നന്മയുടെ ലോകത്തിന് നിലനിൽപ്പുണ്ടോ? മനോഹര ചുവടുകളിലൂടെ കഥ പറഞ്ഞ് ‘ഹംസധ്വനി’ നൃത്തശിൽപ്പം
![hamsadhvani-kochi-3 എറണാകുളം സെന്റ് തെരേസാസ് കോളജിൽ അരങ്ങേറിയ നൃത്തശിൽപ്പം ‘ഹംസധ്വനി’യിൽ നിന്നും. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/literature/art-and-culture/images/2025/1/11/hamsadhvani-kochi-3.jpg?w=1120&h=583)
Mail This Article
നന്മതിന്മയുടെ പ്രതീകങ്ങളാണ് ഇവരുടെ ലോകം. ‘ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും, മറുപകുതി പ്രജ്ഞയിൽ കരിപൂശിയ വാവും’ എന്ന് കവി പാടിയതുപോലെ ഈ സങ്കല്‍പ്പ ലോകമാണ് ‘ഹംസധ്വനി’. ഒരിടത്ത് സ്നേഹവും സന്തോഷവും കരുണയും മറുഭാഗത്ത് ചതിയും വഞ്ചനയും അസൂയയും; ഇത്തരമൊരു കാലത്ത് നന്മയുടെ ലോകത്തിന് നിലനിൽപ്പുണ്ടോ? എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ 75 മിനിറ്റ് നീണ്ട നൃത്തശില്‍പ്പം ഇത്തരമൊരു കഥയാണ് പറഞ്ഞത്. തെരേസാ രാജ്യത്തെ ഒരു പ്രഭുകുടുംബത്തിലുള്ള മായയുടേയും അവളുടെ അസൂയക്കാരിയായ സഹോദരി ലീലയുടെയും ലോകത്ത് നടക്കുന്ന കഥയാണ് മനോഹരമായ ചുവടുകളിലൂടെ ഒരുക്കിയ ‘ഹംസധ്വനി’ എന്ന നൃത്തശിൽപ്പം.
![hamsadhvani-kochi-1 എറണാകുളം സെന്റ് തെരേസാസ് കോളജിൽ അരങ്ങേറിയ നൃത്തശിൽപ്പം ‘ഹംസധ്വനി’യിൽ നിന്നും. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
നൃത്തവും സംഗീതവും നാടകീയതയും ഒത്തു ചേരുന്ന ഈ ദൃശ്യവിസ്മയത്തിന്റെ മുഴുവൻ നറേഷനും സംഗീതത്തിലൂടെയാണ്. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, ഫ്രീസ്റ്റൈൽ തുടങ്ങി എല്ലാം ചേർന്ന സമ്മിശ്രമായ നൃത്തശിൽപ്പത്തിൽ സെന്റ് തെരേസാസിൽ പഠിച്ചിറങ്ങിയ 50ഓളം കലാകാരികളാണ് വേദിയിലെത്തിയത്. ഏതാനും പുരുഷ കലാകാരന്മാരും ഇവര്‍ക്കൊപ്പം പങ്കാളികളായി. ഒന്നര വർഷത്തോളം നീണ്ട ഒരുക്കങ്ങളാണ് ഹംസധ്വനിയെ സ്റ്റേജിലെത്തിച്ചതെന്ന് ഈ നൃത്തശിൽപ്പത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയ നർത്തകി സുമ വർമ പറഞ്ഞു. സൂത്രധാരന്റെ റോളിലെത്തിയതും സുമ തന്നെ.
![hamsadhvani-kochi-5 എറണാകുളം സെന്റ് തെരേസാസ് കോളജിൽ അരങ്ങേറിയ നൃത്തശിൽപ്പം ‘ഹംസധ്വനി’യിൽ നിന്നും. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
അഭിനേതാക്കളായ രമ്യ നമ്പീശൻ പ്രധാന കഥാപാത്രമായ മായയേയും നർത്തകി അര്‍ച്ചിത അനീഷ് ലീലയായും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഹംസരൂപത്തിലുള്ള മായയായി എത്തിയത് മൃദുല മുരളി. നാഗരാജ്ഞിയായി ദേവി ചന്ദന അരങ്ങിലെത്തിയത് തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തിന് അപൂർവ അനുഭൂതിയാണ് നൽകിയത്. കാടും പുഴയും ഇടിയും മഴയുമൊക്കെ മിന്നിമറയുന്ന പശ്ചാത്തലരംഗങ്ങൾ, കൃഷ്ണരാജിന്റെ സംഗീതം, പട്ടണം റഷീദിന്റെ ചമയം, അനൂപ് കെ.വിയുടെ ലൈറ്റിങ്, മിനി ജേക്കബിന്റെ വസ്ത്രാലങ്കാരം, സരൻജിതിന്റെ സ്റ്റേജ് ക്രമീകരണം തുടങ്ങിയ കാര്യങ്ങളെ ഏകോപിപ്പിച്ചത് സജീന ജേക്കബ്.
