പുള്ളിയൻ

Mail This Article
×
മീൻപിടുത്തക്കാരുടെ കടൽ ശരിക്കും വ്യത്യസ്തമാണ്; അവരുടെ കടലറിവുകൾ വായിച്ചറിവുകളല്ല.. ജൈവമാണ്. കടൽ തങ്ങളുടെ ലോകബോധത്തെത്തന്നെ മാറ്റുന്ന ഒന്നാണ്. അവരുടെ ജീവിതദർശനത്തിൽതന്നെ കടലുണ്ട്. മലയാളത്തിൽ ഈ ജൈവഗുണമുള്ള കടൽഫിക്ഷൻ കാര്യമായിട്ടില്ലല്ലോ. ഇവിടെ അറുനൂറിലേറെ കിലോമീറ്റർ കടൽത്തീരമുണ്ട്. പക്ഷേ, കടൽ ആ നിലയിൽ സാഹിത്യത്തിൽ ഇരമ്പുന്നില്ല. മലയുടെ അത്ര കടൽ മലയാളത്തിൽ ഇല്ല. ഈ വിള്ളലിലേക്ക് ഊക്കോടെ കയറിവന്നിരിക്കുന്ന കൃതിയാണ് സോമൻ കടലൂരിന്റെ പുള്ളിയൻ. കടലിനെ, മീൻപിടുത്തത്തെ, മീൻ പിടുത്തക്കാരുടെ വാഴ്‌വിനെ ഉള്ളിൽനിന്നുള്ള ഉറപ്പോടെ വീണ്ടും കണ്ടെത്താൻ ജന്മനാ, കര്‍മ്മണാ സജ്ജനാണ് ഈ എഴുത്തുകാരൻ. ആ മികവിന്റെ അരങ്ങാണ് ഈ ആഖ്യായിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.