ADVERTISEMENT

‘ദിവസം ശരാശരി 350 രൂപ വച്ച് വർഷം ഒന്നേകാൽ ലക്ഷം രൂപയ്ക്കു മുകളിൽ ലാഭം. ഒപ്പം, മൂന്നു വീട്ടു കാർക്ക് വർഷം മുഴുവൻ ആവശ്യത്തിനുള്ള പാചകവാതകവും. വർഷം 6–7 എൽപിജി സിലിണ്ടർ വാങ്ങു ന്ന ചെലവു നോക്കിയാൽ ഏകദേശം 5000 രൂപ ആ വഴിക്കുമുണ്ട് നേട്ടം. ലോക്ഡൗൺ നാളുകളിൽ, എൽപിജി സിലിണ്ടർ വരുന്നതു മുടങ്ങുമോ എന്ന വേവലാതിയുമുണ്ടായില്ല’, മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളത്തെ ഫാമിലി ചിക്കൻ സ്റ്റാളുടമ അബ്ദുൾ നാസറിന്റെ ഈ ലാഭക്കണക്ക് മാലിന്യം പണമാക്കുന്നതിനെ സംബന്ധിച്ചുള്ളതാണ്. നാടിനും നാട്ടുകാർക്കും ബാധ്യതയാവേണ്ട ഇറച്ചിക്കോഴിയവശിഷ്ടങ്ങൾ പ്രയോ ജനപ്പെടുത്തി പ്രവർത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റാണ് നാസറിന് മേൽപ്പറഞ്ഞ നേട്ടങ്ങളെല്ലാം നൽകുന്നത്.  

വയനാട് സുൽത്താൻ ബത്തേരിയിൽ വർഷങ്ങളോളം ചിക്കൻ സ്റ്റാൾ നടത്തിയിരുന്നു നാസർ. അന്ന് വയ നാട്ടിലെ പന്നിഫാമുകാർ ഇങ്ങോട്ടു പണം തന്ന് അവശിഷ്ടങ്ങൾ കൊണ്ടുപോകുകയായിരുന്നു പതിവെന്നു നാസർ. മലപ്പുറത്തു പക്ഷേ അങ്ങനെയൊരു സൗകര്യമില്ല. മാലിന്യം ഒഴിവാക്കണമെങ്കിൽ സംഭരിക്കാനെത്തുന്നവർക്ക് അങ്ങോട്ടു പണം നൽകണം. 

ദിവസം ശരാശരി 50 കിലോ വെയ്സ്റ്റുണ്ടാകും ഒരു ചിക്കൻ സ്റ്റാളിൽ. കിലോ ഏഴു രൂപ വച്ച് 350 രൂപ അ തിനായി നീക്കിവയ്ക്കണം. സംഭരിക്കാനെത്തുന്നവർ തന്നെ രണ്ടു തരമുണ്ട്. ചിലര്‍ അതു വാങ്ങിക്കൊ ണ്ടുപോയി ശരിയായി സംസ്കരിക്കും. മറ്റു ചിലരാവട്ടെ, ആളൊഴിഞ്ഞ പ്രദേശങ്ങളിലെവിടെയെങ്കിലും കൊണ്ടുപോയി തള്ളിയെന്നും വരും. അവരുടെ വരവ് ഒരു ദിവസം മുടങ്ങിയാൽ അതിലേറെ പൊല്ലാപ്പെ ന്നും നാസർ. മാലിന്യം നീക്കാതെ വന്നാൽ കടയിലും പരിസരത്തും ദുർഗന്ധം നിറയും. 

മാലിന്യം വാങ്ങാൻ ആളെത്തിയില്ലെങ്കിൽ പിന്നെ സ്വന്തം പറമ്പിലൊരു മൂലയിൽ ആഴത്തിൽ കുഴിച്ചിടുക യേ മാർഗമുള്ളൂ. മാലിന്യനീക്കത്തിലെ ഈ അനിശ്ചിതത്വം നാൾക്കുനാൾ വർധിച്ചു വന്നപ്പോഴാണ് ബയോഗ്യാസ് പ്ലാന്റിനെക്കുറിച്ചു നാസർ കേൾക്കുന്നതും അതു സ്ഥാപിക്കുന്നതും.

