ADVERTISEMENT

മാലിന്യ സംസ്കരണം നമ്മുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ട ആവശ്യമില്ല. അപ്പോൾ കോവിഡ് കാലത്തെ മാലിന്യസംസ്കരണം എത്ര വെല്ലുവിളി നേരിടുന്നു എന്ന് ഊഹിക്കാമല്ലോ. കോവിഡ് കെയർ സെന്റകളിലെ മാലിന്യ സംസ്കരണം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണ്. മാലിന്യം വെറുതെ സംസ്കരിക്കുകയല്ല ചെയ്യുന്നത്, പകരം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കൈകാര്യം ചെയ്യുന്നത്. കോവിഡ് കാലത്ത് ഇത്തരത്തിൽ മാലിന്യ സംസ്കരണം നടത്തുന്നതിന് വ്യക്തമായ ഒരു പദ്ധതി ആവിഷ്കരിച്ച് ഫലപ്രദമായി  നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് തിരുവല്ല നഗരസഭ. ‘തിരുവല്ലാ മോഡൽ’ എന്ന് പേരിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഈ മാലിന്യ സംസ്കരണ പദ്ധതി വികസിപ്പിച്ചെടുത്തത് നഗരസഭയുടെ ഹരിത സഹായ സ്ഥാപനമായ ക്രിസ് ഗ്ലോബൽ ആണ്. ശാസ്ത്രീയമായ ഒരു തദ്ദേശിയ മാലിന്യ സംസ്കരണ രീതിയാണിത്. ഈ രീതി ഫലപ്രദമാണെന്നറിഞ്ഞതോടെ മറ്റു തദ്ദേശസ്ഥാപനങ്ങളിൽനിന്ന് അന്വേഷണങ്ങൾ വരുന്നുണ്ട്. 

ഭക്ഷ്യാവശിഷ്ടങ്ങളുടെ സംസ്കരണം 

കോവിഡ് കെയർ സെന്ററുകളിൽ നീരീക്ഷണത്തിലിരിക്കുന്നവരുടെയും രോഗികളുടെയും മുറിക്കടുത്തുള്ള ബിന്നിൽ ഭക്ഷ്യാവശിഷ്ടങ്ങൾ മുതലായ അഴുകുന്ന മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ടിരിക്കും. മാലിന്യം ശേഖരിക്കുന്നവർ പിപിഇ കിറ്റ് ധരിച്ചാണ് ഇവ ശേഖരിക്കുന്നതുതന്നെ. ബിന്നിൽനിന്ന് മാലിന്യം ശേഖരിക്കുന്നതിനു മുൻപുതന്നെ അത് അണുവിമുക്തമാക്കിയിരിക്കും. ഇങ്ങനെ അണുവിമുക്തമാക്കിയ മാലിന്യങ്ങൾ ആഴമുള്ള കുഴികളിൽ നിക്ഷേപിക്കുകയാണ് ചെയ്യുക. ഈ ജൈമവമാലിന്യങ്ങൾ ഒരു കാരണവശാലും മറ്റ് ആവശ്യങ്ങൾക്ക് (വളനിർമ്മാണം, കാലിത്തീറ്റ നിർമ്മാണം) ഉപയോഗിക്കാറില്ല. കോവിഡ് കെയർ സെന്ററുകളിൽത്തന്നെ പ്രത്യേക സൗകര്യമൊരുക്കി ആഴമുള്ള കുഴിയിൽ മൂടുകയാണ് ചെയ്യുക. 

പ്ലാസ്റ്റിക്കുകൾ തലവേദനയായില്ല

കോവിഡ് കെയർ സെന്റകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആദ്യം അണുവിമുക്തമാക്കും. എംസിഎഫുകളിലെത്തിക്കുന്ന ഇവ വണ്ടിയിൽ നിന്നും ഇറക്കുന്നതിനു മുൻപ് വീണ്ടും അണുവിമുക്തമാക്കിയിരിക്കും.  തുടർന്ന് പ്ലാസ്റ്റിക്കുകൾ തരംതിരിക്കുമ്പോൾ മുതലുള്ള ഓരോ ഘട്ടത്തിലും വീണ്ടും വീണ്ടും അണുവിമുക്തമാക്കപ്പെട്ടുകൊണ്ടിരിക്കും. ഇതിന് നിയോഗിക്കപ്പെടുന്നവരെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ് പ്രവർത്തിക്കാറുള്ളത്.

English summary: Thiruvalla Covid Care Centre's waste management for food waste

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com