പ്രേതബാധയുള്ള പുസ്തകശാല – ക്രിസ്റ്റഫർ മോർളി

Mail This Article
പുസ്തകവ്യാപാരി എന്നതിലുപരി ഗ്രന്ഥങ്ങൾ സൃഷ്ടിക്കുന്ന സംസ്കാരത്തെക്കുറിച്ച് ബോധ്യമുള്ള റോജർ മിഫ്‌ലിൻ, തന്റെ പുസ്തകശാലയുടെ വ്യത്യസ്തതയെ വിശേഷിപ്പിക്കുന്നത് പ്രേതബാധയുള്ള പുസ്തകശാലയെന്നാണ്. ഏറെ വൈകാതെ അസാധാരണമായ സംഭവവികാസങ്ങൾക്കു വേദിയാകുകയാണ് അവിടം.
തോമസ് കാർലൈലിന്റെ നോവലിന്റെ പ്രതി ആ കടയിൽനിന്ന് കാണാതാവുകയും ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും ചെയ്യുകയെന്ന അഭൂതപൂർവമായ സംഭവം ഉണ്ടാകുന്നു. അതിനെക്കുറിച്ചുള്ള അന്വേഷണം വെളിച്ചം വീശുന്നത് ഞെട്ടിക്കുന്ന സംഭവഗതികളിലേക്കാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം സമാധാന ഉടമ്പടി ഒപ്പിടാനായി ഫ്രാൻസിലേക്കു പോകുന്ന പുസ്തകപ്രിയനായ അമേരിക്കന്‍ പ്രസിഡന്റ് വിൽസനെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നിന്റെ കവറിനുള്ളിൽ ബോംബ് ഒളിച്ചുവെച്ച്, കപ്പല്‍ കാബിനിൽവെച്ച് വധിക്കാനുള്ള ആ പദ്ധതിയാണ് കഥയുടെ കേന്ദ്രബിന്ദു. ഒപ്പം ഹൃദയഹാരിയായ ഒരു പ്രണയത്തിന്റെ തുടിപ്പുമുണ്ട്; ഒരു പുസ്തകശാലായുടമസ്ഥന്റെ പുസ്തകങ്ങളോടുള്ള അളവറ്റ അഭിനിവേശത്തിന്റെ ജീവസ്സുറ്റ ചിത്രവും.