ഡി സി ബുക്സ്
210 രൂപ
തമിഴ്നാട്ടിലെ മറവുസമുദായം വീര്യത്തിലും കളവിലും മികച്ചവരാണ് എന്നാണ് പൊതുധാരണ . ആ സമുദായത്തിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും ഭാവനാത്മകമായ സഞ്ചാരം നടത്തുകയാണ് ദീപു മരവായനം എന്ന നോവലിലൂടെ . മിത്തും ചരിത്രവും ഭാവനയും ഇടകലരുന്ന ഈ ആഖ്യാനത്തിൽ നൂറ്റാണ്ടുകൾക്കു മുൻപേ പ്രണയത്തിലായ രണ്ട് ആത്മാക്കളുടെ പ്രണയത്തുടർച്ചയും മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു . പടനിലത്തു മരിച്ചുവീഴുന്ന ഭർത്താവിന്റെ മൃതദേഹത്തിനു മേലെ മെയ്ചേർത്തുവച്ച് മുടിഞ്ഞനിലപ്രാപിച്ച് മരിക്കുന്ന പെണ്ണ് എന്ന ആചാരവിശേഷം ആതിൽ സവിശേഷമായ തിരിച്ചിടലിലൂടെ പുനരാവിഷ്ക്കരിക്കപ്പെടുന്നു . കേരളത്തിന്റെയും തമിഴ്നാടിന്റെയും സംസ്ക്കാരങ്ങൾ ഇടകലർന്ന് സംഘകാലസംസ്കൃതിയുടെ പുതിയൊരു സാംസ്കാരികസമന്വയം സാധ്യമാക്കുവാൻ ഈ നോവൽ സാർഥമായി ശ്രമിക്കുന്നു.