ജൈവവാതക പ്ലാന്റുകൾ

ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽത്തന്നെ സംസ്കരിക്കാൻ ഇന്നു പല മാർഗങ്ങളുണ്ട്. അന്തരീക്ഷ വായു വിന്റെ സാന്നിധ്യത്തിലുള്ള എയ്റോബിക് സംസ്കരണ രീതികളും വായു കടക്കാതെയുള്ള അനെയ്റോ ബിക് മാർഗവുമൊക്കെ ഇതിൽപ്പെടും. അന്തരീക്ഷ വായുവിന്റെ അഭാവത്തിൽ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്ന രീതിയാണ് ബയോഗ്യാസ് പ്ലാന്റിൽ സ്വീകരിച്ചിരിക്കുന്നത്. അതിൽത്തന്നെ സ്ഥിരമായി ഒരിടത്ത് പണിയുന്നതും നീക്കാവുന്ന പോർട്ടബിൾ പ്ലാന്റുകളുമുണ്ട്. മാലിന്യം നിക്ഷേപിക്കാനുള്ള ഇൻലെറ്റ്, സംസ്കരണം നടക്കുന്ന ഡൈജസ്റ്റർ, സ്ലറി പുറത്തേക്ക് ഒഴുകുന്ന ഔട്ട്ലെറ്റ്, ഗ്യാസ് പുറത്തേക്ക് എത്തിക്കുന്ന ഗ്യാസ് ഔട്ട്ലെറ്റ് എന്നിവയാണ് പ്ലാന്റിന്റെ മുഖ്യ ഭാഗങ്ങൾ. 

വീടുകളിലുണ്ടാവുന്ന മാലിന്യത്തിന്റെ തോതിനെ ആശ്രയിച്ചായിരിക്കണം മാലിന്യസംസ്കരണ പ്ലാന്റിന്റെ നിർമാണവും. മൂന്നോ നാലോ അംഗങ്ങൾ മാത്രമുള്ള വീടിനെ സംബന്ധിച്ച് അടുക്കളയവശിഷ്ടങ്ങൾ മാത്രം പ്രയോജനപ്പെടുത്തി പാചകവാതകം ഉൽപാദിപ്പിക്കുന്നത് വിശേഷിച്ച് നേട്ടമൊന്നും നൽകുകയില്ല. ഏറി വന്നാൽ ഒന്നോ രണ്ടോ മണിക്കൂർ കത്തിക്കാനുള്ള ഇന്ധനം ലഭിക്കും. അതുകൊണ്ട് അവരെ സംബന്ധിച്ച്, അവശിഷ്ടങ്ങൾ സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന സംസ്കരണ സംവിധാനങ്ങൾ തന്നെയാണ് മെച്ചം.  

എന്നാൽ 8 ക്യുബിക് മീറ്റർ വലുപ്പത്തിലുള്ള നാസറിന്റെ പ്ലാന്റിന്റെ കാര്യം വ്യത്യസ്തമാണ്. ദിവസം 50 കിലോ ജൈവാവശിഷ്ടം നിക്ഷേപിക്കാവുന്ന പ്ലാന്റാണിത്. മൂന്നു വീട്ടുകാർക്ക് മുഴുവൻ പാചകത്തിനും ആവശ്യമായ വാതകം ലഭിക്കും ഇത്തരമൊരു പ്ലാന്റിലൂടെ. വിറക് സമൃദ്ധമായുള്ളതിനാൽ സാസറിന്റെ സമീപത്തുള്ള വീട്ടുകാർ പാചകവാതക ലഭ്യത ഭാഗികമായേ പ്രയോജനപ്പെടുത്താറുള്ളൂ എന്നു മാത്രം. 

