ADVERTISEMENT

ഒരിടത്തൊരിടത്ത് ഒരു ആനയും ഉറുമ്പും താമസിച്ചിരുന്നു. ഉറുമ്പിന്റെ പേരെന്താണെന്നോ കല്യാണി. സുന്ദരൻ എന്നായിരുന്നു ആനയുടെ പേര്. അവര് രണ്ടുപേരും കൂട്ടുകാർ ആയിരുന്നു. ഒരു ദിവസം രണ്ടാളും കൂടെ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പന്ത് കാട്ടിലേക്കങ്ങ് തെറിച്ചുപോയി. പന്ത് കാണാതായതോടെ കല്യാണി ഉറുമ്പ് കരച്ചിലായി. അപ്പോ സുന്ദരൻ ആന പറഞ്ഞു, സാരമില്ലെെന്നേ, പന്ത് ഞാൻ കണ്ടുപിടിച്ചു തരാം. അതും പറഞ്ഞ് ആന പന്ത് തപ്പാനായി കാട്ടിലേക്ക് പോയി.

സുന്ദരൻ ആന കാട്ടിൽ ചെന്നു കുറേ അന്വേഷിച്ചു. പക്ഷേ പന്ത് കണ്ടില്ല. അപ്പോഴാണ് ഒരു ജിറാഫ് അതുവഴി വന്നത്. ആനയെ കണ്ട് ജിറാഫ് കാര്യം ചോദിച്ചു. പന്ത് കാണാതായെന്നും അന്വേഷിക്കുകയാണെന്നും ആന പറഞ്ഞു. അപ്പോള്‍ ജിറാഫ് പറഞ്ഞു ഞാനും കൂടാം പന്ത് അന്വേഷിക്കാൻ. എന്റെ പൊക്കം വെച്ച് കണ്ടുപിടിക്കാൻ പറ്റുമോന്ന് നോക്കാം. അങ്ങനെ ജിറാഫ് സുന്ദരൻ ആനയുടെ കൂടെ പന്ത് തപ്പാനായി കൂടി. അവരു രണ്ടുപേരും കൂടെയങ്ങനെ പന്ത് അന്വേഷിച്ചു നടന്നു.

ഒരു പുലി അതുവഴി വന്നതപ്പോഴാണ്. പുലി കാര്യം തിരക്കി. വിവരരമറിഞ്ഞപ്പോള്‍ പന്ത് അന്വേഷിക്കാൻ പുലയും അവർക്കൊപ്പം കൂടി. അങ്ങനെ ആനയും ജിറാഫും പുലിയും കൂടി പന്ത് അന്വേഷിക്കാൻ തുടങ്ങി.

ആ വഴി വന്ന ഒരു കാക്ക ചോദിച്ചു, നിങ്ങൾ മൂന്നുപേരും കൂടെ എന്താ അന്വേഷിക്കുന്നത്. ആന കാര്യം പറഞ്ഞു. അപ്പോൾ കാക്ക പറഞ്ഞു, പന്ത് കണ്ടുപിടിക്കാൻ താനും കൂടാമെന്ന്. അങ്ങനെ കാക്കയും കൂടെ അവരുടെ കൂടെ കൂടി.

അങ്ങനെ എല്ലാവരും കൂടെ പന്ത് അന്വേഷിക്കുന്ന സമയത്ത്, പെട്ടെന്ന് കാക്ക ആ കാഴ്ച കണ്ടു. ഒരു മരത്തിന്റെ മുകളില്‍ പന്ത് തങ്ങി ഇരിക്കുന്നു. കാക്ക പെട്ടെന്ന് ജിറാഫിനോട് കാര്യം പറഞ്ഞു. ഉടനെ ജിറാഫ് എന്തു ചെയ്തെന്നോ? തന്റെ നീണ്ട കഴുത്തുയർത്തി തല കൊണ്ട് പന്ത് തട്ടി താഴേക്കിട്ടു. പുലിയാകട്ടെ അത് ചാടിപ്പിടിച്ചു. എന്നിട്ട് ആനയുടെ തുമ്പിക്കൈയിൽ വെച്ചു കൊടുത്തു. പന്ത് കിട്ടിയതും സുന്ദരൻ ആനയ്ക്ക് സന്തോഷമായി.

ആന വേഗം പന്ത് കൊണ്ടുപോയി കല്യാണി ഉറുമ്പിനു കൊടുത്തു. ഉറുമ്പിനും സന്തോഷമായി. അങ്ങനെ അവർ എല്ലാവരും കൂട്ടുകാരായി. എന്നിട്ട് അവർ എല്ലാവരും കൂടെ സന്തോഷത്തോടെ പന്ത് കളിച്ചു.

English Summary:

Ai Animated story- Kalyani Urumbum Sundaran aanayum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com