ഡി സി ബുക്സ്
വില: 599 രൂപ
തിരുവിതാംകൂർ ചരിത്രത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ പുനർഭാവന നോവൽ. ആറ്റിങ്ങൽ കലാപമെന്ന പേരിൽ കൊളോണിയൽ ചരിത്രകാരന്മാരും ആറ്റിങ്ങൽ യുദ്ധമെന്ന പേരിൽ ദേശീയ ചരിത്രകാരന്മാരും അടയാളപ്പെടുത്തുന്ന, ബ്രിട്ടീഷുകാര്‍ക്കെതിരേ ആറ്റിങ്ങലിൽ ദേശമൊന്നാകെ യുദ്ധസന്നദ്ധരായ ചരിത്രസന്ദർഭത്തെ നാട്ടുചരിത്രത്തിന്റെയും രേഖകളുടെയും പിൻബലത്തോടെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയാണിവിടെ. വിവിധ തലങ്ങളിലൂടെയും വിവിധ സമ്മർദ്ദങ്ങളിലൂടെയും ഒരു ചരിത്രസന്ദർഭം എങ്ങനെയെല്ലാം ഉടലെടുക്കുന്നുവെന്ന് ആത്മാക്കളുടെ ഭവനം വിഭാവനം ചെയ്യുന്നു.