ADVERTISEMENT
പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ സാഹിത്യത്തിലെ മഹാരഥൻമാർക്ക് പിന്നാലെ വന്ന ഇവാൻ ബൂനിന്റെ മിത്യയുടെ പ്രേമം എന്ന രചന ടോൾസ്റ്റോയിയുടെയും തൂർഗ്യനേവിന്റെയും ചെകോവിന്റെയും നോവലുകൾക്കൊപ്പം വെക്കാവുന്ന ഒരു മാസ്റ്റർപീസ് തന്നെയാണെന്ന് നിസ്സംശയം പറയാം. ‘മോസ്കോയിൽ മിത്യയുടെ സന്തോഷത്തിന്റെ അവസാനദിവസം മാർച്ച് ഒൻപതായിരുന്നു’ എന്ന അശുഭച്ചുവയോടെ തുടങ്ങുന്ന ഈ കൃതി മിത്യ എന്ന വിദ്യാർഥിയുടെയും കാത്യ എന്ന യുവനടിയുടെയും പ്രേമത്തിന്റെ കഥയാണ്. മോൽചനോവ്കയിലുള്ള മിത്യയുടെ ഹോസ്റ്റൽ മുറിയിൽ കാത്യ സന്ദർശിക്കാറുണ്ട്. ലഹരി പിടിക്കുന്ന ചുംബനങ്ങളിലാണ് അവർ ആ സമയങ്ങൾ ചെലവിടാറുള്ളത്. എന്നാൽ അപ്പോഴെല്ലാം ഭയാനകമായ എന്തോ ഒന്ന് പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നുവെന്ന്, മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നുണ്ടെന്ന്, അത് കാത്യയെ മാറ്റിത്തുടങ്ങിയിരിക്കുന്നുവെന്ന് ചിന്തിക്കാതിരിക്കാനും മിത്യയ്ക്ക് കഴിഞ്ഞില്ല. മിത്യയുടെ ഭ്രാന്തുപിടിച്ച സംശയങ്ങളും അസൂയയും അവർക്കിടയിലെ മുള്ളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com