ഇന്റർസ്റ്റെല്ലാർ മൂന്നാമൻ

Mail This Article
×
സൗരയൂഥത്തിനു പുറത്തുള്ള ഇന്റർസ്റ്റെല്ലാർ മേഖലയിൽനിന്ന് സൗരയൂഥത്തിലേക്കെത്തിയ മൂന്നാമത്തെ വസ്തുവിനെ നാസ കണ്ടെത്തി. 3ഐ/അറ്റ്ലസ് (3I/ATLAS) എന്ന വാൽനക്ഷത്രമാണ് ഈ വസ്തു. ചിലെയിലെ റയോ ഹർട്ടാഡോയിൽ സ്ഥാപിച്ചിട്ടുള്ള നാസയുടെ അറ്റ്ലസ് ടെലിസ്കോപ്പാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. സജിറ്റേറിയസ് താരാപഥത്തിന്റെ ദിശയിൽ നിന്നാണ് ഇതിന്റെ വരവ്. നിലവിൽ ഭൂമിയിൽനിന്ന് 67 കോടി കിലോമീറ്റർ അകലെയാണു വാൽനക്ഷത്രം. 2017 ഒക്ടോബറിലാണ് സൗരയൂഥത്തിൽ ഒരു ഇന്റർസ്റ്റെല്ലാർ വസ്തുവിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. ഹവായിയിലെ ഹാലികല ഒബ്സർവേറ്ററ ഔമാമുവ എന്ന ബഹിരാകാശ ശില അന്നു കണ്ടെത്തി. 2019 ൽ ബോറിസോവ് എന്ന ഇന്റർസ്റ്റെല്ലാർ വാൽനക്ഷത്രത്തെയും കണ്ടെത്തിയിരുന്നു.
English Summary:
The Journey of 3I/ATLAS: From Sagittarius to Our Solar System
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.