രക്ത വിലാസം
Mail This Article
പ്രമേയധീരതയും ആഖ്യാനപ്പുതുമയും കൊണ്ട് മലയാളകഥയുടെ സമകാലികതയെ അതിശയിപ്പിച്ച കഥാകൃത്ത് പ്രമോദ് രാമന്റെ പ്രഥമ നോവൽ. കുടുംബം, മതം, ഭരണകൂടം എന്നിങ്ങനെയുള്ള വിവിധ അധികാരസ്ഥാപനങ്ങള്‍ മനുഷ്യജീവിതത്തിലിടപെട്ടുകൊണ്ട് അവരുടെ വിധിദർശികളാവുന്ന ദുരവസ്ഥയെ വർത്തമാനകാല രാഷ്ട്രീയാവസ്ഥകളുടെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന നോവലാണ് രക്തവിലാസം. ഭർത്താവ് അറക്കവാൾ കൊണ്ട് അറുത്തു കളഞ്ഞ അരശരീരവുമായി ജീവിക്കേണ്ടിവന്ന അരപാത്തിമയിലൂടെയും അവരുടെ പരമ്പരകളിലൂടെയും വളരുന്ന ഈ നോവല്‍ അധീശത്വത്താൽ അനാഥരും അസ്വസ്ഥരുമായ മനുഷ്യാവസ്ഥകളെ യഥാർത്ഥമായി തുറന്നെഴുതുന്നു. അടിയന്തരാവസ്ഥയും ഭീമകൊറേഗാവ് സമരവും അധികാരത്തിനെതിരെയുള്ള പ്രതിരോധ രൂപകങ്ങളായി മാറിയ രാധിക വെമുലയും ജിഗ് നേഷ് മേവാനിയും ഉമർഖാലിദുമെല്ലാം ഈ നോവലിലെ കഥാപാത്രങ്ങളായെത്തുന്നു. എഴുത്ത് ഒരു സാമൂഹ്യരാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് പ്രഖ്യാപിക്കുന്ന ഉജ്ജ്വലമായ രാഷ്ട്രീയ നോവൽ.