ADVERTISEMENT

ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ലഭ്യതയ്ക്കാണ് നാം മൃഗങ്ങളുടെ ഇറച്ചി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ കോഴി കഴിഞ്ഞാൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇറച്ചി പോത്തിറച്ചിയാണ്. അതിനു താഴെ ആട്ടിറച്ചിയും വരും. എന്നാൽ, പോത്തിറച്ചിയെന്ന പേരിൽ നമ്മുടെ നാട്ടിൽ കിട്ടുന്നതെല്ലാം പോത്തിറച്ചിതന്നെയാണോ? പലർക്കുമുണ്ടാകുന്ന സംശയമാണിത്. 

പോത്ത്, എരുമ, കാള, പശു തുടങ്ങിയവയുടെ ഇറച്ചിയെല്ലാം ബീഫ് എന്ന ഗണത്തിൽപ്പെടും. എന്നാൽ, പോത്തിറച്ചിക്ക് ബഫ്, കാരാ ബീഫ് എന്നിങ്ങനെയുള്ള പേരുകളുമുണ്ട്.

ഓരോ ഇറച്ചിക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചാൽ തിരിച്ചറിയാൻ കഴിയും. പോത്തിറച്ചി എന്ന പേരിൽ കാളയിറച്ചി ലഭിക്കാറുണ്ട്. എന്നാൽ, പോത്തിറച്ചിയും കാളയിറച്ചിയും തമ്മിലുള്ള പ്രകടമായ മാറ്റങ്ങൾ അനായാസം തിരിച്ചറിയാവുന്നതേയുള്ളൂ. പോത്തിറച്ചിയിലെ കൊഴുപ്പിന് തൂവെള്ള നിറമാണെങ്കിൽ കാളയിറച്ചിയിലെ കൊഴുപ്പിന് മഞ്ഞ കലർന്ന വെള്ള നിറമാണ്. കൂടാതെ, രണ്ടിറച്ചിയും ചുവന്ന ഇറച്ചിയുടെ ഗണത്തിൽപ്പെടുന്നവയാണെങ്കിലും കാളയിറച്ചിയെ അപേക്ഷിച്ച് പോത്തിറച്ചിക്ക് ചുവപ്പുനിറം കൂടുതലുണ്ട്. കാളയിറച്ചിയേക്കാൾ പോത്തിറച്ചിയിൽ കൊഴുപ്പു കുറവാണ്. അതിനാൽ പോത്തിറിച്ചി വേവിക്കാൻ കാളയിറച്ചിയെ അപേക്ഷിച്ച് കുറവ് സമയം മതി. മാത്രമല്ല ഗുണത്തിലും മുൻപിൽ പോത്തിറച്ചിതന്നെ. 

ആട്ടിറിച്ചിയും ബീഫും എങ്ങനെ തിരിച്ചറിയാം? കൊഴുപ്പിന്റെ നേർത്ത വര പോത്തിറച്ചിയിലുണ്ടാകും. എന്നാൽ, ആട്ടിറച്ചിയിൽ അതുണ്ടാവില്ല. ആട്ടിറച്ചിക്ക് രൂക്ഷമായ മണമുണ്ട്. അതുകൊണ്ടുതന്നെ തിരിച്ചറിയാനും കഴിയും. ആട്ടിറച്ചിയിൽ ഉള്ളതിനേക്കാൾ മാംസ്യ അളവ് പോത്തിറച്ചിയിലുണ്ട്. 

പന്നിയിറച്ചിക്ക് പുറംതൊലി ഉള്ളതിനാൽ അനായാസം തിരിച്ചറിയാൻ കഴിയും. എങ്കിലും പുറംതൊലി നീക്കി പോത്തിറച്ചിയുമായി താരതമ്യപ്പെടുത്തിയാൽ പോത്തിറച്ചിയെ അപേക്ഷിച്ച് പന്നിയിറച്ചി മൃദുവാണ്.

ആട്ടിറച്ചിക്ക് നമ്മുടെ നാട്ടിൽ പൊതുവെ പറയുന്ന പേര് മട്ടൺ എന്നാണ്. എന്നാൽ, ആട്ടിറച്ചിയുടെ ശരിയായ പേര് ഷവോൺ എന്നാണ്. ‌മട്ടൺ എന്ന പേര് ശരിയായി ചേരുക ഒരു വയസിനു മുകളിലുള്ള ചെമ്മരിയാടിന്റെ ഇറച്ചിക്കാണ്. അതുപോലെ ഒരു വയസിനു താഴെയുള്ള ചെമ്മരിയാടിന്റെ ഇറച്ചിക്ക് ലാമ്പ് എന്ന് പറയും.

English Summary:

Buffalo meat is a popular protein source in India, but distinguishing it from other meats like cow meat and goat meat can be tricky. This guide helps identify key differences in color, texture, fat content, and odor to ensure you're getting the meat you expect.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com