![hamsadhvani-kochi-6 എറണാകുളം സെന്റ് തെരേസാസ് കോളജിൽ അരങ്ങേറിയ നൃത്തശിൽപ്പം ‘ഹംസധ്വനി’യിൽ നിന്നും. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
1925ൽ ആരംഭിച്ച സെന്റ് തെരേസാസ് കോളജിന്റെ പൂർവ വിദ്യാർഥി കൂട്ടായ്മ, ‘അസോസിയേഷൻ ഓഫ് സെന്റ് തെരേസാസ് അലമ്‌നൈ’ (ആസ്ത) ആണ് ഹംസധ്വനിക്ക് നേതൃത്വം നൽകിയത്. കോളജ് നൽകിയിട്ടുള്ള മൂല്യങ്ങൾക്കും അവസരങ്ങൾക്കുമെല്ലാം തങ്ങൾ തിരികെ നൽകുന്നതാണ് ഹംസധ്വനിയെന്ന് ആസ്ത ഭാരവാഹികൾ പറഞ്ഞു.
![hamsadhvani-kochi-10 ‘ഹംസധ്വനി’യുടെ ഉദ്ഘാടനം നിർവഹിക്കുന്നു. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, സെന്റ് തെരേസാസ് കോളജ് ഡയറക്ടർ സി.എമിലിൻ, പ്രിൻസിപ്പൽ അൽഫോൻസ വിജയ ജോസഫ്, ഘാനയിൽ വ്യവസായിയായ അമർദീപ് സിങ്, ഭാര്യ ഗുർപ്രീത് കൗർ ഹാരി തുടങ്ങിയവർ ചേർന്ന് ചടങ്ങിൽ ദീപം തെളിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ടി.ജെ.വിനോദ് എംഎൽഎ, അഭിനേതാക്കളായ ഭാവന, റിമ കല്ലിങ്ങൽ തുടങ്ങിയവരുൾപ്പെടെയാണ് ഹംസധ്വനിയുടെ അരങ്ങേറ്റത്തിന് സാക്ഷിയാകാൻ എത്തിയത്. ഹംസധ്വനിയിലൂടെ ലഭിക്കുന്ന വരുമാനം വല്ലാർപാടത്തെ അഗതിമന്ദിരമായ കാരുണ്യ നികേതന് കൈമാറും.
![hamsadhvani-kochi-11 എറണാകുളം സെന്റ് തെരേസാസ് കോളജിൽ അരങ്ങേറിയ നൃത്തശിൽപ്പം ‘ഹംസധ്വനി’യിൽ നിന്നും. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
![hamsadhvani-kochi-9 ‘ഹംസധ്വനി’ പരിപാടിയിൽ നിന്നും. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
![hamsadhvani-kochi-8 എറണാകുളം സെന്റ് തെരേസാസ് കോളജിൽ അരങ്ങേറിയ നൃത്തശിൽപ്പം ‘ഹംസധ്വനി’യിൽ നിന്നും. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
![hamsadhvani-kochi-7 എറണാകുളം സെന്റ് തെരേസാസ് കോളജിൽ അരങ്ങേറിയ നൃത്തശിൽപ്പം ‘ഹംസധ്വനി’യിൽ നിന്നും. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
![hamsadhvani-kochi-4 എറണാകുളം സെന്റ് തെരേസാസ് കോളജിൽ അരങ്ങേറിയ നൃത്തശിൽപ്പം ‘ഹംസധ്വനി’യിൽ നിന്നും. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
![hamsadhvani-kochi-2 എറണാകുളം സെന്റ് തെരേസാസ് കോളജിൽ അരങ്ങേറിയ നൃത്തശിൽപ്പം ‘ഹംസധ്വനി’യിൽ നിന്നും. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)