ADVERTISEMENT

അമ്മത്താരാട്ടുകൾ

പുസ്തകത്താളിലെ കറുത്തക്ഷരങ്ങൾ. 

കൂട്ടുകുടുംബകാലം,

വീട്ടകം നിറയെ 

മുഖങ്ങൾ. അമ്മാവന്മാർ, ചേട്ടന്മാർ, അനുജന്മാർ.

തെക്കിനിക്കോലായി-

ലോട്ടവീണ പായയിൽ

ഒരുമിച്ചുറങ്ങിയ നാളുകൾ..

ഉറങ്ങാനായ് കിടന്നിട്ടില്ലന്ന്.

ഉണരാനൊരുക്കമില്ലെങ്കിലോ ഭയം.

 

പേടിസ്വപ്നങ്ങളെപ്പറ്റി

-പ്പറയുമെല്ലാവരും..

ഉറങ്ങാൻ കഴിയാത്ത രാത്രികൾ,

ദുഃസ്വപ്നങ്ങൾ നിറയും നിദ്രകൾ.

അദ്‌ഭുതമായിരുന്നതൊരുകാലം,

ഭ്രമകാമനകളതെന്തെ-

ന്നറിയാത്ത നാളുകൾ. 

സ്വപ്നങ്ങൾ കൂട്ടുകാർ.

 

നാളേറെക്കഴിഞ്ഞു

ശീതീകരിച്ച മുറികളായ്.

ഉറക്കം മാത്രം വരുന്നീല..

മനസ്സോ നിരാശനാം നിശാചരൻ.

ജീവിതസായാഹ്നത്തിലുമുറങ്ങാൻ കൊതിയേറെ

ദീർഘസുഷുപ്തിയെയെന്തിനു ഭയക്കേണ്ടൂ.

aniyan-nilamboor
അനിയൻ നിലമ്പൂർ

ഒരുങ്ങുക, മനസ്സേ..

മൃത്യുവും ദീർഘനിദ്രയല്ലോ.

 

Content Summary: Nidra vannu thodum neram, Malayalam poem written by Aniyan Nilambur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com