ബ്രിട്ടിഷ് വിരുദ്ധ കലാപങ്ങൾ

Mail This Article
സന്യാസി കലാപങ്ങൾ
. ബംഗാളിൽ രൂക്ഷമായ
ഭക്ഷ്യക്ഷാമമുണ്ടായി.
. ഈ സമയം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിഷേധനയത്തിനെതിരെ കർഷകരും തൊഴിലാളികളും പോരാടി. സന്യാസിമാരും ഫക്കീർമാരും ഒപ്പം ചേർന്നു.
. സന്യാസി കലാപങ്ങൾ, സന്യാസി -ഫക്കീർ കലാപം എന്നീ പേരുകളിൽ അറിയപ്പെടുന്നു.
. ഭവാനി പഥക്കും മജ്നു ഷായും നേതൃത്വം നൽകി
നീലം കർഷക
സമരം (1859)
. ബ്രിട്ടിഷ് കൊളോണിയലിസത്തിനെതിരെ ഉണ്ടായ പ്രധാന കാർഷിക കലാപം
. വ്യവസായത്തിന് ആവശ്യമായ അസംസ്കൃത പദാർഥത്തിനായി അമരി കൃഷി ചെയ്യാൻ കർഷകരെ നിർബന്ധിച്ചു
. ഇതിൽ നിന്ന് ഉൽപാദിപ്പിക്കുന്ന
നീലം ബ്രിട്ടിഷുകാർക്കുമാത്രം വിൽക്കേണ്ടിയിരുന്നു
. കമ്പോള വിലയേക്കാൾ കുറഞ്ഞ വില
മാത്രമാണ് അവർ നൽകിയത്
. തുടർന്ന് ഭക്ഷ്യ ക്ഷാമവും ചൂഷണവും സാമ്പത്തിക ബുദ്ധിമുട്ടുകളും ജനങ്ങളെ വലച്ചു.
. കൃത്രിമ ചായങ്ങളുടെ കണ്ടുപിടിത്തത്തോടെ നീലത്തിന് ആവശ്യമില്ലാതാവുകയും ബംഗാളിൽ കലാപം തുടങ്ങുകയും ചെയ്തു
. ദിഗംബർ ബിശ്വാസ്, വിഷ്ണു ബിശ്വാസ് എന്നിവരായിരുന്നു പ്രധാന പ്രക്ഷോഭ നേതാക്കൾ. പ്രതിരോധം ശക്തമായപ്പോൾ ബ്രിട്ടിഷുകാർ നീലം ഫാക്ടറികൾ അടച്ചുപൂട്ടി.
സന്താൾ കലാപം (1855)
. ബംഗാൾ പ്രവിശ്യയിലെ രാജ്മഹൽ കുന്നിലേക്കു കുടിയേറിയ ഗോത്രവർഗ വിഭാഗമായ സന്താളുകളെ ബ്രിട്ടിഷ് ഒത്താശയോടെ
ഭൂവുടമകൾ ദ്രോഹിച്ചു
. ഭൂമിയും ഗോത്രജനതയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെ ബ്രിട്ടിഷുകാർ
നികുതിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു
. 1855 സിധോവിന്റെയും കാൻഹുവിന്റെയും നേതൃത്വത്തിൽ സന്താളുകൾ കലാപം തുടങ്ങിയെങ്കിലും അടിച്ചമർത്തപ്പെട്ടു. വിപ്ലവ നേതാക്കളെ വധിച്ചു.