biogas
മാലിന്യം നിക്ഷേപിച്ച് വെള്ളം ഒഴിക്കുന്നു

അതേസമയം പ്ലാന്റു സ്ഥാപിച്ച ശേഷം സ്വന്തം വീട്ടിൽ വിറകുപയോഗിക്കേണ്ട ആവശ്യമേ വന്നിട്ടില്ലെന്ന് നാസർ. എന്നു മാത്രമല്ല പ്ലാന്റിൽ ഗ്യാസ് കെട്ടിക്കിടക്കുന്ന സ്ഥിതി ഒഴിവാക്കണം എന്നുള്ളതിനാൽ ദിവസം 2–3 മണിക്കൂർ വെറുതെ ഗ്യാസ് കത്തിച്ചു കളയേണ്ട സ്ഥിതിയുമുണ്ട്. കോട്ടയ്ക്കലുള്ള ഏജൻസിയാണ് നാസറിനുള്ള പ്ലാന്റ് നിർമിച്ചത്. ആകെ വന്ന ചെലവ് രണ്ടേ കാൽ ലക്ഷം രൂപ. അതിൽ ഒരു ലക്ഷം രൂപ ശുചിത്വമിഷൻ സബ്സിഡിയായി ലഭിച്ചു. ബാക്കിത്തുക ആദ്യം പറഞ്ഞ കണക്കുവച്ചു നോക്കിയാൽ ഒറ്റ വർഷംകൊണ്ടുതന്നെ മുതലായെന്നു നാസർ.

ബായോഗ്യാസ് പ്ലാന്റുകളുടെ പരിപാലനം ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും നാസർ പറയുന്നു. പ്ലാന്റ് പ്രവ ർത്തനം തുടങ്ങുമ്പോൾ ആദ്യം നിക്ഷേപിക്കേണ്ടത് പച്ചച്ചാണകവും അതിന് ആനുപാതികമായ വെള്ളവു മാണ്. പിറ്റേന്നു മുതൽ ജൈവാവശിഷ്ടങ്ങൾ നിക്ഷേപിച്ചു തുടങ്ങാം. താമസിയാതെ തന്നെ ഗ്യാസും ലഭി ച്ചുതുടങ്ങും. ഓരോ ദിവസവും ഈ അവശിഷ്ടങ്ങൾ നിക്ഷേപിച്ച ശേഷം ഇരട്ടി അളവു വെള്ളം ഒഴിക്കണം. പ്ലാന്റിലെ മറ്റൊരു വാൽവിലൂടെ പുറത്തു വരുന്ന സ്ലറി കൃഷിയാവശ്യത്തിനായി ശേഖരിക്കാൻ പരിസരത്തുള്ള കർഷകർ എത്താറുണ്ടെന്നും നാസർ. ജൈവവാതക പ്ലാന്റുപയോഗിച്ചുള്ള മാലിന്യസംസ്കര ണം, പരിസരത്ത് അസുഖകരമായ മണവും ഉളവാക്കുന്നില്ല. 

ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലുമുണ്ടല്ലോ ചിക്കൻ സ്റ്റാളുകൾ. പലയിടത്തും മാലിന്യ പ്രശ്നവുമുണ്ട്. ഓരോ സ്റ്റാളുകളും ഒന്നിൽക്കൂടുതൽ വീട്ടുകാർക്ക് ആവശ്യമായ ഇന്ധനം ലഭിക്കാൻ ഉപകരിക്കുന്ന നിലയ്ക്ക് ആ വഴി അലോചിച്ചുകൂടെ എന്നു  നാസർ. 

ഫോൺ: 9745893959 

‘ബയോഗ്യാസ് പ്ലാന്റിൽനിന്നുള്ള പാചകവാതകം ഉപയോഗിച്ച് കത്തിക്കുമ്പോൾ പേപ്പർ കത്തുമ്പോലെ യാണ്, ചൂടു കുറവായിരിക്കും എന്നു കരുതുന്നവരുണ്ട്. മറിച്ചാണ് എന്റെ അനുഭവം. ശേഷി കൂടിയ പ്ലാന്റ് അയതുകൊണ്ടാവാം എൽപിജി ഉപയോഗിക്കുന്ന അതേ അനുഭവം തന്നെയാണ് ബയോഗ്യാസ് പ്ലാന്റും നൽകുന്നത്’–അബ്ദുൾ നാസർ

English summary: Biogas from Chicken Waste

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com