പച്ചക്കറിക്കൃഷിക്ക് ഗ്രോബാഗിനേക്കാളും മികച്ചത് പ്ലാസ്റ്റിക് ബോട്ടിലുകൾ

HIGHLIGHTS
  • 20 ലിറ്ററിന്റെ ബോട്ടിൽ മുറിച്ച് ഉപയോഗിക്കുക
plastic
SHARE

എത്ര നല്ല ഗ്രോ ബാഗ് ആയാലും രണ്ടോ മൂന്നോ തവണ മാത്രമേ ഉപയോഗിക്കാനാകൂ. അത് വേഗം കീറിയോ പൊട്ടിയോ കേടായിപ്പോകും. ഇത്തരത്തിൽ കേടുവന്ന പ്ലാസ്റ്റിക് പിന്നീട് ആക്രിക്കച്ചവടക്കാർ പോലും എടുക്കില്ല. കത്തിക്കാനും പറ്റില്ലല്ലോ! ഇതിനൊരു പോംവഴി കുടിവെള്ളം വിതരണം ചെയ്യുന്ന 20 ലിറ്ററിന്റെ ബോട്ടിൽ മുറിച്ച് ഉപയോഗിക്കുക എന്നതാണ്‌. ഗ്രോബാഗിൽ കൊള്ളുന്നത്രയും മണ്ണ് ഇതിൽ ഉൾക്കൊള്ളിക്കാനാവും, പെയിന്റടിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ബോട്ടിൽ പ്രകാശത്തെ കടത്തിവിടുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് ഉണ്ടാക്കിയതാണ്. പെയിന്റടിച്ചാൽ നല്ല ഭംഗിയായിരിക്കും. ഗ്രോബാഗുകൾ ഒരിടത്ത് മണ്ണു നിറച്ചു വച്ചാൽ പിന്നീട് അവിടുന്ന് അത് മാറ്റാൻ ബുദ്ധിമുട്ടാണ്, ചിലപ്പോൾ കീറിപ്പോകാം. പ്ലാസ്റ്റിക് ബോട്ടിലിന് ഈ പ്രശ്നമില്ല. മാത്രമല്ല മറിഞ്ഞു വീണാലും പൊട്ടില്ല. കുടിവെള്ളം നിറയ്ക്കാൻ ഉപയോഗിക്കുന്നതുകൊണ്ട് നല്ല പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. കുടിവെള്ളം ബോട്ടിലിൽ നിറയ്ക്കുന്ന കമ്പനികളിൽ പോയാൽ അവിടെ നേരിയ പൊട്ടൽ കാരണം ലീക്ക് ആയി ഉപേക്ഷിച്ച അനേകം ബോട്ടിലുകൾ കുട്ടിയിട്ടിരിക്കുന്നതു കാണാം. ഒരു ബോട്ടിലിന് 10 രൂപ നിരക്കിൽ എത്ര ബോട്ടിൽ വേണമെങ്കിലും ഇവിടുന്ന് ലഭിക്കും. ആക്സോ ബ്ലേഡ് കൊണ്ട് മുറിച്ച് അടിയിൽ 8mm വലുപ്പമുള്ള രണ്ട് ദ്വാരങ്ങൾ ഇട്ട് പെയിന്റടിച്ചാൽ എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WASTE MANAGEMENT
SHOW MORE
FROM ONMANORAMA