. എന്നിരിക്കലും ഗോത്രജനതയുടെ
പോരാട്ടത്തിന്റെ പ്രതീകമായി സന്താൾ കലാപം മാറി
ഉൽഗുലാൻ അഥവാ മുണ്ട കലാപം (1899)
. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ബിർസ മുണ്ടയുടെ നേതൃത്വത്തിൽ അരങ്ങേറി
. ഇന്നത്തെ ജാർഖണ്ഡിൽ ഉൾപ്പെട്ട ഇവരുടെ വാസമേഖലകളിൽ ബ്രിട്ടിഷ് ഭരണം തകർത്ത് മുണ്ടാരാജ് സ്ഥാപിക്കാനുള്ള ശ്രമം
. ബ്രിട്ടിഷ് കൊളോണിയൽ ചൂഷണവും പണമിടപാടുകാരുടെയും മറ്റും ചൂഷണവുമാണ് പ്രധാന കലാപ കാരണങ്ങൾ
. 1899ലാണ് മുണ്ട ഗോത്രവിഭാഗം ബ്രിട്ടിഷുകാർക്കെതിരെ സായുധ കലാപം തുടങ്ങിയത്
. വൻ പോരാട്ടങ്ങൾ നടന്നുവെങ്കിലും ബിർസ മുണ്ടയെ തടവിലാക്കുകയും തടവിൽ അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുകയും ചെയ്തു
പോളിഗർമാരുടെ
പോരാട്ടം
. തിരുനെൽവേലിയിലെ പാഞ്ചാലം
കുറിച്ചിയിലെ വീരപാണ്ഡ്യ കട്ടബൊമ്മൻ, ശിവഗംഗയിലെ മരുതു
പാണ്ഡ്യ സഹോദരങ്ങൾ ഇവർ ഈ സ്ഥലങ്ങളിലെ പോളിഗർ അഥവാ സൈനിക തലവന്മാരായിരുന്നു
. നികുതി പിരിക്കാനുള്ള ചുമതല ഉണ്ടായിരുന്ന
ഇവർ ബ്രിട്ടിഷുകാർക്ക്
കീഴടങ്ങിയില്ല
. ബ്രിട്ടിഷ് നികുതി പിരിവ് ഉൾപ്പെടെയുള്ളവയെ ചോദ്യം ചെയ്ത ഇവർ ബ്രിട്ടിഷുകാർക്കെതിരെ പോരാടി വീരമൃത്യു വരിച്ചു
ആറ്റിങ്ങൽ
കലാപം (1721)
. ബ്രിട്ടിഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യകാല (കേരളത്തിൽ ആദ്യത്തേത്) സംഘടിത കലാപം
. കുരുമുളക് വ്യാപാരത്തിലും ആഭ്യന്തര
വിഷയങ്ങളിലും ഇടപെടുക മാത്രമല്ല
വർഗീയ വിദ്വേഷം ഉണ്ടാക്കി അരാജകത്വം സൃഷ്ടിക്കാനും ബ്രിട്ടിഷുകാർ ശ്രമിച്ചു.
. ആറ്റിങ്ങൽ റാണിക്കു പുതുവർഷ സമ്മാനം നൽകുന്ന പതിവ് നാട്ടുപ്രമാണിമാരുടെ എതിർപ്പുണ്ടായിട്ടും 1721ലും തുടർന്നു
. രാജ്ഞിക്കു സമ്മാനവുമായി പോയ ഗിഫോർഡിന്റെ നേതൃത്വത്തിലുള്ള 140 പേർ അടങ്ങിയ സംഘത്തെ നാട്ടുകാർ വധിച്ചു
. കലാപകാരികൾ അഞ്ചുതെങ്ങിലെ ബ്രിട്ടിഷ് കോട്ട വളയുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു
കിട്ടൂർ കലാപം
. മറത്താ മേൽക്കോയ്മ അംഗീകരിച്ച കർണാടകത്തിലെ കിട്ടൂർ രാജാവായ ശിവലിംഗ രുദ്ര ദേശായിയുടെ മരണ ശേഷം വിധവയായ റാണി ചെന്നമ്മ ഒരു ആൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു
. ഈ പ്രദേശം നിയന്ത്രിച്ചിരുന്ന ഈസ്റ്റിന്ത്യാ കമ്പനി ഇത് തടയുകയും കിട്ടൂർ ബ്രിട്ടിഷ് ഇന്ത്യയോടു ചേർക്കുകയും ചെയ്തു
. കിട്ടൂർ റാണി ചെന്നമ്മ ബ്രിട്ടിഷുകാരോട് യുദ്ധം പ്രഖ്യാപിച്ചു
. 1829 ൽ ബ്രിട്ടിഷ് തടവറയിൽ വച്ച് റാണി അന്തരിച്ചു