങ്ങുക.
 • കടകളിലേക്ക് പാല്‍ പായ്ക്കറ്റുകള്‍ എത്തിയാലുടന്‍ കൂളറുകളില്‍ പാല്‍ സൂക്ഷിക്കുന്നവരുടെ അടുക്കല്‍നിന്ന് മാത്രം പാല്‍ വാങ്ങുക.
 • ആവശ്യത്തിനുള്ള പാല്‍ മാത്രം വാങ്ങുന്ന ശീലം വളര്‍ത്തുക. കൂടുതല്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നത് പാല്‍ കേടാകാന്‍ ഇടയാക്കും.
 • കൂടുതല്‍ അളവില്‍ പാല്‍ ഉപയോഗിക്കാന്‍ സാഹചര്യമുണ്ടായാല്‍ അല്‍പ്പം പാല്‍ ഒരു ചെറിയ പാത്രത്തില്‍ എടുത്ത് തിളപ്പിച്ച് അത് പിരിയുന്നില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം ബാക്കിയുള്ള പാല്‍ ഉപയോഗിക്കുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com