ഒരു രാജശിൽപിയുടെ അപ്രെന്റിസ് – എലിഫ് ഷഫാക്ക്

Mail This Article
×
ശക്തവും സമ്പന്നവുമായ ഓട്ടോമൻ സാമ്രാജ്യത്തിലെ ഇസ്താംബുളിന്റെ കഥയാണ് ദ ആർക്കിടെക്റ്റ്സ് അപ്രെന്റിസ്. തന്റെ പ്രിയപ്പെട്ട വെള്ളാനയായ ചോട്ടയെ സംരക്ഷിക്കുവാൻ തുർക്കിയിലേക്ക് എത്തിപ്പെടുന്ന ജഹാനും രാജശിൽപിയായ മിമർ സിനാനും തമ്മിൽ കണ്ടുമുട്ടുന്നതോടെയാണ് കഥാഗതി വികസിക്കുന്നത്. ശിൽപിയുടെ അപ്രെന്റിസായി ജോലി നോക്കുന്ന ജഹാൻ തലമുറകളുടെ കടന്നു പോക്കിന് സാക്ഷിയാകുന്നു.
വർണാഭമായ രാജഭരണകാലത്തിലെ സംഭവവികാസങ്ങളെ ഫാന്റസിയുമായി കൂട്ടിക്കലർത്തി രാഷ്ട്രീയം, ധാർമ്മികത തുടങ്ങിയ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കുകയാണ് എലിഫ് ഷഫാക്ക് ഇവിടെ. മാസ്മരികമായ തുർക്കിഷ് സംസ്കാരത്തിന്റെ അടയാളങ്ങൾ പേറുന്ന ഈ കൃതി തീക്ഷ്ണമായ ഒരു വായനാനുഭവം വാഗ്ദാനം ചെയ്യുന്നു.
ജ്ഞാനത്തിന്റെയും നിഷ്കളങ്കതയുടെയും പ്രണയത്തിന്റെയും അനുകമ്പയുടെയും കൂടിച്ചേരലാണ് ഈ നോവൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.